പെരിങ്ങത്തൂരിലെ അക്രമം: ലീഗ് പ്രവർത്തകരെ കോടതി വിട്ടയച്ചു
text_fieldsചൊക്ലി: പെരിങ്ങത്തൂരിലെ മൻസൂർ വധവുമായി ബന്ധപ്പെട്ട്, തുടർന്ന് പൊലീസിനെ ആക്രമിച്ചെന്നാരോപിച്ച് അറസ്റ്റിലായ മുസ്ലിം ലീഗ് പ്രവർത്തകരെ വെറുതെവിട്ടു.
ചൊക്ലി പൊലീസ് അറസ്റ്റ് ചെയ്ത 10 ലീഗ് പ്രവർത്തകരെയാണ് തലശ്ശേരി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി നിരുപാധികം വിട്ടയച്ചത്.
പെരിങ്ങത്തൂരിൽ നടന്ന അക്രമ സംഭവത്തിൽ 14 പേരെയാണ് പൊലീസ് പിടികൂടിയിരുന്നത്. പൊലീസിെൻറ കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്നും ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസിനെ ആക്രമിച്ചെന്നുമാണ് ഇവർക്കെതിരെ ചുമത്തിയ കേസ്. എന്നാൽ, മൻസൂറിെൻറ മൃതദേഹം ഖബറടക്കത്തിനിടെ അമ്രകം ഭയന്ന് പൊലീസിന് സമീപം അഭയം പ്രാപിച്ച പത്തുപേരായിരുന്നു ഇവർ. ഇൗ സംഘത്തെയാണ് പൊലീസ് കള്ളക്കേസ് ചുമത്തി അറസ്റ്റ് ചെയ്തത്. നിരപരാധികളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പൊലീസിനെ കോടതി രൂക്ഷമായ ഭാഷയിലാണ് വിമർശിച്ചത്. ഇതിൽ നാലുേപര നേരത്തെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.