Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightകോവിഡ് ബോധവത്കരണം:...

കോവിഡ് ബോധവത്കരണം: അധ്യാപകര്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍

text_fields
bookmark_border
കോവിഡ് ബോധവത്കരണം: അധ്യാപകര്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍
cancel

കാസർകോട്​: കോവിഡ് ബോധവത്കരണത്തിനെത്തുന്ന അധ്യാപകര്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് ജില്ല കലക്ടര്‍. ബ്രേക്ക് ദി ചെയിന്‍ ഉറപ്പുവരുത്തുകയാണ് ഈ അധ്യാപകരുടെ ലക്ഷ്യം. ഇങ്ങനെ ബോധവത്കരണത്തിനെത്തുന്ന അധ്യാപകരുടെ ഔദ്യോഗിക കൃത്യ നിര്‍വഹണം തടസ്സപ്പെടുത്തിയാല്‍ ഇന്ത്യന്‍ പീനല്‍കോഡ് 353 പ്രകാരം ജാമ്യമില്ല വകുപ്പ്​ അനുസരിച്ച് കേസെടുക്കും.

ഈ നിയമത്തിലെയും കേരള പകര്‍ച്ചവ്യാധി നിയന്ത്രണ നിയമത്തിലെയും വകുപ്പുകള്‍ പ്രകാരം അഞ്ചുവര്‍ഷം വരെ തടവ് കിട്ടാവുന്ന കേസുകള്‍ ഉള്‍പ്പെടുത്തി നടപടി സ്വീകരിക്കുമെന്ന് കലക്​ടര്‍ പറഞ്ഞു. യോഗത്തില്‍ ജില്ല കലക്ടര്‍ ഡോ.ഡി. സജിത് ബാബു അധ്യക്ഷത വഹിച്ചു. സബ്​ കലക്ടര്‍ ഡി.ആര്‍. മേഘശ്രീ, എ.ഡി.എം എന്‍. ദേവീദാസ്, ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ.എ.വി. രാംദാസ്, ആര്‍.ഡി.ഒ ഷംസുദ്ദീന്‍, ഡിവൈ.എസ്.പിമാരായ പി. ബാലകൃഷ്ണന്‍ നായര്‍, വിനോദ് കുമാര്‍, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ എം.മധുസൂദനന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid AwarenessTeachers
Next Story