വിഷുവെത്തി; പടക്ക വിപണിയിൽ 'ഡ്രോൺ' മുതൽ 'കോക്ടെയിൽ' വരെ
text_fieldsകാസർകോട്: കോവിഡിനെ തുടർന്ന് കണിയിൽ ഒതുങ്ങിയ കഴിഞ്ഞ വർഷത്തെ വിഷുവിൽനിന്ന് ഇത്തവണ നേരിയ ഉണർവ് പ്രകടമായി. കഴിഞ്ഞ വർഷം ലോകം മുഴുവൻ അടച്ചിട്ടപ്പോൾ ഉത്സവങ്ങളുടെ വാതിലും അടഞ്ഞിരുന്നു. വിഭവസമൃദ്ധമായ സദ്യയും വെടിക്കെട്ടും ഇല്ലാതെയായിരുന്നു കഴിഞ്ഞ തവണത്തെ വിഷു കടന്നുപോയത്.
ഇത്തവണ നേരിയ ഉണർവ് പ്രകടമായിട്ടുണ്ട് എന്ന് വ്യാപാരികൾ സമ്മതിക്കുന്നുണ്ട്. കോവിഡ് തീവ്രകാലത്ത് ജനങ്ങൾ പുറത്തിറങ്ങുന്നത് നിരീക്ഷിക്കാൻ പൊലീസ് ഉപേയാഗിച്ച് ശ്രദ്ധേയമായ ഡ്രോൺ വിഷുവിന് പടക്കമായി എത്തിയതാണ് പടക്കവിപണിയിലെ വിഷു സ്പെഷൽ. തിരികൊളുത്തിവിട്ടാൽ ആകാശത്ത് വട്ടമിട്ട് പറന്നുയരും.
അതിനിടയിൽ ചെറിയ ശബ്ദങ്ങളും വർണങ്ങളും ഉണ്ടാകും. 100 രൂപയാണ് വില. കോക്െടയിൽ ആണ് മറ്റൊരിനം. സൈറൺ മുഴക്കി നിറംവിതറി പായുന്ന ഇനമാണ് കോക്െടയിൽ. 200 രൂപയാണ് ഇതിെൻറ വില. നാലുവർഷമായി പടക്കങ്ങളുടെ വിലയിൽ മാറ്റമില്ല. ചൈനീസ് മാതൃകാ പടക്കങ്ങളാണുള്ളത്.
എല്ലാം നിർമിക്കുന്നത് ശിവകാശി പടക്കശാലകളിൽ. നിലചക്രം, ബോംബ്, പറങ്കിവെടി, കമ്പിത്തിരി, പൂത്തിരി, കളർ പെൻസിൽ, ചറപറ, മാലപ്പടക്കം തുടങ്ങി 65 ഇനങ്ങളാണ് ഇപ്പോൾ വിപണിയിൽ ഇറങ്ങിയിരിക്കുന്നത്. 'കഴിഞ്ഞവർഷം പടക്കവിപണിയില്ലായിരുന്നു.
എല്ലാം കോവിഡിൽ അമർന്നു. ഇൗ വർഷം നേരിയ ഉണർവ് പ്രകടമായിട്ടുണ്ട്. വിഷുവിന് പടക്കം ചെലവഴിക്കുന്ന സ്ഥലമാണ് കാസർകോട്. പടക്കത്തിെൻറ വിപണി ഉണർന്നു. ഇന്ന് കൂടിയുണ്ടാകും -പുതിയ ബസ്സ്റ്റാൻഡ് പരിസരത്തെ ഏഷ്യൻ പടക്കം കടയിലെ സെയിൽസ്മാൻ ഷാജഹാൻ പറഞ്ഞു. ഒരു വീട്ടിൽ 1000 രൂപയുടെ പടക്കമാണ് ചുരുങ്ങിയ ചെലവിൽ വാങ്ങുക. ഇത് 10,000 വരെ ഉയരാം അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.