Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_right'ഇ'ൗ ബുക്കിലറിയാം​...

'ഇ'ൗ ബുക്കിലറിയാം​ കോവിഡ്​ നിയമങ്ങളെല്ലാം...

text_fields
bookmark_border
ഇൗ ബുക്കിലറിയാം​ കോവിഡ്​ നിയമങ്ങളെല്ലാം...
cancel

കണ്ണൂർ: പകർച്ചവ്യാധി നിയമപ്രകാരം കേസെടുത്തു എന്ന വാർത്ത കേൾക്കു​േമ്പാൾ എന്താണ്​ ആ കേസ്​, എന്താണ്​ പകർച്ചവ്യാധി നിയമം തുടങ്ങി കോവിഡ്​ കാലത്ത്​ സാധാരണക്കാർക്ക്​ സംശയങ്ങൾ ഏ​റെയാണ്​. നിയമത്തെ കുറിച്ചുള്ള അജ്​ഞത ശിക്ഷയിൽനിന്ന്​ ഒഴിവാകാനുള്ള ഒരു കാരണമല്ല. നിയമത്തി​െൻറ ഭാഷ സങ്കീർണമാണ്​. സാധാരണക്കാർക്ക്​ അത്​ എളുപ്പം മനസ്സിലാകണമെന്നില്ല. ഇതിനും​ പരിഹാരമാണ്​ കണ്ണൂർ സർവകലാശാല സെക്​ഷൻ ഓഫിസറായ വൈ. വിനോദ്​ കുമാറി​െൻറ ഇ-പുസ്​തകം.

മഹാമാരി പടർന്നുപിടിക്കുന്ന ഈ കാലത്ത്​ കോവിഡ്​ പ്രതിരോധ നിയമങ്ങൾ ലളിതമായ ഭാഷയിൽ സാധാരണക്കാരിലെത്തിക്കുക എന്ന ഉദ്യമമാണ്​ അദ്ദേഹം ത​െൻറ ഓൺലൈനിലൂടെ പ്രസിദ്ധീകരിച്ച പുസ്​തകത്തിലൂടെ നിർവഹിച്ചിരിക്കുന്നത്​​. കോവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിനുള്ള അടിസ്ഥാന നിയമങ്ങൾ പ്രതിപാദിക്കുന്ന പുസ്​തകമാണ് നിയമ ബിരുദദാരി കൂടിയായ അദ്ദേഹത്തി​െൻറ 'മഹാമാരി-പ്രതിരോധത്തി​െൻറ നിയമപാഠങ്ങൾ' എന്നത്​​. പൊതുജനങ്ങൾക്ക് സൗജന്യമായി http://www.tinyurl.com/mahamari എന്ന ലിങ്കിൽനിന്ന്​ ഈ ഇ-ബുക്ക് ഡൗൺലോഡ് ചെയ്യാം. കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ പ്രഫ. ഗോപിനാഥ് രവീന്ദ്രനാണ്​ പുസ്​തകത്തി​െൻറ പ്രകാശനം ഓൺലൈനിലൂടെ നിർവഹിച്ചത്​.

ദുരന്തനിവാരണ നിയമം, ജില്ല ദുരന്തനിവാരണ അതോറിറ്റിയുടെ അധികാരങ്ങൾ, കേന്ദ്ര പകർച്ചവ്യാധി ഓർഡിനൻസ്​, തിരുവിതാംകൂർ -കൊച്ചി പൊതുജനാരോഗ്യ നിയമം 1955 തുടങ്ങി നിരവധി നിയമസംബന്ധവും വിജ്​ഞാന പ്രദവുമായ കാര്യങ്ങളാണ്​ 40 പേജുള്ള ഇ -ബുക്കിൽ വിവരിച്ചിരിക്കുന്നത്​. ആരോഗ്യ അടിയന്തരാവസ്​ഥക്കാലത്ത്​ പൊതുസമൂഹം അറിയേണ്ട നിയമങ്ങളെല്ലാം വിശദമായി പ്രതിപാദിച്ചിട്ടുണ്ട്​ ഇതിൽ. കോവിഡ്​ കാലത്ത്​ പാലിക്കേണ്ട നിയമങ്ങളും പൊലീസ്​ സ്വീകരിക്കുന്ന നടപടിക്രമങ്ങളും എളുപ്പം മസ്സിലാക്കാം.

ലോക്​ഡൗൺ കാലത്തും വിദ്യാസമ്പന്നരായ മലയാളികളുടെ നിയമങ്ങൾ കാറ്റിൽ പറത്തിയുള്ള ജീവിതരീതികളാണ്​ ഈ പുസ്​തകം എഴുതാൻതന്നെ പ്രേരിപ്പിച്ചതെന്നാണ്​​ കാസർകോട്​ ജില്ലയിലെ ഉദുമ സ്വദേശിയായ വിനോദി​െൻറ അഭിപ്രായം. ലോകം ഒരു മഹാമാരി​യുടെ മുന്നിൽ വിറങ്ങലിച്ചുനിൽക്കുകയാണ്​. ഈ കാലവും കടന്നുപോയേ പറ്റൂ. പക്ഷേ, അതിന്​ സാധാരണക്കാർ തികച്ചും ജാഗരൂകരാകുകയും നിയമത്തെ അനുസരിക്കുകയും വേണം. ഇതിനുള്ള ബോധവത്​കരണത്തിനുള്ള ശ്രമമാണ്​​ ഈ ഓൺലൈൻ പ്രസിദ്ധീകരണത്തിലൂടെ താൻ ഉദ്ദേശിച്ചതെന്നും അദ്ദേഹം പറഞ്ഞു. എ.ഡി.ജി.പി ഡോ. ബി. സന്ധ്യയാണ്​ പുസ്​തകത്തി​െൻറ അവതാരിക നിർവഹിച്ചിരിക്കുന്നത്​. ഹൈകോടതിയിൽ 10​ വർഷം അഭിഭാഷകനായി പ്രാക്​ടീസ്​ ചെയ്​ത വിനോദ്​ കുമാറി​െൻറ രണ്ടാമത്തെ പുസ്​തകമാണിത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:e bookCovid law
News Summary - we can study covid law in this E book
Next Story