Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഅന്വേഷണം നേരിടുന്ന...

അന്വേഷണം നേരിടുന്ന കാ​സ​ർ​കോ​ട്​ കലക്ടറുടെ മേൽനോട്ടത്തിൽ തെരഞ്ഞെടുപ്പ് നീതിപൂർവമാകില്ല –മുസ്​ലിം ലീഗ്

text_fields
bookmark_border
sajith babu
cancel

കാ​സ​ർ​കോ​ട്: ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സി.​പി.​എം ജ​ന​പ്ര​തി​നി​ധി​യു​ടെ ഭീ​ഷ​ണി​ക്ക് വി​ധേ​യ​നാ​യ പ്രി​സൈ​ഡി​ങ്​ ഓ​ഫി​സ​റു​ടെ പ​രാ​തി​യി​ൽ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​തി​െൻറ പേ​രി​ൽ അ​ന്വേ​ഷ​ണം നേ​രി​ടു​ന്ന ജി​ല്ല ക​ല​ക്ട​റെ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ത്ത​ര​വാ​ദി​ത്ത​ത്തി​ൽ നി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് മു​സ്​​ലിം ലീ​ഗ് കാ​സ​ർ​കോ​ട് നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​വ​ർ​ത്ത​ക സ​മി​തി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

തെ​ര​ഞ്ഞെ​ടു​പ്പ് വേ​ള​യി​ലും അ​ല്ലാ​ത്ത​പ്പോ​ഴും രാ​ഷ്​​ട്രീ​യ പ​ക്ഷ​പാ​തി​ത്വ നി​ല​പാ​ടി​െൻറ പേ​രി​ൽ വി​വി​ധ ക​ക്ഷി​ക​ളു​ടെ പ​രാ​തി​ക്കും പൊ​തു സ​മൂ​ഹ​ത്തി​െൻറ ആ​ക്ഷേ​പ​ത്തി​നും വി​ധേ​യ​നാ​യ വ്യ​ക്തി​യു​ടെ കീ​ഴി​ൽ സു​താ​ര്യ​വും നീ​തി​പൂ​ർ​വ​വു​മാ​യ തെ​ര​ഞ്ഞെ​ടു​പ്പ് അ​സാ​ധ്യ​മാ​ണെ​ന്ന് യോ​ഗം വി​ല​യി​രു​ത്തി.

ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ അ​ധി​കാ​ര​ത്തി​ൽ കൈ​ക​ട​ത്തു​ക​യും ജ​ന​പ്ര​തി​നി​ധി​ക​ളെ അ​വ​ഹേ​ളി​ക്കു​ക​യും ചെ​യ്യു​ന്ന ഉ​ദ്യോ​ഗ​സ്​​ഥ മാ​ഫി​യ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന വ്യ​ക്തി​യാ​ണ് അ​ദ്ദേ​ഹ​മെ​ന്ന് യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

പ്ര​സി​ഡ​ൻ​റ് എ.​എം. ക​ട​വ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ട്ര​ഷ​റ​ർ സി.​ടി. അ​ഹ​മ്മ​ദ​ലി, ജി​ല്ല പ്ര​സി​ഡ​ൻ​റ് ടി.​ഇ. അ​ബ്​​ദു​ല്ല, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്​​ദു​റ​ഹി​മാ​ൻ, എ​ൻ.​എ. നെ​ല്ലി​ക്കു​ന്ന് എം.​എ​ൽ.​എ, ജി​ല്ല ഭാ​ര​വാ​ഹി​ക​ളാ​യ കെ. ​മു​ഹ​മ്മ​ദ് കു​ഞ്ഞി, പി.​എം. മു​നീ​ർ ഹാ​ജി, മൂ​സ ബി. ​ചെ​ർ​ക്ക​ള, മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ളാ​യ മാ​ഹി​ൻ കേ​ളോ​ട്ട്, അ​ബ്ബാ​സ് ബീ​ഗം, ഹാ​ഷിം ക​ട​വ​ത്ത്, ടി.​എം. ഇ​ഖ്ബാ​ൽ, അ​ബ്​​ദു​റ​ഹി​മാ​ൻ ഹാ​ജി പ​ട്ട്ള, ഇ. ​അ​ബൂ​ബ​ക്ക​ർ ഹാ​ജി തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്​​ദു​ല്ല കു​ഞ്ഞി ചെ​ർ​ക്ക​ള സ്വാ​ഗ​തം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CollectorKasaragod Newsmuslim leagueassembly election 2021
News Summary - Elections will not be fair under the supervision of the Collector under investigation - Muslim League
Next Story