കടലിൽ ബോട്ട് തകർന്നു: നാല് മത്സ്യത്തൊഴിലാളികൾ രക്ഷപ്പെട്ടു
text_fieldsനീലേശ്വരം: കടലിൽ മത്സ്യബന്ധനത്തിനിടയിൽ ബോട്ട് തകർന്നു. ബോട്ടിലുണ്ടായിരുന്ന നാല് മത്സ്യത്തൊഴിലാളികൾ അത്ഭുതകരമായി രക്ഷപ്പെട്ടു. തൈക്കടപ്പുറം സ്വദേശികളായ പി.വി. രാജേഷ്, എം. പ്രഭാകരൻ, ഷംസുദ്ദീൻ, അബ്ദു എന്നിവരെ മറ്റു ബോട്ടുകളിലെ മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തി. തിങ്കളാഴ്ച പുലർച്ച ആറിനാണ് അപകടം നടന്നത്.
നീലേശ്വരം തൈക്കടപ്പുറം അഴിത്തല പുലിമുട്ടിനു വടക്കുഭാഗത്തായി കരയോടു ചേർന്നു മത്സ്യബന്ധനത്തിനിടെ ശക്തമായ കാറ്റിലും തിരമാലയിലും പെടുകയായിരുന്നു. ബോട്ടിെൻറ എൻജിൻ പ്രൊപ്പല്ലറിനു വലകുടുങ്ങിയതിനെ തുടർന്ന് നിയന്ത്രണംവിട്ട് ബോട്ട് മറിയുകയായിരുന്നു. തൈക്കടപ്പുറത്തെ കെ.വി. രഞ്ജിത്ത് കുമാറിെൻറ ഉടമസ്ഥതയിലുള്ള- നീലമംഗലം തുളസിദളം ബോട്ടാണ് അപകടത്തിൽപെട്ടത്.
15 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. കരയിൽനിന്ന് നാല് നോട്ടിക്കൽ മൈലിനുശേഷം മാത്രമേ ചെറു ബോട്ടുകൾക്ക് മത്സ്യബന്ധനം നടത്താൻ പാടുള്ളൂ. ഈ നിയമങ്ങളെല്ലാം കാറ്റിൽപറത്തിയാണ് ഇവിടെ ബോട്ടുകൾ ചെറുമീനുകളെയടക്കം പിടിക്കുന്നത്. ഇതുകാരണം ചെറുയാനങ്ങളിൽ മീൻ പിടിക്കുന്നവർ വെറും കൈയോടെ മടങ്ങേണ്ടുന്ന അവസ്ഥയിലാണെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. ബോട്ടുകൾ രാവിലെ ആറുമണിക്കുശേഷം മാത്രമേ മത്സ്യബന്ധനത്തിനിറങ്ങാവൂ എന്ന അധികൃതരുടെ തീരുമാനം അപകടത്തിൽപെട്ട ബോട്ട് ലംഘിച്ചതായും സൂചനയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.