ബാങ്ക് നിയമന വിവാദം: പിലിക്കോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയിൽ കലാപം
text_fieldsചെറുവത്തൂർ: പിലിക്കോട് സർവിസ് സഹകരണ ബാങ്കിലെ പ്യൂൺ നിയമനവുമായി ബന്ധപ്പെട്ട് പിലിക്കോട് മണ്ഡലം കോൺഗ്രസിൽ കലാപം. ബാങ്ക് പ്രസിഡൻറിനെ അനുകൂലിക്കുന്ന വിഭാഗവും കോൺഗ്രസ് മണ്ഡലം പ്രസിഡൻറിനെ അനുകൂലിക്കുന്ന വിഭാഗവും ഇരുചേരികളായി തിരിഞ്ഞ് പരസ്പരം വാക്പയറ്റുകൾ നടത്തുകയാണ്. തെരഞ്ഞെടുപ്പ് അടുത്ത വേളയിൽ പരസ്പരം ചളി വാരിയെറിയുന്നത് സാധാരണ പ്രവർത്തകരെ വിഷമിപ്പിച്ചിരിക്കുകയാണ്.
പിലിക്കോട് സഹകരണ ബാങ്കിെൻറ പ്രവർത്തനങ്ങൾ തകർക്കാൻ വേണ്ടി ചില കോൺഗ്രസ് നേതാക്കളടങ്ങുന്ന ഉപജാപക സംഘത്തിനെതിരെ കരുതിയിരിക്കണമെന്ന് ബാങ്ക് പ്രസിഡൻറും ഡയറക്ടർമാരുമടങ്ങുന്ന സംഘം വാർത്തസമ്മേളനത്തിൽ അറിയിച്ചു.ബാങ്കിൽ നടത്തിയിട്ടുള്ള നിയമനങ്ങൾ നിയമാനുസൃതമാണെന്നും ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും ഭരണസമിതി അഗങ്ങൾ പറഞ്ഞു. മുൻകാലങ്ങളിൽ ബാങ്ക് നിയമനവുമായി ബന്ധപ്പെട്ട് ചില നേതാക്കൾ അനുഭവിച്ച ചില സൗകര്യങ്ങൾ തുടർന്നും ലഭിക്കാതായതാണ് പ്രശ്നത്തിന് കാരണമെന്നും ചൂണ്ടിക്കാട്ടി. എഴുത്തുപരീക്ഷയുടെയും ഇൻറർവ്യൂവിെൻറയും അടിസ്ഥാനത്തിലാണ് നിയമനം നടത്തിയിട്ടുള്ളത് എന്നതിന് വ്യക്തമായ രേഖകളുണ്ടായിട്ടും, ബാങ്കിനെ താറടിച്ചു കാണിക്കാനുള്ള ചില കോൺഗ്രസുകാരുടെ വിലകുറഞ്ഞ പ്രവർത്തനഫലമാണെന്നും വ്യക്തിപരമായ നേട്ടങ്ങൾക്കുവേണ്ടി പ്രസ്ഥാനത്തിെൻറ വിശ്വാസ്യത തകർക്കുന്ന ഏതാനും ചിലരാണ് ഇല്ലാക്കഥകൾ കെട്ടിപ്പൊക്കുന്നതെന്നും ഇതിനെതിരെ ഭരണസമിതി ഒറ്റക്കെട്ടായി പ്രതിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഭരണസമിതി തെരഞ്ഞെടുപ്പ് സമയത്ത് പ്രസിഡൻറ് സ്ഥാനത്തേക്ക് എഴുന്നള്ളിച്ച ചില കോൺഗ്രസ് നേതാക്കളുടെ നോമിനി പരാജയപ്പെട്ടതോടെയാണ് നിലവിലുള്ള പ്രസിഡൻറിനെ പുകച്ചു പുറത്തുചാടിക്കാനുള്ള ശ്രമമെന്നും ബാങ്ക് ഭരണസമിതിയംഗങ്ങൾ പറഞ്ഞു. ബാങ്ക് പ്രസിഡൻറ് എ.വി.ചന്ദ്രൻ,ഭരണ സമിതി അംഗങ്ങളായ ടി.ടി.വി.ഉഷാകുമാരി, വി.ഗീത, ടി.വി.സുരേഷ്, എം.ദാമോദരൻ, എ. കുഞ്ഞികൃഷ്ണൻ, കെ.വി. ദാമോദരൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
കോൺഗ്രസ് ഭരിക്കുന്ന ബാങ്കിലെ പ്യൂൺ നിയമനത്തിൽ ഏഴുലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാരാപിച്ച് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് കെ. നവീൻ ബാബുവിെൻറ നേതൃത്വത്തിൽ നിലവിലെ ബാങ്ക് പ്രസിഡൻറ് എ.വി.ചന്ദ്രെൻറ വീട്ടിലേക്ക് കഴിഞ്ഞ ദിവസം മാർച്ച് നടത്തിയിരുന്നു. ഇതേത്തുടർന്നാണ് ഇന്നലെ ബാങ്ക് അധികൃതർ വാർത്തസമ്മേളനം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.