കോവിഡ് ഡ്യൂട്ടിയിലുള്ള അധ്യാപകനെ ആക്രമിച്ചു: കേസെടുക്കാന്‍ കലക്ടറുടെ നിര്‍ദേശം
text_fieldsകാസർകോട്: കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിെൻറ ഭാഗമായി ജില്ല ഭരണ സംവിധാനം ആവിഷ്കരിച്ച മാഷ് പദ്ധതി പ്രകാരം കോവിഡ് ബോധവത്കരണ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട അധ്യാപകനായ വിനോദ്കുമാറിനോട് മോശമായി പെരുമാറുകയും ദേഹോപദ്രവം ഏല്പിക്കാന് ശ്രമിക്കുകയും ചെയ്തയാള്‍ക്കെതിരെ കേസെടുക്കാന്‍ ജില്ല കലക്ടര്‍ ഡോ.ഡി. സജിത് ബാബു ചീമേനി സ്റ്റേഷന് ഹൗസ് ഓഫിസര്‍ക്ക് നിര്‍ദേശം നല്കി.
കേരള എപ്പിഡെമിക് ഡിസീസ് ഓര്‍ഡിനന്‍സ് 2020 വകുപ്പ് അഞ്ച് പ്രകാരമായിരിക്കും മുഴക്കോം വടക്കന്‍ വീട്ടിലെ രാജീവനെതിരെ കേസെടുക്കുക. പൊതുസ്ഥലത്ത് മാസ്ക് ധരിക്കാതെ നിന്നിരുന്ന രാജീവനെ, കോവിഡ് ബോധവത്കരണത്തിെൻറ ഭാഗമായി മാസ്ക് ധരിക്കുന്നതിെൻറ പ്രാധാന്യം വിശദീകരിക്കുമ്പോഴാണ് അധ്യാപകനെതിരെ രാജീവന് കൈയേറ്റശ്രമം നടത്തിയത്.കയ്യൂര്‍-ചീമേനി പഞ്ചായത്ത് പ്രസിഡൻറിെൻറ റിപ്പോര്‍ട്ടിെൻറ അടിസ്ഥാനത്തിലാണ് നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.