പെർമിറ്റ് പകർപ്പ് നൽകിയില്ല; പഞ്ചായത്ത് മുൻ സെക്രട്ടറിക്ക് അറസ്റ്റ് വാറൻറ്
text_fieldsതൃക്കരിപ്പൂർ: സേവനത്തിൽ വീഴ്ച വരുത്തിയ സംഭവത്തിൽ തൃക്കരിപ്പൂർ പഞ്ചായത്ത് മുൻസെക്രട്ടറിയെ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ ജില്ല ഉപഭോക്തൃ തർക്ക പരിഹാര കമീഷൻ ഉത്തരവിട്ടു. 2013ൽ തൃക്കരിപ്പൂരിൽ സെക്രട്ടറിയായിരുന്ന പി.പി. രാഘുനാഥൻ നായർക്കെതിരെയാണ് ഉത്തരവ്. പിഴയടക്കാനുള്ള ഉത്തരവ് പാലിക്കപ്പെടാത്ത സാഹചര്യത്തിലാണ് അറസ്റ്റ് വാറൻറ്. കെട്ടിട നിർമാണ പെർമിറ്റിെൻറ സാക്ഷ്യപ്പെടുത്തിയ പകർപ്പ് ആവശ്യപ്പെട്ടത് നൽകാതെ പ്രയാസപ്പെടുത്തിയെന്ന ഒളവറയിലെ എൻ.രവീന്ദ്രെൻറ പരാതിയിലാണ് ഉത്തരവ്.
ഡി.ഡി.പിക്ക് പരാതി നൽകിയപ്പോൾ, ബന്ധപ്പെട്ട ഫയൽ കണ്ടെത്താനായില്ല എന്നായിരുന്നു മറുപടി. പിന്നീട് ജില്ല കമീഷനെ സമീപിച്ചപ്പോൾ, പതിനായിരം രൂപയും ചെലവും അനുവദിച്ച് ഉത്തരവായിരുന്നു. തുക അപര്യാപ്തമാണെന്ന് കാണിച്ച് പരാതിക്കാരൻ സംസ്ഥാന കമീഷനെ സമീപിച്ചതിനെ തുടർന്നാണ് കഴിഞ്ഞ ഫെബ്രുവരിയിൽ കാൽലക്ഷം രൂപയാക്കി ഉയർത്തിയത്. ഉത്തരവ് നടപ്പാക്കുന്നത് വരെയുള്ള സമയത്തേക്ക് ഒമ്പത് ശതമാനം പലിശയും വിധിച്ചിരുന്നു.
എതിർകക്ഷിക്ക് നോട്ടീസ് അയച്ചെങ്കിലും ഹാജരായില്ല. 11 മാസം കഴിഞ്ഞിട്ടും ഉത്തരവ് നടപ്പാക്കാത്ത സാഹചര്യത്തിൽ പരാതിക്കാരൻ വീണ്ടും കമീഷനെ സമീപിക്കുകയായിരുന്നു. ഫെബ്രുവരി 12ന് എതിർകക്ഷിയെ അറസ്റ്റ്ചെയ്ത് ഹാജരാക്കാനാണ് ചന്തേര പൊലീസിന് നൽകിയ നിർദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.