ഇതാ ഒന്നാന്തരം മൗവ്വൽ സമൂസ
text_fieldsകാസർകോട്: 'ഗൾഫിലെ ഏതു സമൂസ കമ്പനിയിലും ഉണ്ടാകും ഒരു മൗവ്വലുകാരൻ. മൗവ്വലിലെ ഏതുവീട്ടിലുമുണ്ടാകും ഒരു സമൂസക്കാരൻ. മൗവ്വലുകാരുടെ സമൂസയുടെ കൈപ്പുണ്യത്തിന് അത്രക്കു പേരുണ്ട് ലോക മാർക്കറ്റിൽ. നോമ്പുകാലമായാൽ മൗവ്വലുകാർക്ക് തിരക്കോടു തിരക്കാണ്. മൗവ്വലുകാരെൻറ സമൂസയുടെ രുചിയറിഞ്ഞാൽ എവിടെ നിന്നും പറന്നെത്തും. നോമ്പുമുറിക്കാൻ ഒരു സമൂസയുണ്ടെങ്കിൽ കാരക്കക്ക് അത് മികച്ച കൂട്ടാകും.
ഗൾഫിൽ നിന്നാണ് മൗവ്വലുകാർ സമൂസയുടെ പാഠം പഠിച്ചത്. 30 വർഷം മുമ്പുണ്ടായിരുന്ന സമൂസ കമ്പനിയിൽ ഏറെയും മൗവ്വലുകാരായിരുന്നുവെന്ന് മൗവ്വലിെല പൊതുപ്രവർത്തകൻ കരീം പള്ളത്ത് പറഞ്ഞു. കമ്പനിയുടെ പാർട്ണറായി ബേക്കൽ മൗവ്വൽകാരും കാസർകോട്ടുകാരും വന്നതോടെ മൗവ്വൽ സമൂസയെന്ന ബ്രാൻഡ് നാമം വീണു. ദുബൈ സമൂസ, അൽഅബീർ, ബസ്മൽ തുടങ്ങി പേരെടുത്ത സമൂസക്കുപിന്നിൽ മൗവ്വലിെൻറ കൈയൊപ്പുണ്ട്. ഗൾഫിലെ അൽ അബീർ സമൂസ കമ്പനിയിൽ 150ഒാളം മൗവ്വൽകാരാണ് ജോലി ചെയ്യുന്നത്.
കോവിഡ് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. ജോലി നഷ്ടപ്പെട്ട പലരും നാട്ടിലേക്ക് തിരിച്ചെത്തി. അവർക്കുള്ള ജീവനോപാധികൂടിയാവുകയാണ് മൗവ്വൽ സമൂസ വിപണി. വിദേശത്തെ സമൂസ അനുഭവങ്ങളിൽ നിന്നാണ് ബഷീർ മൗവ്വൽ, അബ്ദുറഹിമാൻ അദ്ദാദ് എന്നിവർ ദുബൈ സമൂസ ബേക്കൽ കുന്നിൽ ആരംഭിച്ചത്. നോമ്പുകാലത്ത് മാത്രം സമൂസ വ്യാപാരം നടത്തുന്ന ബിസിനസുകാരനാണ് 'മൗവ്വൽ സമൂസ' ബ്രാൻഡിെൻറ ഇബ്രാഹിം. പത്തുവർഷം സമൂസ കമ്പനിയുടെ സൂപ്പർവൈസർ ആയിരുന്നു അദ്ദേഹം. കോവിഡ് കാരണം ജോലി നഷ്ടപ്പെെട്ടത്തിയ അദ്ദേഹം നിരവധി പേർക്ക് ജോലി നൽകുന്നുണ്ട്.
നോമ്പുതുറക്ക് കാരക്കയും കസ്കസ് ചേർത്ത സർബത്തിെൻറയും പഴവർഗത്തിെൻറയും കൂടെ തീൻമേശയിൽ മൗവ്വൽ സമൂസക്ക് പ്രത്യേക സ്ഥാനമുണ്ട്. ഉള്ളി, കാബേജ്, ഗ്രീൻപീസ് അടങ്ങിയ മസാലക്കൂട്ട്, മുറിച്ചെടുത്ത മാണ്ടയിൽ (ചപ്പാത്തിയുടെ വലിയ രൂപം) നിറച്ച് എണ്ണയിൽ പൊരിച്ചടുത്താൽ സമൂസ റെഡി. മൗവ്വൽ പ്രദേശത്ത് നാല് സമൂസ നിർമാണ ശാലകളാണുള്ളത്. എല്ലാ ദിവസവും സജീവമാകുന്ന സമൂസ വിപണി ആരോഗ്യ വകുപ്പിെൻറ നിർദേശങ്ങൾ പാലിച്ച് പൂർണമായും കോവിഡ് പ്രോട്ടോകോൾ പ്രകാരമാണ് പ്രവർത്തിക്കുന്നത്–കരീം പള്ളത്ത് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.