കോവിഡ് ബ്രിഗേഡിെൻറ ആദ്യബാച്ച് ഇന്നുമുതല്‍ ജില്ലയില്‍
text_fieldsകാസർകോട്: കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിൻെറ ഭാഗമായി സര്‍ക്കാര്‍ രൂപം നല്കിയ കോവിഡ് ബ്രിഗേഡിൻെറ ആദ്യസംഘം ബുധനാഴ്ച മുതല്‍ ജില്ലയിലെ സി.എഫ്.എല്‍.ടി.സികളില്‍ കര്‍മനിരതരാവും. തിരുവനന്തപുരം മെഡിക്കല്‍ കോളജിൻെറ നേതൃത്വത്തില്‍ നടത്തിയ നാല് ദിവസത്തെ പ്രത്യേക പരിശീലനം പൂര്‍ത്തിയാക്കിയ ആദ്യബാച്ചിലെ 25 അംഗ ആരോഗ്യ പ്രവര്‍ത്തകരാണ് ഇവർ.
സംഘത്തില്‍ അഞ്ച് ഡോക്ടര്‍മാരും 12 സ്റ്റാഫ് നഴ്സും നാല് വീതം ലാബ് ടെക്നീഷ്യനും ഫാര്മസിസ്റ്റുമാണുള്ളത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് ഡോക്ടര്‍മാരുടെ ക്ഷാമം നേരിടുന്ന ജില്ലയില്‍ ഇവരുടെ സേവനം വലിയ മുതല്‍ക്കൂട്ടാവുമെന്ന് ദേശീയാരോഗ്യ ദൗത്യം ജില്ല പ്രോഗ്രാം മാനേജര്‍ ഡോ. രാമന് സ്വാതിവാമന്‍ പറഞ്ഞു.
തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന് കോവിഡ് ബ്രിഗേഡിൻെറ ആദ്യസംഘത്തെ ഫ്ലാഗ് ഓഫ് ചെയ്ത് കാസര്‍കോേട്ടക്ക് യാത്രയാക്കി. ആരോഗ്യ മന്ത്രി കെ.കെ. ശൈലജ അധ്യക്ഷത വഹിച്ചു. കോവിഡ്-19 ജാഗ്രത പോര്‍ട്ടല്‍ വഴി രജിസ്റ്റര്‍ ചെയ്ത് സ്വയംസന്നദ്ധരായി മുന്നോട്ടുവന്ന ആരോഗ്യപ്രവര്‍ത്തകരെ ഉള്‍പ്പെടുത്തിയാണ് കോവിഡ് ബ്രിഗേഡ് രൂപവത്കരിച്ചത്. ഇവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കിയാണ് സി.എഫ്.എല്‍.ടി.സികളില്‍ നിയോഗിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.