മഴ പെയ്താൽ കുട ചൂടണം ഈ വില്ലേജ് ഓഫിസിനകത്ത്
text_fieldsകരുവാരകുണ്ട്: മഴ പെയ്താൽ പുറത്ത് മാത്രമല്ല അകത്തും കുട ചൂടിയിരിക്കണം ഈ വില്ലേജ് ഓഫിസിലെത്തുന്നവർ. മഴ കനത്താൽ ചോർച്ചയുള്ളിടത്ത് ബക്കറ്റുകൾ നിരത്തണം ഇവിടത്തെ ജീവനക്കാർക്ക്.
നാടെങ്ങും വില്ലേജ് ഓഫിസുകൾ സ്മാർട്ടാകുന്ന കാലത്ത് കരുവാരകുണ്ട് വില്ലേജ് ഓഫിസിന്റെ ദുരവസ്ഥയാണിത്. പുന്നക്കാട് ടൗണിലെ ഓഫിസ് കെട്ടിടത്തിന് 35 വർഷം പഴക്കമുണ്ട്. ആദ്യമേ അസൗകര്യങ്ങളുടെ നടുവിലാണ് ഈ ഓഫിസ്. പ്രളയബാധിത പ്രദേശം കൂടിയായതിനാൽ ഓരോ ദിവസവും നിരവധി പേരാണ് ഇവിടെ എത്താറുള്ളത്. ചോർച്ച തുടങ്ങിയിട്ട് വർഷങ്ങളായി. മഴ പെയ്താൽ അകം നിറയെ വെള്ളമാവും.
ചോർച്ച മൂലമുള്ള ഈർപ്പം ചുമരുകളെ ദുർബലമാക്കിയിട്ടുണ്ട്. ചുമരിൽ വിള്ളൽ വീഴുകയും കോൺക്രീറ്റ് അടർന്നുവീഴുകയും ചെയ്തിട്ടുണ്ട്. നനവ് മൂലം പലപ്പോഴും ജീവനക്കാർക്ക് വൈദ്യുതാഘാതവും ഉണ്ടാവുന്നു. ഓഫിസിനോട് ചാരി മൂന്ന് വർഷം മുമ്പ് ജീവനക്കാർക്ക് താമസിക്കാൻ 80 ലക്ഷം രൂപ ചെലവിൽ ക്വാർട്ടേഴ്സുകൾ നിർമിച്ചിട്ടുണ്ട്. ഇത് പലതും ഒഴിഞ്ഞുകിടക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.