പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് ലക്ഷം രൂപയും സ്വർണാഭരണങ്ങളും കവർന്നു
text_fieldsകാസർകോട്: നഗരത്തിലെ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് പണവും സ്വർണാഭരണങ്ങളും കവർന്നു.
ഫോർട്ട് റോഡ് നാഗർകട്ട ജങ്ഷനിലെ പരേതനായ മുഹമ്മദ് കുഞ്ഞിയുടെ സഫ്നാസ് മൻസിലിലാണ് കവർച്ച നടന്നത്. എറണാകുളത്ത് വ്യാപാരികളായ മക്കളോടൊപ്പം താമസിക്കാനായി വീട്ടുകാർ വീടുപൂട്ടി ഒന്നരമാസം മുമ്പ് പോയതായിരുന്നു.
ശനിയാഴ്ച രാത്രിയാണ് കവർച്ച നടന്നതെന്നാണ് സംശയം. സുഹൃത്തിെൻറ വിവാഹത്തിൽ പങ്കെടുക്കാനായി മകൻ ഇല്യാസ് എറണാകുളത്തുനിന്ന് ഞായറാഴ്ച രാവിലെ വീട്ടിലെത്തിയപ്പോഴാണ് അടുക്കള ഭാഗത്തെ വരാന്തയിലെ ഗ്രിൽസ് പൂട്ട് തകർത്ത നിലയിൽ കണ്ടത്.
അകത്ത് കയറി നോക്കിയപ്പോൾ കിടപ്പുമുറികളിലെ അലമാര കുത്തിത്തുറന്ന് വസ്ത്രങ്ങൾ വാരിവലിച്ച നിലയിലായിരുന്നു. അലമാരയിൽ സൂക്ഷിച്ചതായിരുന്നു സ്വർണാഭരണങ്ങളും പണവും.
ഇല്യാസിെൻറ സഹോദരൻ അൽത്താഫിെൻറ ഭാര്യയുടെ രണ്ട് സെറ്റ് മോതിരങ്ങൾ, കുഞ്ഞിെൻറ മോതിരങ്ങൾ എന്നിവയും വീട്ടുകാരുടെ പണവുമാണ് കവർന്നത്. വിവരമറിയിച്ചതിനെ തുടർന്ന് കാസർകോട് പ്രിൻസിപ്പൽ എസ്.ഐ ഷാജുവും സംഘവുമെത്തി പരിശോധന നടത്തി.
വിരലടയാള വിദഗ്ധരും പരിശോധിച്ചു. സമീപത്തെ വീട്ടിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും വ്യക്തമായ സൂചനയൊന്നും ലഭിച്ചില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.