പാഠഭാഗത്തെ കഥാപാത്രങ്ങളെ കളിമണ്ണിലൊരുക്കി രണ്ടാം ക്ലാസുകാരി
text_fieldsചെറുവത്തൂർ: രണ്ടാം ക്ലാസുകാരിയുടെ കരവിരുതിൽ പുനർജനിക്കുന്നത് പാഠഭാഗങ്ങളിലെ കഥാപാത്രങ്ങൾ. ചെറിയാക്കര ഗവ. എൽ.പി സ്കൂളിലെ ഋഷിക വിനോദാണ് കോവിഡ് കാല പഠനം സർഗാത്മകതകൊണ്ട് വ്യത്യസ്തമാക്കുന്നത്. പഠനത്തിൽ മിടുക്കിയായ ഋഷിക ഓരോ പാഠഭാഗങ്ങളിലെയും വ്യത്യസ്തങ്ങളായ കഥാപാത്രങ്ങൾക്ക് കളിമണ്ണിലാണ് പുനർജനി ഒരുക്കുന്നത്.
ഒരോ ദിവസവും മൂന്ന് കഥാപാത്രങ്ങളെയെങ്കിലും നിർമിക്കും. ഒന്നാം ക്ലാസിൽ പഠിക്കുമ്പോൾ തന്നെ ഉപജില്ല മേളയിൽ അടക്കം വിദ്യാലയത്തെ പ്രതിനിധാനംചെയ്തുകൊണ്ട് പങ്കെടുക്കാനും ഈ മിടുക്കിക്ക് സാധിച്ചിട്ടുണ്ട്.
കളിമണ്ണിൽ മുതല, ആമ, പാമ്പ്,അടുക്കള ഉപകരണങ്ങൾ എന്നുവേണ്ട ഏതു രൂപങ്ങളും നിമിഷനേരം കൊണ്ട് കുഞ്ഞിക്കൈകളാൽ ഋഷിക നിർമിക്കും. പിതാവ് ഒ.കെ വിനോദ് മകൾക്കുവേണ്ടി കളിമൺ ബ്ലോക്കുകൾ എത്തിച്ചുനൽകും.
കളിമണ്ണിൽ തീർക്കുന്ന രൂപങ്ങൾ തെൻറ അധ്യാപകർക്കും കൂട്ടുകാർക്കും അവരുടെ വിശേഷ ദിനങ്ങളിൽ നൽകാൻ ഋഷിക പ്രത്യേകം ശ്രദ്ധിക്കാറുമുണ്ട്. ശിൽപകലയിൽ എന്ന പോലെ ചിത്രകലയിലും കഴിവുതെളിയിക്കാൻ ഋഷികക്ക് കഴിഞ്ഞിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.