വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ തിരക്കേറുന്നു
text_fieldsകാസർകോട്: കോവിഡ് ഇളവുകൾ വന്നതോടെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ തിരക്കേറുന്നു. ജില്ലയിലെ വിവിധ ബീച്ചുകളിലും മറ്റുമാണ് സന്ദർശകരെത്തുന്നത്. അവധി ദിവസങ്ങളിൽ ഈ തിരക്ക് വർധിക്കും. മറ്റു ജില്ലകളിൽനിന്നും സംസ്ഥാനങ്ങളിൽനിന്നും വരുന്ന സഞ്ചാരികളും കുറവല്ല.
ബേക്കൽ കോട്ട, പള്ളിക്കര ബീച്ച്, മഞ്ഞംപൊതിക്കുന്ന്, പൊസഡിഗുംബെ തുടങ്ങിയ സ്ഥലങ്ങളിൽ ഞായറാഴ്ചകളിൽ അനുഭവപ്പെട്ടത് നല്ല തിരക്കാണ്. വിനോദ സഞ്ചാര കേന്ദ്രങ്ങൾക്ക് ജീവൻ വെക്കുന്നത് ഇതോടനുബന്ധിച്ചുള്ള ചെറുകിട കച്ചവടക്കാർക്കും ആശ്വാസമാവുകയാണ്.
മാസങ്ങളായി ദുരിതത്തിലായിരുന്നവരിൽ പലരും മറ്റു പല ജോലികളും ചെയ്താണ് കുടുംബം പുലർത്തിയത്. ഇത്തരക്കാർക്ക് ഇപ്പോൾ കച്ചവടം തിരിച്ചുവരവിെൻറ പാതയിലാണ്. അതേസമയം, ജില്ലയിലെ ഭക്ഷണശാലകൾക്ക് രാത്രി ഒമ്പതുവരെ മാത്രം സമയമനുവദിച്ചത് സഞ്ചാരികളെ കുഴക്കുകയാണ്. ഭക്ഷണം കഴിക്കാൻ വൈകീട്ട് ഏഴുമുതൽ തന്നെ ഹോട്ടലുകൾ തപ്പി നടക്കേണ്ട അവസ്ഥയാണെന്ന് കർണാടകയിൽ നിന്നെത്തിയ കുടുംബം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.