കിദൂരിന് മുകളിൽ മഞ്ഞവരയൻ ചിറകുവിരിക്കട്ടെ
text_fieldsകാസർകോട്: നിയമത്തിെൻറ വടികൊണ്ട് അടിച്ചുണ്ടാക്കാനാവില്ല പക്ഷിസേങ്കതം. പൂർണമായും പ്രകൃതിക്ക് കീഴടങ്ങുന്ന മനസ്സുണ്ടായാൽ മാത്രമേ പക്ഷിസേങ്കതമുണ്ടാകൂ. പത്തേക്കർ സ്ഥലമെടുത്ത് ഇവിടെ കിടക്കൂ പക്ഷികളേ, എന്ന് പറയാനാവില്ല. അവർ ഏക്കറിനപ്പുറം പറക്കും.
കിദൂരിലെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തായിരുന്നു മഞ്ഞവരയൻ (ഗ്രീൻ പീജിയൻ) എന്ന ദേശാടനപ്പക്ഷി കൂടുകെട്ടിയത്. അവിടെ അത് താമസിക്കാൻ കാരണം താഴ്ന്ന പ്രദേശമായതും വനാതിർത്തിയായതും. ഞാവൽ മരത്തിലായിരുന്നു കൂടുെവച്ചത്. മഞ്ഞവരയനെക്കുറിച്ച് സ്വകാര്യ വ്യക്തിക്ക് അറിയില്ലായിരുന്നു. അദ്ദേഹം ഞാവൽ മുറിക്കാൻ തീരുമാനിച്ചപ്പോഴാണ് പക്ഷിയുടെ പട്ടുമെത്തയായിരുന്നു മരം എന്നറിഞ്ഞത്.
പിന്നീട് അത് സംരക്ഷിക്കപ്പെടുകയായിരുന്നു. മഞ്ഞവരയനെ ജൂലൈ-ആഗസ്റ്റ് ഒഴികെയുള്ള മാസങ്ങളിൽ കിദൂരിൽ കാണാം. കിദൂരിൽ സർക്കാർ ഒരുക്കുന്ന പക്ഷിഗ്രാമത്തിലേെക്കത്തുന്ന പക്ഷികളെയും കാത്ത് കുമ്പള ഗ്രാമമൊരുങ്ങുകയാണ്. കുമ്പള ഗ്രാമപഞ്ചായത്തിെൻറ നേതൃത്വത്തില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സഹകരണത്തോടെയാണ് പക്ഷികള്‍ക്ക് കൂടൊരുങ്ങുന്നത്.
നെല്‍പാടങ്ങളും പാറപ്രദേശങ്ങളുമുള്ള ലാറ്ററൈറ്റ് ഭൂമിയും ചെറിയ വനപ്രദേശവുമുള്‍പ്പെടെ വ്യത്യസ്ത ഭൂപ്രദേശങ്ങള്‍ സ്ഥിതിചെയ്യുന്ന കിദൂര്‍ ഗ്രാമത്തിന് കുറുകെ ഷിറിയ പുഴ പക്ഷികളുടെ തേനരുവിയാകുന്നു. ഈ പ്രദേശത്തുനിന്നും 174 പക്ഷികളെയാണ് പക്ഷിനിരീക്ഷകരുടെ സഹായത്തോടെ തിരിച്ചറിഞ്ഞിട്ടുള്ളത്. ചാരത്തലയന്‍ ബുള്‍ബുള്‍, വെള്ള അരിവാള്‍ കൊക്കന്‍, കടല്‍ക്കാട, ചേരക്കോഴി, വാള്‍കൊക്കന്‍ എന്നിയവയുൾപ്പെടെ 38 ദേശാടനപ്പക്ഷികളെയാണ് കണ്ടെത്തിയത്.
പശ്ചിമഘട്ടത്തില്‍ കാണപ്പെടുന്ന കൊമ്പന്‍ വാനമ്പാടി, ചാരത്തലയന്‍ ബുള്‍ബുള്‍, ഗരുഡന്‍ ചാരക്കാളി, ചെഞ്ചിലപ്പന്‍, ചാരവരിയന്‍ പ്രാവ് തുടങ്ങിയവയും ഇവിടെ കണ്ടുവരുന്നു. ഇന്ത്യയില്‍ ഈ പ്രദേശത്ത് മാത്രം കൂടുതലായി കണ്ടുവരുന്ന മഞ്ഞവരയന്‍ പ്രാവ് വി.െഎ.പിയാണ്. പക്ഷി നിരീക്ഷണത്തിനായി കുമ്പള പഞ്ചായത്തിെൻറ നേതൃത്വത്തിൽ നിരവധി ക്യാമ്പുകൾ നടത്തിയിട്ടുണ്ട്.
കഴിഞ്ഞ വർഷം സാമൂഹിക വനവത്കരണ വിഭാഗത്തിെൻറ നേതൃത്വത്തിൽ കിദൂർ ബേര്‍ഡ്് ഫെസ്റ്റ് സംഘടിപ്പിച്ചിരുന്നു. കര്‍ണാടകയടക്കമുള്ള പ്രദേശങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളും പക്ഷിനിരീക്ഷകരും പങ്കെടുക്കാറുണ്ട്. കിദൂരിലെത്തുന്നവര്‍ക്ക് താമസിക്കാൻ 70 ലക്ഷം രൂപയുടെ പദ്ധതി തയാറാകുന്നുണ്ട്. ആരിക്കാടി കോട്ടയും അനന്തപുരം ക്ഷേത്രവും സമീപമുള്ളതിനാൽ കുമ്പളയിൽ ടൂറിസം സാധ്യതയേറുകയാണ്.
കിദൂരില്‍ റവന്യൂ വകുപ്പ് നൽകുന്ന പത്തേക്കറിലാണ് ഡോര്‍മിറ്ററിയടക്കമുള്ള മൂന്നുനില കെട്ടിടം നിര്‍മിക്കുന്നത്. 150ഓളം പേര്‍ക്ക് താമസിക്കാവുന്ന കെട്ടിടത്തില്‍ മുളകൊണ്ടായിരിക്കും മുറികള്‍ വേര്‍തിരിക്കുന്നത്. ഡോര്‍മിറ്ററിയുടെ നിര്‍മാണം ഈ മാസം തന്നെ ആരംഭിക്കും. കെട്ടിടത്തിനകത്ത് മുളയുള്‍പ്പെടെയുള്ളവ കൊണ്ടായിരിക്കും മുറികള്‍ വേര്‍തിരിക്കുക. പരമാവധി പരിസ്ഥിതി സൗഹാര്‍ദമായിരിക്കും നിര്‍മാണം.
ജില്ല നിര്‍മിതി കേന്ദ്രത്തിനാണ് നിർമാണ ചുമതല. ടൂറിസം വകുപ്പിെൻറ എം.പാനല്‍ഡ് ലിസ്റ്റിലുള്ള കൊച്ചിയിലെ സങ്കല്‍പ് ആർക്കിടെക്ചറാണ് കെട്ടിടത്തിെൻറ ഡിസൈന്‍ തയാറാക്കുന്നത്. ഡോര്‍മിറ്ററി മുറികള്‍, മിനി കോണ്‍ഫറന്‍സ് ഹാള്‍, അടുക്കള, ശുചിമുറികള്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഈ ഒറ്റനില കെട്ടിടത്തില്‍ ഒരുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.