ഭെൽ ഡയറക്ടർമാർ രാജിവെക്കും; പകരം കേരള പ്രതിനിധികൾ അടഞ്ഞുകിടക്കുന്ന കമ്പനി തുറക്കുമെന്ന പ്രതീക്ഷ വർധിച്ചു
text_fieldsകാസർകോട്: പൊതുമേഖല സ്ഥാപനമായ ഭെൽ ഇലക്ട്രിക്കൽ മെഷീൻസ് ലിമിറ്റഡിെൻറ ഡയറക്ടർ ബോർഡിൽനിന്ന് ഭെൽ പ്രതിനിധികൾ രാജിവെക്കും. ഒഴിവുവരുന്ന ഡയറക്ടർ തസ്തികകളിലേക്ക് കേരളത്തിൽനിന്നുള്ള പ്രതിനിധികളെ നിയമിക്കും. ഭെൽ ഓഹരി ഏറ്റെടുക്കാമെന്ന കേരള സർക്കാറിെൻറ നിർദേശം കേന്ദ്ര വ്യവസായ മന്ത്രാലയം അംഗീകരിച്ചശേഷം ഭെൽ അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ, ഒരുവർഷത്തിലധിമായി അടഞ്ഞുകിടക്കുന്ന കമ്പനിയുടെ കാര്യത്തിൽ പ്രതീക്ഷ വർധിച്ചു.
ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡിെൻറ (ഭെൽ) 51ശതമാനം ഒാഹരികളാണ് കമ്പനിയിലുള്ളത്. ഒരു രൂപ നിരക്കിൽ ഭെൽ ഒാഹരി കേരളത്തിന് കൈമാറാനുള്ള നിർദേശവും അംഗീകരിച്ചു. നേരത്തേ തയാറാക്കിയ കരാർ കഴിഞ്ഞദിവസമാണ് കേന്ദ്ര വ്യവസായ മന്ത്രാലയം അംഗീകരിച്ചത്. ഏഴംഗ ഡയറക്ടർ ബോർഡിലെ ആറു പേരാണ് ഭെൽ പ്രതിനിധികൾ. സംസ്ഥാന വ്യവസായ വകുപ്പ് അഡീഷനൽ സെക്രട്ടറി മാത്രമാണ് കേരളത്തിൽനിന്നുള്ളത്. ഭെല്ലിെൻറ ആറുപേരും രാജിവെക്കാനും പകരം ആറുപേരെ നിശ്ചയിച്ച് സംസ്ഥാനം കത്ത് നൽകാനും നിർദേശമുണ്ട്.
കേന്ദ്ര വ്യവസായ വകുപ്പ് അംഗീകരിച്ച ഒാഹരി കൈമാറ്റ കരാർ ഇനി സംസ്ഥാനം അംഗീകരിച്ച് ഒപ്പിട്ട ശേഷം ഭെല്ലിന് തിരികെ നൽകണം. ശേഷം ഭെൽ-ഇ.എം.എൽ കമ്പനി ഡയറക്ടർ ബോർഡ് യോഗം ചേർന്ന് കരാറിന് അന്തിമാനുമതി നൽകും. ഇൗ രണ്ട് പ്രക്രിയ കൂടി പൂർത്തീകരിച്ചാൽ ഭെൽ-ഇ.എം.എൽ കമ്പനി ഫലത്തിൽ പഴയ കെൽ യൂനിറ്റായി മാറും. മൊഗ്രാൽപുത്തൂർ ബദ്രഡുക്കയിലെ കെൽ യൂനിറ്റിന് പത്തരകോടി വില നിശ്ചയിച്ചാണ് 51ശതമാനം ഒാഹരി ഭെല്ലിന് കൈമാറിയത്. എളമരം കരീം എം.പി വ്യവസായ മന്ത്രിയായിരിക്കെ 2009 ഫെബ്രുവരി മൂന്നിനാണ് എം.ഒ.യു ഒപ്പിട്ടത്.
2011 മാർച്ച് 28ന് ഭെൽ- ഇ.എം.എൽ കമ്പനി പ്രാബല്യത്തിൽ വന്നു. എന്നാൽ, അധികം താമസിയാതെ കരാറിൽനിന്ന് പിന്മാറാനും ഷെയറുകൾ തിരിച്ചു കേരത്തിന് നൽകാനും ഭെൽ തീരുമാനിച്ചു.
2017 ജൂണിൽ മുഖ്യമന്ത്രി പിണറായി വിജയെൻറ അധ്യക്ഷതയിൽ ചേർന്ന യോഗം 51ശതമാനം ഒാഹരിയും തിരിച്ചുവാങ്ങാൻ തീരുമാനിച്ചെങ്കിലും തുടർ നടപടിയുണ്ടായില്ല. കമ്പനിയിൽ ശമ്പളം മുടങ്ങുകയും ഒരുവർഷമായി അടച്ചിടുകയും ചെയ്തു. ജീവനക്കാർ കാസർകോട് ഒപ്പുമരച്ചുവട്ടിൽ നൂറുദിവസത്തിലധികമായി സത്യഗ്രഹത്തിലാണ്. കടുത്ത സമ്മർദങ്ങൾക്കും സമരങ്ങൾക്കും നിയമയുദ്ധങ്ങൾക്കും ഒടുവിലാണ് കേന്ദ്ര വ്യവസായ വകുപ്പ് ഭെൽ ഒാഹരി തിരിച്ചുനൽകാൻ തീരുമാനിച്ചത്.
സന്തോഷമുള്ള വാർത്ത –എളമരം കരീം
കാസർകോട്: ഭെല്ലിെൻറ ഒാഹരി ഏറ്റെടുക്കാമെന്ന കേരള സർക്കാറിെൻറ നിർദേശം കേന്ദ്ര വ്യവസായ മന്ത്രാലയം അംഗീകരിച്ചത് ഏറെ സന്തോഷമുള്ള കാര്യമാണെന്ന് എളമരം കരീം എം.പി. പാർലമെൻറ് അംഗം എന്ന നിലയിലുള്ളപ്രവർത്തനത്തിനും കേരള സർക്കാറിെൻറ സമ്മർദത്തിെൻയും ഫലമായാണ് ഭെല്ലിെൻറ നടപടി.
കേരള സർക്കാറിെൻറ പൊതുമേഖലയെ സംരക്ഷിക്കാനുള്ള ഇച്ഛാശക്തിയോടെയുള്ള സമീപനവും രാഷ്ട്രീയ സമ്മർദവുമാണ് ഇപ്പോൾ വിജയം കണ്ടിരിക്കുന്നത്.
കേന്ദ്രസർക്കാർ കഴിഞ്ഞ നാലുവർഷമായി ഈ തീരുമാനം നീട്ടിക്കൊണ്ടുപോയി സ്ഥാപനത്തെയും തൊഴിലാളികളെയും ബുദ്ധിമുട്ടിക്കുകയായിരുന്നു. ഈ വിഷയത്തിൽ അസംഖ്യം കത്തുകളാണ് ബന്ധപ്പെട്ടവർക്ക് നൽകിയത്.
പ്രധാനമന്ത്രിക്കും, കേന്ദ്ര ഖന വ്യവസായ മന്ത്രിക്കും, വകുപ്പ് സെക്രട്ടറിക്കും നിരന്തരം കത്തുകൾ അയക്കുകയും പാർലമെൻറിൽ ചോദ്യങ്ങൾ ഉന്നയിക്കുകയും ചെയ്തതായും അദ്ദേഹം ഫേസ്ബുക് പോസ്റ്റിൽ വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.