തെരഞ്ഞെടുപ്പ്; വിമതരെ പാർട്ടിയിലാക്കി കാസർകോട് മുനിസിപ്പൽ ലീഗ്
text_fieldsകാസർകോട്: വരുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനു മുന്നോടിയായി നഗരസഭയിലെ വിമതരെ പാർട്ടിയിലേക്ക് തിരിച്ചെടുത്ത് മുസ്ലിം ലീഗ്.
വിമതശല്യം കൂടുതൽ തലപൊക്കുന്നതിനുമുേമ്പ കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഫോർട്ട് റോഡ് വാർഡിൽ രൂപപ്പെട്ട വിമത ശല്യം ലീഗിനു തലവേദന സൃഷ്ടിച്ചിരുന്നു. വിമത സ്ഥാനാർഥിയെ മത്സരിപ്പിച്ച് ജയിക്കുകയും ചെയ്തു.
വിമത പ്രവർത്തനം നടത്തിയതിന് പാർട്ടി സസ്പെൻഡ് ചെയ്ത ഫോർട്ട് റോഡിലെ നഗരസഭാംഗം ശാഖ വാർഡ് മുസ്ലിം ലീഗ് സെക്രട്ടറി, വാർഡ് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി റാഷിദ് പൂരണം, വാർഡ് മുസ്ലിം ലീഗ് വൈസ് പ്രസിഡൻറ് ആസിഫ് എവറസ്റ്റ്, മുനിസിപ്പൽ യൂത്ത് ലീഗ് സെക്രട്ടറി നൗഷാദ് കരിപ്പൊടി, ശാഖ യൂത്ത് ലീഗ് ട്രഷറർ കെ.എം. റഫീഖ് എന്നിവരെയാണ് പുറത്താക്കിയത്.
ഇവരെ ഇവരുടെ ആവശ്യപ്രകാരം ഇതേ പദവിയിൽ തിരിച്ചെടുക്കണമെന്നാണ് ആവശ്യം.
ജില്ല നേതൃത്വത്തിലെ പ്രമുഖർ തന്നെയെത്തിയാണ് ചർച്ച ചെയ്തത്. പ്രാഥമിക ഘട്ടം എന്ന നിലയിൽ ഇവർക്കെതിരെയുണ്ടായ സസ്പെൻഷൻ പിൻവലിച്ചു. ഫോർട്ട് റോഡ് വാർഡിൽ തിരിച്ചുവന്നവരുടെ വികാരം കൂടി കണക്കിലെടുത്താവണം സ്ഥാനാർഥിയെ നിർത്തേണ്ടതെന്നും നേതൃത്വത്തിനു മുന്നിൽെവച്ചിട്ടുണ്ട്.
എല്ലാ ആവശ്യങ്ങളും അനുഭാവപൂർവം പരിഗണിക്കുമെന്ന് നേതൃത്വം അറിയിച്ചതായി ലീഗിൽ തിരിച്ചെത്തിയവർ പറഞ്ഞു. നാലുപേരുടെയും സസ്പെൻഷൻ നടപടി പിൻവലിച്ചതായി മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി ഓഫിസിൽ നിന്ന് അറിയിച്ചിരുന്നു.
ഏറ്റവും ഒടുവിൽ നടന്ന ഹൊന്നമൂല ഉപതെരഞ്ഞെടുപ്പിലടക്കം ലീഗിന് തിരിച്ചടിയുണ്ടായിരുന്നു. വിമത പ്രശ്നം മറ്റു ചില വാർഡുകളിൽ കൂടി തലപൊക്കിയേക്കാമെന്ന സൂചന ലഭിച്ചതിനെ തുടർന്നാണ് തുടക്കത്തിൽ തന്നെ കൈകാര്യം ചെയ്തത്. ഇനി വിമതരായിട്ടുണ്ടാവില്ല എന്നും പാർട്ടിയിൽ ഒറ്റക്കെട്ടാവുമെന്നും തിരിച്ചെത്തിയവർ പറഞ്ഞു.
സസ്പെൻഷൻ പിൻവലിച്ചതിൽ സന്തോഷമുണ്ടെന്നും പാർട്ടി അർഹമായ പരിഗണന തങ്ങൾക്ക് നൽകുമെന്ന് പ്രതീക്ഷിക്കുന്നതായും തിരിച്ചെടുത്തവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.