ഇവിടെയെന്ത് കോവിഡ്? ഇത് പയ്യാമ്പലത്തെ കാഴ്ച...
text_fieldsകണ്ണൂർ: പയ്യാമ്പലത്ത് ഞായറാഴ്ച എല്ലാം പതിവുപോലെയായിരുന്നു. കോവിഡ് ഭീതിയൊന്നും ഇല്ലാതെയാണ് ജനങ്ങൾ പയ്യാമ്പലത്തേക്ക് എത്തിയത്. ഇത് പൊലീസിന് പണി കൂട്ടി. നവംബർ 15വരെ നിരോധനം നീട്ടിയത് ശ്രദ്ധിക്കാതെയാണ് ഞായറാഴ്ച പയ്യാമ്പലത്തേക്ക് ജനങ്ങൾ എത്തിയത്.
കോവിഡ് നിയന്ത്രണങ്ങളും 'ജനക്കൂട്ടത്തെ' ബാധിച്ചില്ല. ഇവരെ തിരിച്ചയക്കുന്ന ജോലിയായിരുന്നു പൊലീസിനുണ്ടായിരുന്നത്. പൊലീസ് മുന്നറിയിപ്പ് അനുസരിക്കാൻ പലരും കൂട്ടാക്കാത്തതും തലവേദനയായി. കോവിഡ് കാലത്ത് ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ സന്ദർശനം അടക്കം കടുത്ത നിയന്ത്രണത്തിലാണ്. ഇതൊന്നും കണക്കിലെടുക്കാതെയാണ് ഞായറാഴ്ച ജനങ്ങൾ പയാമ്പലത്ത് എത്തിയത്.
ബീച്ചുകളില്‍ 15 വരെ സന്ദര്‍ശക വിലക്ക്
കണ്ണൂർ: കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ ജില്ലയിലെ ബീച്ചുകളില്‍ നവംബര്‍ 15 വരെ സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തി കലക്ടര്‍ ടി.വി. സുഭാഷ് ഉത്തരവിറക്കി.
ജില്ലയില്‍ 144 പ്രകാരമുള്ള നിരോധനാജ്ഞ നിലവിലുണ്ട്. ഒരു നിയന്ത്രണവുമില്ലാതെയും സാമൂഹിക അകലം ഉള്‍പ്പെടെയുള്ള കോവിഡ് പെരുമാറ്റച്ചട്ടങ്ങള്‍ പാലിക്കാതെയും വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ആളുകള്‍ തടിച്ചുകൂടുന്നത് രോഗവ്യാപനം ശക്തിപ്പെടുത്തും എന്നതിനാലാണ് ബീച്ചുകളില്‍ സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നതെന്ന് കലക്ടര്‍ വ്യക്തമാക്കി. വിലക്ക് ലംഘിക്കുന്നവര്‍ക്കെതിരെ ദുരന്തനിവാരണ നിയമം, പകര്‍ച്ചവ്യാധി നിയമം എന്നിവയിലെ വകുപ്പുകള്‍ പ്രകാരം നിയമനടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.