ഓൺലൈൻ ക്ലാസ്: സംസ്ഥാന അംഗീകാരവുമായി വിനോദ്
text_fieldsതൃക്കരിപ്പൂർ: സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് കൈറ്റിെൻറ സഹകരണത്തോടെ പൊതുവിദ്യാലയങ്ങളിലെ കുട്ടികൾക്കായി സംഘടിപ്പിക്കുന്ന ഓൺ ലൈൻ ക്ലാസിെൻറ തുടർ പ്രവർത്തന സാധ്യതകൾ ഫലപ്രദമാക്കിയതിൽ ജില്ലക്ക് അംഗീകാരം. തിമിരി എ.എൽ.പി സ്‌കൂൾ പ്രധാനാധ്യാപകൻ ഉദിനൂരിലെ കെ.വി. വിനോദാണ് സംസ്ഥാനതല അംഗീകാരത്തിന് അർഹനായത്. അധ്യാപക ദിനത്തിൽ ഉപഹാര സമർപ്പണം നടക്കും.
സംസ്ഥാനത്ത് ഇതിന് അർഹതനേടിയ നാലുപേരിൽ എൽ.പി സ്‌കൂളുകളിൽ ഏർപ്പെടുത്തിയ പ്രവർത്തനങ്ങളാണ് വിനോദിനെ ഇതിന് അർഹനാക്കിയത്. കൈറ്റ് വിക്ടേർസ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന ക്ലാസുകളുടെ തുടർച്ചയായി വിദ്യാർഥികളിൽ മാനസിക സംഘർഷമില്ലാതെ നൽകിവരുന്ന നൂതന പ്രവർത്തനങ്ങളും അധ്യാപക പിന്തുണയുമാണ് പരിഗണിച്ചത്.
മുഴുവൻ വിദ്യാർഥികളും ക്ലാസ് കാണുന്നുണ്ടെന്ന് ഉറപ്പുവരുത്തി ദിവസേന സ്വന്തം നിലയിൽ തയാറാക്കിയ പ്രവർത്തനങ്ങൾ നൽകാറുണ്ട്. പ്രവർത്തന രീതിയെ സബന്ധിച്ച് ഓഡിയോ സന്ദേശവും തുടർന്ന് രാത്രി ഏഴുമുതൽ എട്ടുമണിവരെ ഗൂഗ്ൾ മീറ്റ് വഴി ആശയ വിനിമയം നടത്തി പിന്തുണയും നൽകുന്നു. രക്ഷിതാക്കളുടെ സഹകരണവും ഉറപ്പുവരുത്തുന്നു. ഓരോ വിദ്യാർഥിയുടെയും പഠന പുരോഗതി എെൻറ കുട്ടികൾ എന്ന പേരിൽ രേഖപ്പെടുത്തുന്നു. പാഠം സംബന്ധിച്ച് ലഘു വിഡിയോകളും നിർമിച്ച് നൽകാറുണ്ട്.
ആലന്തട്ട എ.യു.പി സ്‌കൂൾ അധ്യാപനായിരുന്ന വിനോദ് ഈ അധ്യയന വർഷത്തിലാണ് തിമിരി സ്‌കൂളിൽ പ്രഥമാധ്യാപകനായി എത്തിയത്. നേരത്തേ യു.പി വിഭാഗം ശാസ്ത്ര വിഷയങ്ങളുടെ ജില്ല റിസോഴ്‌സ് അധ്യാപകനായിരുന്നു. കാലിക്കടവ് നീതി മെഡിക്കൽ ഷോപ്പിലെ ഫാർമസിസ്റ്റ് പി. രമ്യയാണ് ഭാര്യ. വിദ്യാർഥികളായ ദേവാനന്ദ്, ശിവാനി എന്നിവരാണ് മക്കൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.