സുറാബിെൻറ പുസ്തകത്തിന് നാടാകെ പ്രകാശനം
text_fieldsകാസർകോട്: കോവിഡ് കാരണം ചടങ്ങുകൾക്ക് ആൾബലം കുറയുേമ്പാൾ പ്രകാശനത്തിനും ഇല്ല, ഒരു ഗുമ്മ്. അഞ്ചാൾ നിരന്നുനിന്ന് പ്രകാശനം ചെയ്യുന്ന ചടങ്ങുകൾക്ക് വിട നൽകി നാടാകെ പ്രകാശനം ചെയ്യുകയാണ് പ്രവാസിയെഴുത്തുകാരനും ഇപ്പോൾ പ്രവാസം വിട്ട് സ്വദേശത്ത് എഴുത്തിൽ കർമനിരതനുമായ സുറാബ്. 20 കേന്ദ്രങ്ങളിൽ പലതവണകളിലായി സുറാബിെൻറ പുസ്തകം പ്രകാശനം ചെയ്യുകയാണ്.
കവിതകളുടെ ശേഖരമായ എെൻറ കവിതകൾ എന്ന സമാഹാരം മഞ്ചേശ്വരം, മൊഗ്രാൽ, കാസർകോട്, ഇരിയണ്ണി, കാറഡുക്ക, ചട്ടഞ്ചാൽ, അണിഞ്ഞ, പള്ളിക്കര, ബറോട്ടി, കുണ്ടംകുഴി, വട്ടം തട്ട, എടനീർ, അതൃക്കുഴി, പനയാൽ, രാവണേശ്വരം, കാഞ്ഞങ്ങാട്, നീലേശ്വരം, ഓർച്ച, ചെറുവത്തൂർ, പിലിക്കോട്, തൃക്കരിപ്പൂർ തുടങ്ങി 20 കേന്ദ്രങ്ങളിൽ െവച്ച് പ്രകാശിപ്പിക്കുന്നത്.
നീണ്ട പ്രവാസ ജീവിതത്തിനുശേഷം നീലേശ്വരം സ്വദേശിയായ സുറാബ് ഇപ്പോൾ ബേക്കലിലാണ് കുടുംബത്തോടൊപ്പം താമസം. സാധാരണ ജീവിതങ്ങളുടെ ആകുലതകളാണ് സുറാബിെൻറ കഥയും നോവലും അനുഭവങ്ങളും തിരക്കഥയും കവിതയുമൊക്കെ പങ്കുവെക്കുന്നത്.
സാംസ്കാരിക കൂട്ടായ്മ പള്ളിക്കരയുടെ സംഘാടനത്തിൽ, നവംബർ 15ന് നാലുമണിക്ക് പള്ളിക്കര ബീച്ചിൽവെച്ച് പുസ്തക പ്രകാശനം നടക്കും. ഡോ. എ.എം. ശ്രീധരൻ, കന്നട–മലയാളം എഴുത്തുകാരി സർവമംഗള പുണിഞ്ചിത്തായക്ക് പുസ്തകം നൽകിയാണ് പ്രകാശനം നടത്തുന്നത്. പള്ളിക്കര ബീച്ചിൽവെച്ച് നടന്ന സ്വാഗതസംഘ രൂപവത്കരണ യോഗത്തിൽ പ്രവാസി സംഘത്തിെൻറ പ്രവർത്തകൻ പി.കെ. അബ്ദുല്ല അധ്യക്ഷത വഹിച്ചു. ഉണ്ണികൃഷ്ണൻ അണിഞ്ഞ, ചിത്രകാരൻ ഏറംപുറം മുഹമ്മദ്, എൻ.വി. ഗോപാലൻ, പി.ബി. രാജേഷ് കുമാർ എന്നിവർ സംസാരിച്ചു. സുറാബ് കവിതാനുഭവം പങ്കുവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.