അറഹ്മ മൂന്നാംഘട്ട ഭവനം കൈമാറി
text_fieldsകാഞ്ഞങ്ങാട്: ആറങ്ങാടി അറഹ്മ സെൻറർ കൂളിയങ്കാലിലെ നിർധന കുടുംബത്തിന് ശിഹാബ് തങ്ങൾ കാരുണ്യ ഭവനം നിർമിച്ചു നൽകി. അറഹ്മ നിർമിച്ചു നൽകുന്ന മൂന്നാമത്തെ ഭവനമാണ് ആവിയിൽ കൈമാറ്റം ചെയ്തത്.രാജ്മോഹൻ ഉണ്ണിത്താൻ എം.പി സംയുക്ത ജമാഅത്ത് കമ്മിറ്റി ട്രഷറർ പാലക്കി കുഞ്ഞാമദ് ഹാജി, കാഞ്ഞങ്ങാട് സി.എച്ച് സെൻറർ ചെയർമാൻ തായൽ അബൂബക്കർ ഹാജി എന്നിവർക്ക് വീടിെൻറ താക്കോൽ കൈമാറി.
അർറഹ്മ സെൻറർ ചെയർമാൻ ടി. റംസാൻ അധ്യക്ഷത വഹിച്ചു. കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ സ്തുത്യർഹമായ സേവനം നടത്തിയ ദുബൈ കാസർകോട് ജില്ല കെ.എം.സി.സി പ്രസിഡൻറ് അബ്ദുല്ല ആറങ്ങാടി, അബൂദബി കെ.എം.എം.സി കാഞ്ഞങ്ങാട് മണ്ഡലം വൈസ് പ്രസിഡൻറ് കെ.ജി. ബഷീർ എന്നിവരെ ചടങ്ങിൽ എം.പി ആദരിച്ചു. കാരുണ്യഭവന കരാറുകാരൻ ആവിയിൽ ഇബ്രാഹികുട്ടിക്ക് സംയുക്ത ജമാഅത്ത് ആക്ടിങ് പ്രസിഡൻറ് എ. ഹമീദ് ഹാജി ഉപഹാരം നൽകി. അർറഹ്മ ജനറൽ കൺവീനർ മുത്തലിബ് കൂളിയങ്കാൽ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
ഇഖ്ബാൽ അശ്‌റഫി പ്രാർഥന നടത്തി. ബഷീർ വെള്ളിക്കോത്ത്, കെ. മുഹമ്മദ് കുഞ്ഞി, എം.പി. ജാഫർ, വൺഫോർ അബ്ദുറഹ്മാൻ, സി. അബ്ദുല്ല ഹാജി, ടി. ഖാദർ ഹാജി, ബി.കെ. യൂസുഫ് ഹാജി, എം.കെ. അബ്ദുൽ റഷീദ്, കെ.കെ. ഇസ്മായിൽ, അലങ്കാർ അബൂബക്കർ ഹാജി, നോയൽ ടോം ജോസഫ്, മനാഫ് നുള്ളിപ്പാടി, ആബിദ് ആറങ്ങാടി, യൂസുഫ് ഹാജി ഷാർജ, ടി. അന്തുമാൻ, എം.എം. കുഞ്ഞി ഹാജി, എൻ.എ. ഉമ്മർ, യാക്കൂബ് ആവിയിൽ, സി.എച്ച്. മുസ്തഫ ബഹ്റൈൻ കുട്ടി ഹാജി പടിഞ്ഞാർ, അഷ്‌റഫ് കോട്ടക്കുന്ന്, ഫൈസൽ ചേരക്കാടത്ത്, മുഹമ്മദ് കുഞ്ഞി നീലാങ്കര, ടി. അസീസ്, എ.പി. കരീം, ഷാഫി കല്ലൂരാവി, എം.എസ്. ഹമീദ്, മുനീർ കല്ലൂരാവി, കെ.കെ. സിറാജ്, ശരീഫ് പാലക്കി എന്നിവർ സംസാരിച്ചു.ബഷീർ ആറങ്ങാടി സ്വാഗതവും സി.എച്ച്. അബ്ദുൽ ഹമീദ് ഹാജി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.