മുഖ്യമന്ത്രിയുടെ കേരള പര്യടനം; കാസർകോടിെൻറ വികസന ആവശ്യങ്ങൾ പങ്കുവെച്ച് പ്രമുഖർ
text_fieldsകാസർകോട്: കാസർകോട് ജില്ലയിൽ 1970ൽ ചന്ദ്രഭാനു കമീഷൻ വിഭാവനം ചെയ്ത പെരുമ്പട്ട പാലം രണ്ടു മാസത്തിനകം പൂർത്തിയാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള പര്യടനത്തിെൻറ ഭാഗമായി കാസർകോട് ജില്ലയിലെ പടന്നക്കാട് ബേക്കൽ ക്ലബിൽ വിവിധ മേഖലകളില്‍ നിന്നുള്ള പ്രമുഖരുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. പാലായി റഗുലേറ്റർ കംബ്രിഡ്ജ് 45 ദിവസത്തിനകം യാഥാർഥ്യമാകും.
മടിക്കൈയിൽ മാംസ ഉൽപാദനത്തിനും സംസ്കരണത്തിനുമുള്ള വിപുലമായ പദ്ധതിക്ക് 10 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. പദ്ധതി ഒരു മാസത്തിനകം ആരംഭിക്കും. കബഡി അക്കാദമി രണ്ടു മാസത്തിനകം യാഥാർഥ്യമാകും. കാസർകോട് ജില്ലയിലേക്ക് സ്ഥലം മാറ്റം ലഭിക്കുന്ന ഉദ്യോഗസ്ഥർ വർക്കിങ് അറേഞ്ച്മെൻറിൽ പോകുന്നതും ദീർഘാവധി എടുക്കുന്നതും ഗൗരവമായി പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കാസർകോട് വികസന പാക്കേജ് നിലവിലുണ്ട്. അതിനു പുറമേ കഴിഞ്ഞ നാലുവർഷങ്ങളിലായി സംസ്ഥാന പദ്ധതി വഴിയായി 4795 കോടി രൂപ ജില്ലയിൽ ചെലവഴിച്ചു. ജില്ലയുടെ ആരോഗ്യ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പ്രത്യേക പരിഗണനയാണ് നൽകുന്നത്. ടൂറിസം-ഐ.ടി മേഖലയിൽ പ്രത്യേക ശ്രദ്ധ നൽകും. ഭക്ഷ്യ സുരക്ഷയുടെ ഭാഗമായി കാർഷിക ഉൽപന്നങ്ങളുടെ സംഭരണത്തിന് എല്ലാ പഞ്ചായത്തുകളിലും കോൾഡ് സ്റ്റോറേജ് സംവിധാനം സർക്കാറിെൻറ പരിഗണനയിലുണ്ട്. അവിടെ നിന്ന് മാർക്കറ്റിലേക്ക് വാഹനങ്ങളും ഉണ്ടാകും. തൊഴിലുറപ്പ് പദ്ധതി ഭക്ഷ്യ സുരക്ഷ പദ്ധതിയിൽ എങ്ങനെ ഉപയോഗിക്കാമെന്ന് പരിശോധിക്കും.പദ്ധതികൾ നടപ്പാക്കുമ്പോൾ അവികസിത മേഖലക്ക് പ്രത്യേക ശ്രദ്ധ നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഉയർച്ചക്ക് സർക്കാർ പ്രത്യേക ശ്രദ്ധ നൽകും. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൂടുതൽ ഉണ്ടാകണം. കേരളത്തിലെ വിദ്യാർഥികൾ പുറത്തുപോയി പഠിക്കേണ്ട സാഹചര്യം ഒഴിവാക്കാൻ അവർക്ക് ആവശ്യമുള്ള ആധുനിക കോഴ്സുകൾ ഇപ്പോഴുള്ള സ്ഥാപനങ്ങളിൽ തന്നെ തുടങ്ങും. രാജ്യത്തിനകത്തും പുറത്തുമുള്ള വിദ്യാർഥികളെ ആകർഷിക്കാനാകുന്ന മെച്ചപ്പെട്ട അവസ്ഥയിലേക്ക് ഉന്നത വിദ്യാഭ്യാസ മേഖല വളരണമെന്നാണ് ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാറിെൻറ കഴിഞ്ഞ നാലര വര്‍ഷത്തെ ഭരണം കേരളത്തിന് സമ്മാനിച്ചത് പ്രതീക്ഷയുടെ കാലമാണ്. നവകേരള നിര്‍മിതി ലക്ഷ്യമിട്ട് വിഭാവനം ചെയ്ത നാലു മിഷനുകള്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കി.
വികസനത്തിെൻറ പാതയില്‍ ഇനിയും മുന്നോട്ടുപോകേണ്ടതുണ്ട്. ഇതിനുള്ള തുടര്‍പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് അഭിപ്രായങ്ങള്‍ സ്വീകരിക്കുന്നതിനായാണ് വിവിധ മേഖലകളിലുള്ളവരുമായി സംവദിക്കുന്നത്. പ്രധാന പദ്ധതികളിലൊന്നായ ഗെയ്ല് പൈപ് ലൈന്‍ ജനുവരി ആദ്യം ഉദ്ഘാടനം ചെയ്യപ്പെടുകയാണ്. ഇവിടെ ഒന്നും നടക്കില്ല എന്ന ധാരണയില്‍നിന്ന് എല്ലാം നടപ്പാകും എന്ന ബോധ്യത്തിലേക്ക് കേരളത്തിലെ ജനങ്ങള്‍ മാറി -മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു. പ്ലാനിങ് ബോർഡ് വൈസ് ചെയർമാൻ വി.കെ. രാമചന്ദ്രൻ, പ്ലാനിങ് ബോർഡ് അംഗം രാംകുമാർ, മുൻ എം.പി പി. കരുണാകരൻ, എം.എൽ.എമാരായ എം. രാജഗോപാലൻ, കെ. കുഞ്ഞിരാമൻ, മുൻ എം.എൽ.എമാരായ അഡ്വ.സി.എച്ച്. കുഞ്ഞമ്പു, കെ.പി. സതീഷ് ചന്ദ്രൻ, സി.പി.എം ജില്ല സെക്രട്ടറി എം.വി. ബാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.