ജില്ലയിൽ 52 പത്രികകൾ; കാഞ്ഞങ്ങാട് 13 സ്ഥാനാർഥികൾ ഇന്നലെ പത്രിക സമർപ്പിച്ചത് 36 സ്ഥാനാർഥികൾ
text_fieldsകാസർകോട്: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസമായ വെള്ളിയാഴ്ച 36 സ്ഥാനാർഥികൾ കൂടി പത്രിക സമർപ്പിച്ചതോടെ ജില്ലയിൽ പത്രിക സമർപിച്ചവരുടെ എണ്ണം 52 ആയി. ഏറ്റവും കുടുതൽ കാഞ്ഞങ്ങാടാണ് പത്രിക സമർപിച്ചത്. 13 എണ്ണം. ഉദുമ ഒമ്പത്, കാസർകോട്, മഞ്ചേശ്വരം, തൃക്കരിപൂർ മണ്ഡലങ്ങളിൽ പത്ത് വീതം പത്രികകളാണ് സമർപിക്കപ്പെട്ടത്. പത്രികകളുടെ സൂക്ഷ്മ പരിശോധന ശനിയാഴ്ച നടക്കും. മാർച്ച് 22 വരെ പിൻവലിക്കാം.
മഞ്ചേശ്വരം മണ്ഡലത്തിൽ ഏഴ് സ്ഥാനാർഥികൾ വെള്ളിയാഴ്ച പത്രിക നൽകി. ബി.ജെ.പി സ്ഥാനാർഥികളായ കെ. സുരേന്ദ്രൻ (51), സതീഷ് ചന്ദ്ര ഭണ്ഡാരി (63), മുസ്‌ലിം ലീഗിലെ എം. അബ്ബാസ് (58), ബി.എസ്.പി സ്ഥാനാർഥി സുന്ദര (52), സ്വതന്ത്ര സ്ഥാനാർഥികളായ പ്രവീൺകുമാർ (30), ജോൺ ഡിസൂസ (58), സുരേന്ദ്രൻ. എം (51) എന്നിവരാണ് പത്രിക നൽകിയത്.
കാസർകോട് മണ്ഡലത്തിൽ ആറ് സ്ഥാനാർഥികൾ വെള്ളിയാഴ്ച പത്രിക നൽകി. ബി.ജെ.പി സ്ഥാനാർഥികളായ ശ്രീകാന്ത്.കെ (45), ഹരീഷ്.എസ് (38), മുസ്‌ലിം ലീഗിലെ മാഹിൻ കേളോത്ത് (52), അണ്ണാ ഡെമോക്രാറ്റിക് ഹ്യുമൻ റൈറ്റ്‌സ് മൂവ്‌മെൻറ് പാർട്ടി ഓഫ് ഇന്ത്യ സ്ഥാനാർഥി രഞ്ജിത്ത്‌രാജ്. എം (28), ബി.എസ്.പി സ്ഥാനാർഥി വിജയ കെ.പി (60), സ്വതന്ത്ര സ്ഥാനാർഥി സുധാകരൻ (43) എന്നിവരാണ് നാമനിർദേശ പത്രിക നൽകി.
ഉദുമ മണ്ഡലത്തിൽ ഏഴ് സ്ഥാനാർഥികൾ വെള്ളിയാഴ്ച പത്രിക നൽകി. കോൺഗ്രസ് സ്ഥാനാർഥി ബാലകൃഷ്ണൻ. സി (49), അംബേദ്കർ പാർട്ടി ഓഫ് ഇന്ത്യ സ്ഥാനാർഥി ഗോവിന്ദൻ. ബി (47), അണ്ണാ ഡെമോക്രാറ്റിക് ഹ്യുമൻ റൈറ്റ്‌സ് മൂവ്‌മെൻറ് പാർട്ടി ഓഫ് ഇന്ത്യ സ്ഥാനാർഥി രമേശൻ. കെ (28), ബി.ജെ.പി സ്ഥാനാർഥികളായ എ. വേലായുധൻ (53), ജനാർദനൻ ബി (59), സ്വതന്ത്ര സ്ഥാനാർഥികളായ മുഹമ്മദ്. എം (59), കുഞ്ഞമ്പു കെ (51) എന്നിവരാണ് പത്രിക നൽകിയത്.
കാഞ്ഞങ്ങാട് മണ്ഡലത്തിൽ 10 സ്ഥാനാർഥികൾ വെള്ളിയാഴ്ച പത്രിക നൽകി. ഇന്ത്യൻ നാഷനൽ കോൺഗ്രസ് സ്ഥാനാർഥി സുരേശൻ പി.വി (44), എസ്.ഡി.പി.ഐ സ്ഥാനാർഥി അബ്ദുൽ സമദ്. ടി (45), അണ്ണാ ഡെമോക്രാറ്റിക് ഹ്യുമൻ റൈറ്റ്‌സ് മൂവ്‌മെൻറ് പാർട്ടി ഓഫ് ഇന്ത്യ സ്ഥാനാർഥി രേഷ്മ ആർ (25), ബി.ജെ.പിയിലെ പ്രശാന്ത് കെ.എം (41), ജനതാദൾ യുനൈറ്റഡ് സ്വതന്ത്ര സ്ഥാനാർഥി ടി. അബ്ദുൽ സമദ് (49), സ്വതന്ത്ര സ്ഥാനാർഥികളായ ശ്രീനാഥ് ശശി ടി.സി.വി (37), പ്രശാന്ത് എം. (40), അഗസ്റ്റിൻ (55), സുരേഷ് ബി.സി (26), മനോജ് തോമസ് (40), കൃഷ്ണൻകുട്ടി (50) എന്നിവരാണ് നാമനിർദേശ പത്രിക നൽകിയത്.
തൃക്കരിപ്പൂർ മണ്ഡലത്തിൽ ആറ് സ്ഥാനാർഥികൾ വെള്ളിയാഴ്ച പത്രിക നൽകി. കേരള കോൺഗ്രസ് സ്ഥാനാർഥി എം.പി. ജോസഫ് (67), എസ്.ഡി.പി.ഐ സ്ഥാനാർഥി ലിയാക്കത്തലി (44), സി.പി.എം സ്ഥാനാർഥി സാബു അബ്രഹാം (50), അണ്ണാ ഡെമോക്രാറ്റിക് ഹ്യുമൻ റൈറ്റ്‌സ് മൂവ്‌മെൻറ് പാർട്ടി ഓഫ് ഇന്ത്യ സ്ഥാനാർഥി സുധൻ (46), സ്വതന്ത്ര സ്ഥാനാർഥികളായ എം.വി. ജോസഫ് (67), ചന്ദ്രൻ എ.കെ (49) എന്നിവരാണ് നാമനിർദേശ പത്രിക നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.