കക്കാട്ടെ അക്രമം; മൂന്നുപേർ അറസ്റ്റിൽ
text_fieldsകണ്ണൂർ: കക്കാട്, അത്താഴക്കുന്ന് ഭാഗങ്ങളിൽ കഴിഞ്ഞ ദിവസമുണ്ടായ സംഘം ചേർന്നുള്ള അക്രമണത്തിൽ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. അത്താഴക്കുന്ന് ശാദുലിപള്ളി സ്വദേശികളായ എ.പി. ആസാദ്, മുഹമ്മദ് റബീഹ്, മുഹമ്മദ് നജിൽഷാദ് എന്നിവരെയാണ് ടൗൺ ഇൻസ്പെക്ടർ കെ.സി. സുഭാഷ് ബാബുവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസമുണ്ടായ ആക്രമണത്തിൽ മൂന്ന് പരാതികളിലായി പത്തിലധികം പേർക്കെതിരെ ടൗൺ പൊലീസ് കേസെടുത്തിരുന്നു.
ആക്രമണത്തിൽ ബേക്കറി വ്യാപാരി ഉൾപ്പെടെയുള്ളവർക്ക് മർദനമേൽക്കുകയും വാഹനങ്ങൾക്കും വീടുകൾക്കും കേടുപാടു പറ്റുകയും ചെയ്തു. കക്കാട് ബേക്കറി ഉടമ മഹറൂഫിനെ അടിച്ച് പരിക്കേൽപിച്ച സംഭവത്തിൽ ആസാദ് തുടങ്ങി 10 പേർക്കെതിരെയും തടയാൻ ചെന്ന സഹോദരൻ അർഷാദിനെ മർദിച്ചതിലും വാഹനം തകർത്തതിലും ആസാദ്, അജ്മൽ, അർഷാദ്, നിജിൽ തുടങ്ങി കണ്ടാലറിയാവുന്ന ആറ് പേർക്കെതിരെയുമാണ് കേസെടുത്തത്.
കക്കാട് സ്വദേശി എം.എം. അർഷാദിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. മറ്റൊരു പരാതിയിൽ വീടാക്രമിച്ച് വാഹനം കേടുവരുത്തിയ സംഭവത്തിൽ മുഹമ്മദ് സാജിദിന്റെ പരാതിയിൽ സാബിർ, ആസാദ്, അജ്മൽ, അഫ്രീദ്, നിജിൽ തുടങ്ങിവർക്കെതിരെയുമാണ് കേസെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.