എ.വി.ആർ നാടിെൻറ സ്പന്ദനം തൊട്ടറിഞ്ഞ നേതാവ് -മന്ത്രി ചന്ദ്രശേഖരൻ
text_fieldsകാഞ്ഞങ്ങാട്: കക്ഷി രാഷ്ട്രീയത്തിനും വിഭാഗീയതകൾക്കും അതീതമായി സൗഹൃദ ബന്ധങ്ങൾ കാത്തുസൂക്ഷിക്കുകയും നാടിെൻറ സ്പന്ദനങ്ങൾ തൊട്ടറിഞ്ഞ് പ്രവർത്തിക്കുകയും ചെയ്ത നേതാവും പൊതുപ്രവർത്തകനുമായിരുന്നു അന്തരിച്ച എൽ.ജെ.ഡി ജില്ല പ്രസിഡൻറ് എ.വി.രാമകൃഷ്ണനെന്ന് മന്ത്രി ഇ. ചന്ദ്രശേഖരൻ. എൽ.ജെ.ഡി ജില്ല കമ്മിറ്റി കാഞ്ഞങ്ങാട്ട് സംഘടിപ്പിച്ച സർവകക്ഷി AVR ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
അഡ്വ. സി.കെ.ശ്രീധരൻ അനുസ്മരണ പ്രഭാഷണം നടത്തി. എം. കുഞ്ഞമ്പാടി അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ വി.വി. രമേശൻ, എൽ.ഡി.എഫ് ജില്ല കൺവീനർ കെ.പി. സതീഷ് ചന്ദ്രൻ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ എം.സി. ജോസ്, ടി.വി. ബാലകൃഷ്ണൻ, എ.ഹമീദ് ഹാജി, ഇ. കൃഷ്ണൻ, ഗോവിന്ദൻ പള്ളിക്കാപ്പിൽ, വി.കമ്മാരൻ, കുര്യാക്കോസ് പ്ലാപറമ്പിൽ, സുരേഷ് പുതിയേടത്ത്, നന്ദകുമാർ, ജോൺ ഐമെൻ, സി.വി. ദാമോദരൻ, കെ.വേണുഗോപാലൻ നമ്പ്യാർ, അരവിന്ദൻ മാണിക്കോത്ത്, ഇ.വി.ജയകൃഷ്ണൻ, ടി. മുഹമ്മദ് അസ്ലം എന്നിവർ സംസാരിച്ചു. അഹമ്മദലി കുമ്പള സ്വാഗതവും വി.വി. കൃഷ്ണൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.