ഫാഷിസ്റ്റുകളെക്കുറിച്ച് ഒരക്ഷരം മിണ്ടരുത്.!!
text_fieldsകാസർകോട്: കേന്ദ്ര സർവകലാശാലയിൽ പൊളിറ്റിക്കൽ സയൻസ് അധ്യാപകൻ ക്ലാസിൽ 'ഇന്ത്യയിലെ ഫാഷിസം' സംബന്ധിച്ച് നടത്തിയ പ്രയോഗത്തിനെതിരെ സംഘ്പരിവാർ. ഏപ്രിൽ 19ന് ഒന്നാംവർഷ വിദ്യാർഥികൾക്കായി ഇൻറർനാഷനൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്സ് വിഭാഗത്തിൽ 'ഫാഷിസം ആൻഡ് നാസിസം'എന്ന വിഷയത്തിൽ അസി. പ്രഫ. ഡോ. ഗിൽബർട്ട് സെബാസ്റ്റ്യൻ എടുത്ത ഓൺലൈൻ ക്ലാസിനെതിരെയാണ് ആരോപണവുമായി സംഘ്പരിവാർ സംഘടനകൾ രംഗത്തുവന്നത്.
ലോക പ്രശസ്ത ചിന്തകൻ ബാർബറ ഹാരിസ് വൈറ്റ് 2003ൽ ഇന്ത്യയെ പ്രോട്ടോ ഫാഷിസ്റ്റ് എന്ന് പരാമർശിച്ചിരുന്നു. ഈ പ്രയോഗം ഉന്നത വിദ്യാഭ്യാസ രംഗത്തെ അക്കാദമിക് ചർച്ചയായി മാറിയിരുന്നു. ഇത് ക്ലാസിൽ പരാമർശവിധേയമായി. നരേന്ദ്ര മോദിയുടെ ഒന്നാം സർക്കാറിനെക്കുറിച്ച് ലോകത്ത് ഉയർന്ന അഭിപ്രായവും ക്ലാസിൽ അവതരിപ്പിച്ചു. ഇതിെൻറ ഓൺലൈൻ റെക്കോഡ് ചോർന്ന് എ.ബി.വി.പിക്ക് ലഭിച്ചതോടെയാണ് വിവാദം ഉടലെടുത്തത്.
ഇന്ത്യയിെല ഫാഷിസത്തിെൻറ തുടക്കത്തെക്കുറിച്ച് പരാമർശിക്കുന്ന ലോക പ്രശസ്ത ചിന്തകരുടെ അഭിപ്രായങ്ങളും ക്ലാസിൽ ഉന്നയിച്ചിരുന്നു. ആദ്യ നരേന്ദ്ര മോദി സർക്കാർ നല്ല ഭരണാധികാരി എന്ന് തോന്നാമെങ്കിലും അങ്ങനെയാകണമെന്നില്ലെന്ന പരാമർശവും പുസ്തകങ്ങളെ ഉദ്ധരിച്ച് ക്ലാസിൽ അവതരിപ്പിച്ചു.
'ഇന്ത്യ അണ്ടർ നരേന്ദ്ര മോദി 2014'എന്ന തലക്കെട്ടിലാണ് ഇത് ഉദ്ധരിക്കപ്പെട്ടത് എന്ന് വിദ്യാർഥികൾ പറയുന്നു. അധ്യാപകൻ സ്വന്തം അഭിപ്രായങ്ങൾ ക്ലാസിൽ പറഞ്ഞിട്ടിെല്ലന്നും വ്യത്യസ്ത വീക്ഷണങ്ങൾ അവതരിപ്പിക്കുക മാത്രമാണുണ്ടായതെന്നും വിദ്യാർഥികൾ പറയുന്നു.
ഇന്ത്യയിൽ പ്രോട്ടോ ഫാഷിസ്റ്റ് ഭരണമായിരുന്നു എന്ന പുസ്തകത്തിലെ പ്രയോഗം ദേശവിരുദ്ധമാണെന്നും അധ്യാപകനെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് സംഘ്പരിവാർ വിദ്യാർഥി സംഘടനയായ എ.ബി.വി.പി വൈസ് ചാൻസലർക്ക് പരാതി നൽകി. ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണെന്നും ഇവിടെ ന്യൂനപക്ഷ വിഭാഗങ്ങൾ എല്ലാ അവകാശങ്ങളോടുംകൂടി സംരക്ഷിക്കപ്പെടുന്നുണ്ടെന്നും പറയുന്ന നിവേദനത്തിൽ, അധ്യാപകൻ ദേശവിരുദ്ധ ശക്തികൾക്കായി സർവകലാശാല േവദി ഉപയോഗപ്പെടുത്തുകയാെണന്ന് സൂചിപ്പിച്ചിട്ടുണ്ട്. അധ്യാപകൻ ദേശവിരുദ്ധ ചിന്ത വിദ്യാർഥികളിൽ അടിച്ചേൽപിക്കുകയാെണന്നും ആരോപിച്ചു.
എന്നാൽ, എ.ബി.വി.പിയുടെ നിലപാട് കേന്ദ്ര സർവകലാശാല അധ്യാപകർക്ക് നൽകിയ അക്കാദമിക് സ്വാതന്ത്ര്യത്തിനെതിരെയുള്ളതാണെന്ന വിമർശനം ഉയർന്നിട്ടുണ്ട്. ഓൺലൈൻ ക്ലാസുകളെ പൊതുസമൂഹത്തിൽ ട്രോളുന്നതിനെതിരെ കേരളം സ്വീകരിച്ച നടപടി കേന്ദ്ര സർവകലാശാലയിലും വേണമെന്ന ആവശ്യവും ഇതോടൊപ്പം ഉയർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.