Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകരിയറിലെ പുതു...

കരിയറിലെ പുതു സാധ്യതകളറിയണ്ടേ? എജുകഫേയിലേക്കു വരൂ

text_fields
bookmark_border
കരിയറിലെ പുതു സാധ്യതകളറിയണ്ടേ? എജുകഫേയിലേക്കു വരൂ
cancel

കണ്ണൂർ: കരിയറിലെ പുത്തൻ സാധ്യതകളും ട്രെൻഡുകളുമറിഞ്ഞ് ഏറ്റവും മികച്ച കരിയർ സ്വന്തമാക്കാൻ സാധ്യതകളൊരുക്കുകയാണ് മാധ്യമം എജുകഫേ. ഏപ്രിൽ 11, 12 തീയതികളിൽ ഇ.കെ. നായനാർ അക്കാദമിയിൽ നടക്കുന്ന മാധ്യമം എജുകഫേയിൽ പ്രമുഖർ പ​ങ്കെടുക്കും.

മോട്ടിവേഷനൽ ട്രെയിനർ, എഴുത്തുകാരി, ചിത്രകാരി, സംരംഭക എന്നീ വിശേഷണങ്ങൾ സ്വന്തമാക്കിയ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർകൂടിയായ സഹ്‍ല പർവീൺ, യുണീക് വേൾഡ് റോബോട്ടിക്സ് കൺട്രി ഹെഡും ഇന്ത്യയിലുടനീളം ശാസ്ത്ര-സാ​ങ്കേതിക രംഗങ്ങളിൽ തന്ത്രപരമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കുകയും ചെയ്ത അനു കാർത്തിക്, ഒരു വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ എന്ന ടാഗ്ലൈനിൽ മാത്രം ഒതുങ്ങാൻ ഇഷ്ടമല്ലാത്ത, ബി.ബി.സിയുടെ ഉൾപ്പെടെ രാജ്യാന്തര പുരസ്കാരങ്ങൾ നേടിയ ഫോട്ടോഗ്രാഫർ വി.എം. സാദിഖലി തുടങ്ങി നിരവധി പേർ എജുകഫേയുടെ വേദിയിൽ വിദ്യാർഥികളോട് സംവദിക്കാനെത്തും.

സൈക്കോളജി-കൗൺസലിങ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്-റോബോട്ടിക്സ്, വിദേശപഠനം, കര-നാവിക-വ്യോമസേന, പൊലീസ് ഉൾപ്പെടെയുള്ള പ്രഫഷനൽ യൂനിഫോം കരിയർ, എൻട്രൻസ്- മത്സരപരീക്ഷ, സിവിൽ സർവിസ്, മെഡിക്കൽ, എൻജിനീയറിങ്, കോമേഴ്സ്, മാനേജ്മെന്റ് പഠനം, ഹ്യുമാനിറ്റീസ് തുടങ്ങി നിരവധി കോഴ്സുകളുമായി ബന്ധപ്പെട്ട സെഷനുകളും സ്റ്റാളുകളും വർക് ഷോപ്പുകളും എജുകഫേയുടെ ഭാഗമായുണ്ടാകും. കൂടാതെ, ആപ്റ്റിറ്റ്യൂഡ് ടെസ്റ്റുകൾ, ക്വിസ് മത്സരങ്ങൾ, എജുടെയിൻമെന്റ് ആക്ടിവിറ്റികൾ, രക്ഷിതാക്കൾക്കും അധ്യാപകർക്കുമായി പ്രത്യേകം സെഷനുകൾ, സക്സസ് ചാറ്റ്, ടോപ്പേഴ്സ് ടോക്ക് തുടങ്ങിയവയും എജുകഫേയിൽ അര​ങ്ങേറും.

ഏപ്രിൽ 8, 9 തീയതികളിൽ കോഴിക്കോട്ടും 15, 16 തീയതികളിൽ മലപ്പുറത്തും 24, 25 തീയതികളിൽ കൊച്ചിയിലും 27, 28 തീയതികളിൽ കൊല്ലത്തും എജുകഫേ നടക്കും. നൽകിയിരിക്കുന്ന ക്യു ആർ കോഡ് സ്കാൻ ചെയ്തോ www.myeducafe.com എന്ന ലിങ്ക് വഴിയോ എജുകഫേയിൽ രജിസ്റ്റർ ചെയ്യാം. കേരളത്തിന് അകത്തും പുറത്തുമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും യൂണിവേഴ്സിറ്റികൾക്കും എജുകഫേയുടെ ഭാഗമാകാൻ സാധിക്കും. രജിസ്ട്രേഷൻ വിവരങ്ങൾക്ക് 97465 98050 നമ്പറിൽ ബന്ധ​​പ്പെടാം. സ്റ്റാൾ ബുക്കിങ് സംബന്ധമായ വിവരങ്ങൾക്ക് 9645009444 എന്ന നമ്പറിൽ ബന്ധപ്പെടുക.

ഇൻസ്പയറിങ് സ്റ്റോറീസ് ഓഫ് സക്സസ്

വിജയകഥകൾക്കുപിന്നിലെ വഴികളും, പിന്നിടേണ്ടിവരുന്ന വെല്ലുവിളികളുമെല്ലാം കഥകൾപോലെ വിദ്യാർഥികൾക്കുമുന്നിൽ വന്നുനിറയും. എജുകഫേയുടെ വേദിയിൽ കഥാകൃത്തും നോവലിസ്റ്റും സൈലം ലേണിങ് ഡയറക്ടറും അക്കാദമിക് ഓഫിസറുമായ ലിജീഷ് കുമാർ ‘ഇൻസ്പയറിങ് സ്റ്റോറീസ് ഓഫ് സക്സസ്’ എന്ന സെഷനിൽ വിദ്യാർഥികളോട് സംവദിക്കും.

കഥാകൃത്ത്, നോവലിസ്റ്റ് എന്നീ നിലകളിലും പ്രശസ്തനാണ് ലിജീഷ് കുമാർ. എസ്.കെ. പൊറ്റെക്കാട്ട് അവാർഡ്, കെ. സരസ്വതിയമ്മ അവാർഡ്, ഗോൾഡൻ ബുക്ക് അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ അദ്ദേഹം നേടിയിട്ടുണ്ട്. നിരവധി ബെസ്റ്റ് സെല്ലർ പുസ്തകങ്ങളുടെ എഴുത്തുകാരൻകൂടിയാണ് അദ്ദേഹം.

ആവേശമുണർത്തുന്ന കഥകൾ കൊണ്ട് വിദ്യാർഥികളെ മോട്ടിവേറ്റ് ചെയ്യാനുള്ള കഴിവ് അദ്ദേഹത്തെ കുട്ടികളുടെ പ്രിയപ്പെട്ട എൽ.കെ ആക്കിമാറ്റി. കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയിൽ സുപരിചിത മുഖംകൂടിയാണ് ലിജീഷ്കുമാറി​ന്റേത്. വിജയകഥകളുമായി അദ്ദേഹമെത്തുമ്പോൾ അത് വിദ്യാർഥികൾക്ക് മുന്നേറാനുള്ള വഴികൾകൂടിയാകും തുറന്നിടുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:edu cafeKannur NewsEdu News
News Summary - Want to discover new career opportunities? Come to EduCafe
Next Story