പ്ലാേൻറഷൻ കോർപറേഷനിൽ എ.ഐ.ടി.യു.സി ഗുണ്ടാവിളയാട്ടമെന്ന്
text_fieldsകാസർകോട്: പ്ലാേൻറഷൻ കോർപറേഷനിൽ എ.െഎ.ടി.യു.സി ഗുണ്ടാവിളയാട്ടം നടത്തുകയാണെന്ന് സി.െഎ.ടി.യു ആരോപണം.
പൊതുമേഖല സ്ഥാപനമായ പ്ലാേൻറഷൻ കോർപറേഷൻ തോട്ടം യൂനിറ്റുകളിൽ അവലോകന യോഗം പതിവായി നടത്തിവരാറുണ്ട്. യൂനിയൻ പ്രതിനിധികളും മാനേജ്മെൻറ് പ്രതിനിധികളും പങ്കെടുക്കുന്ന യോഗത്തിൽ തൊഴിലാളികളുടെ പ്രശ്നങ്ങൾ വ്യവസായ സംബന്ധമായ വിഷയങ്ങൾ പരിശോധിക്കുക പതിവാണ്.
കാസർകോട് എസ്റ്റേറ്റിൽ യോഗം നടന്നുവരവേ എ.ഐ.ടി.യു.സി പ്രസിഡൻറ് എം.എസ്. വാസുദേവനോടൊപ്പം എ.ഐ.ടി.യു.സി പ്രതിനിധിയായി പങ്കെടുത്ത അഷ്റഫ് തോട്ടം തൊഴിലാളി യൂനിയൻ (സി.ഐ.ടി.യു) ജില്ല സെക്രട്ടറിയും പനത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമായ പി.ജി. മോഹനനെ കൈയേറ്റം ചെയ്തു.
രാജപുരം എസ്റ്റേറ്റ് വികസിപ്പിക്കുന്നതിന് സർക്കാർ അനുവദിച്ച രണ്ടുകോടി രൂപയുടെ പദ്ധതി നടപ്പാക്കുന്നതിന് എ.ഐ.ടി.യു.സി തടസ്സം നിൽക്കുകയാണ്.
വ്യവസായ താൽപര്യം സംരക്ഷിക്കാൻ സി.ഐ.ടി.യു എടുത്ത നിലപാടാണ് ഇവരെ പ്രകോപിച്ചത്. പ്ലാേൻറഷൻ കോർപറേഷൻ മാനേജ്മെൻറിെൻറയും ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലാണ് പി.ജി. മോഹനനെ കൈയേറ്റം ചെയ്തത്.
കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കാൻ മാനേജ്മെൻറ് തയാറാകണമെന്നും സി.ഐ.ടി.യു ജില്ല പ്രസിഡൻറ് ഡോ.വി.പി.പി. മുസ്തഫ, ജനറൽ സെക്രട്ടറി ടി.കെ. രാജൻ എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.