ഇവിടെ പെൺ വികസനം
text_fieldsകണ്ണൂർ ജില്ലയിൽ വികസന രംഗത്ത് ഏറ്റവും കൂടുതൽ വനിതകൾ കൂട്ടായി പ്രവർത്തിക്കുന്ന ഗ്രാമവികസന ഓഫിസാണ് കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത്. ജില്ലയിൽ തന്നെ ഇത്രയധികം വനിത പ്രാതിനിധ്യമുള്ള മറ്റൊരു ഓഫിസുമില്ല. കെ.സി. ജീഷ പ്രസിഡന്റായ ബ്ലോക്ക് പഞ്ചായത്തിൽ 11 അംഗങ്ങളുള്ളതിൽ എട്ടുപേരും സ്ത്രീകൾ.
അതുപോലെ തന്നെ ഓഫിസ് ജീവനക്കാരിൽ 26 പേരിൽ പകുതിയിലധികവും വനിതകളാണ്. നിലവിൽ അന്താരാഷ്ട്ര വനിതദിനത്തിൽ ബ്ലോക്ക് പഞ്ചായത്ത് വിവിധ പരിപാടികളിൽ മികച്ച പ്രവർത്തനം നടത്തുന്ന വനിതസംരംഭകരെ ആദരിക്കൽ പരിപാടിയും നടത്തുന്നു. വികസന സമിതി അധ്യക്ഷൻമാരായ പി.വി. അജിത, പി. പ്രസീത, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.പി. താഹിറ, കെ.വി. പ്രചിത്ര, പി. ശ്രീജ, പി.എം. സുജയ, വി.കെ. സതി എന്നിവരാണ് ഭരണസമിതിയിലെ പെൺകരുത്ത്.
ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സീമ കുഞ്ചാൽ, അസി.എക്സിക്യൂട്ടിവ് എൻജിനീയർ പി.എ. ലജിത, അസി. എൻജിനീയർ പി.എ. ലജിത, മെഡിക്കൽ ഓഫിസർ ഡോ. സിന്ധു കല, കണ്ണൂർ എ.ഡി.എ കെ.പി. രസ്ന, ഡി.ഡി.പി.ഒ സി. ദിവ്യ, വൃദ്ധമന്ദിരം സൂപ്രണ്ട് ഒ.എസ്. മീന, എസ്.ഇ.ഡി.ഒ കെ. കുശല, ആർ.എസ്. ബോബി (ക്ഷീര വികസനം) എന്നിവർ നയിക്കുന്ന വിവിധ മേഖലയും മെച്ചപ്പെട്ട പ്രവർത്തനമാണ് നടത്തിവരുന്നത്.
ഫസീല വളപട്ടണം, മുബീന ചിറക്കൽ, റഹ്മത്ത് അഴീക്കോട്, ജാനറ്റ് പാപ്പിനിശേരി, രാധ പാപ്പിനിശേരി എന്നീ സംരംഭകരെയാണ് വനിതദിനത്തിൽ ആദരിക്കുക. ഈ സാമ്പത്തിക വർഷം 100 ദിവസം പൂർത്തീകരിച്ച തൊഴിലുറപ്പ് വനിത തൊഴിലാളികളെയും ആദരിക്കും.
എല്ലാ മേഖലയിലും വനിതകളായതിനാൽ വികസന പ്രവർത്തനങ്ങൾ നടത്തുന്നതിൽ യാതൊരു പ്രയാസവും നേരിടുന്നില്ലെന്നും ഈ വർഷം കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് അഞ്ചാം സ്ഥാനത്തെത്തി നിൽക്കുന്നതിൽ എല്ലാവരുടെയും മുഴു നീള സഹകരണം ലഭിച്ചതായും പ്രസിഡന്റ് കെ.സി. ജിഷ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.