അത്യാഹിത വിഭാഗത്തിൽ ചികിത്സയില്ലാത്തത് പ്രതിഷേധാർഹം–എ.െഎ.വൈ.എഫ്
text_fieldsകാസർകോട്: ജില്ലയിലെ ആശുപത്രികളിലെ അത്യാഹിത വിഭാഗത്തിൽ ചികിത്സ സൗകര്യം ഇല്ലാത്തത് പ്രതിഷേധാർഹമെന്ന് എ.ഐ.വൈ.എഫ്.നിലവിൽ അപകടം പറ്റി എല്ലൊടിഞ്ഞവർക്ക് ഓർത്തോ സർജെൻറ സേവനം ജില്ലയിൽ കാസർകോട് ജനറൽ ആശുപത്രിയിൽ മാത്രമാണുള്ളത്. മേജർ ശസ്ത്രക്രിയക്ക് പല ആശുപത്രികളെയും ആശ്രയിക്കേണ്ട അവസ്ഥയാണ്. സാധാരണ ജനവിഭാഗത്തെ സംബന്ധിച്ചിടത്തോളം ഏറെ പ്രയാസത്തിലാക്കുന്നതാണ് ഇപ്പോഴത്തെ സ്ഥിതി.
പരിയാരം മെഡിക്കൽ കോളജിൽ ജീവൻരക്ഷ ശസ്ത്രക്രിയകൾ മാത്രമാണ് ചെയ്യുന്നതെന്നാണ് രോഗികളോട് അറിയിക്കുന്നത്. അപകടത്തിൽ പെടുന്നവർ ദിവസങ്ങളോളം സർജറിക്കായി കാത്തുകിടക്കേണ്ടുന്ന സ്ഥിതിയും ഉണ്ട്. ടാറ്റ ആശുപത്രി എല്ലാ സജ്ജീകരണങ്ങളോടെയും, ജില്ലയിലെ ഗവ. മെഡിക്കൽ കോളജ് അത്യാധുനിക രീതിയിൽ പ്രവർത്തനമാരംഭിച്ചും പൂർണമായും കോവിഡ് ആശുപത്രിയാക്കി മാറ്റി, ജില്ല ആശുപത്രിയെ കോവിഡ് മുക്ത ആശുപത്രിയാക്കുകയാണ് വേണ്ടത്. അതിനാൽ സർക്കാർ അടിയന്തരമായും വിഷയത്തിലിടപെടണമെന്ന് എ.ഐ.വൈ.എഫ് ആവശ്യപ്പെട്ടു.
ജില്ല പ്രസിഡൻറ് ബിജു ഉണ്ണിത്താൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ് അനിതരാജ്, ജില്ല സെക്രട്ടറി മുകേഷ് ബാലകൃഷ്ണൻ, എം.സി. അജിത്ത്, സനോജ് കാടകം, ധനീഷ് ബിരിക്കുളം എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.