ഹരി ശിൽപിക്ക് ഗിന്നസ് പുരസ്‌കാരം
text_fieldsഉദുമ: നാടക രംഗത്ത് മികവ് തെളിയിച്ച ചെറക്കപ്പാറയിലെ യുവ കലാകാരൻ ഹരി ശിൽപിക്ക് ഗിന്നസ് വേൾഡ് റെക്കോഡ് ബുക്കിൽ സ്ഥാനം. സ്വകാര്യ ചാനൽ പരിപാടിയിൽ പെൻറ മൈം (പ്രോപ്പർട്ടീസ് ഇല്ലാത്ത മൂകാഭിനയം) പരിപാടി നടത്തിയാണ് ഹരി ഈ നേട്ടം കൈവരിച്ചത്. ലളിതമായ ചടങ്ങിൽ മന്ത്രി ഇ.ചന്ദ്രശേഖരനിൽനിന്ന് ഹരി ഗിന്നസ് റെക്കോഡ് സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.
17ാം വയസ്സുമുതൽ നാടകമടക്കം വിവിധ കലാപരിപാടികൾ ഹരി നടത്തിവരുന്നു. ചെറക്കപ്പാറ തരംഗം ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിലൂടെയായിരുന്നു തുടക്കം.
കരുവാക്കോട് ജ്വാലയിലെ നാടക പ്രവർത്തകനാണ്. നാഷനൽ ഫെസ്റ്റിവലിൽ കേരളത്തെ പ്രതിനിധാനംചെയ്ത് പഞ്ചാബ്, ഒഡിഷ, അസം എന്നീ സംസ്ഥാനങ്ങളിൽ നാടകം അവതരിപ്പിച്ചു. ഗുവാഹതിയിൽ നടന്ന നാഷനൽ ഫെസ്റ്റിവലിൽ ഒന്നാം സ്ഥാനം നേടിയ ദുവിധ എന്ന നാടകത്തിലെ പ്രധാന കഥാപാത്രത്തിെൻറ വേഷമണിഞ്ഞത് ഹരിയായിരുന്നു. തുടർന്ന് ഒട്ടേറെ നാടകങ്ങളിൽ ശ്രദ്ധേയങ്ങളായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
പ്രശസ്ത എഴുത്തുകാരൻ ഡോ. അയനസ്കൊയുടെ കണ്ടാമൃഗം എന്ന ഒരു മണിക്കൂർ ദൈർഘ്യമുള്ള സോളോ ഡ്രാമ നിരവധി വേദികളിൽ അവതരിപ്പിച്ചു. പരിപാടികളിലൂടെ ലഭിച്ച പ്രതിഫലത്തിൽ നിന്ന് ഒരു വിഹിതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അദ്ദേഹം സംഭാവന നൽകിയിരുന്നു. ബ്ലോട്ടിങ് പേപ്പർ, വിത്തിൻ സെക്കൻഡ്‌സ്, അമയ്, രത്തൻ പൊട്ടനാ, ലോക്ഡൗൺ, ഗോ കൊറോണ എന്നിവ ഹരി അഭിനയിച്ച ഹ്രസ്വ ചിത്രങ്ങളാണ്. ജില്ലക്കകത്തും പുറത്തും നിരവധി കുട്ടികൾക്ക് വിവിധ കലകളിൽ പരിശീലനം നടത്തിവരുന്നു. സബ് ജില്ല, ജില്ല, സ്റ്റേറ്റ് ഇൻറർ പോളി കലോത്സവങ്ങളിൽ വിധികർത്താവായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: ശ്രീനിത്യ. മകൻ: നാലു വയസ്സുകാരൻ നിരഞ്ജൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.