മലയോര ഹൈവേ: യു.ഡി.എഫ് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നു –കെ.പി. സതീഷ്ചന്ദ്രൻ
text_fieldsകാഞ്ഞങ്ങാട്: ഭരണത്തിലിരുന്ന കാലത്ത് മലയോര ഹൈവേ യാഥാർഥ്യമാക്കുന്നതിൽ കടുത്ത അനാസ്ഥയും അവഗണനയും കാണിച്ച യു ഡി.എഫ് ഇപ്പോൾ മലയോര ഹൈവേയുടെ അംബാസഡർമാരായി സ്വയംചമഞ്ഞ് നടത്തുന്ന പ്രചാരണവും സമരവും, തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ള രാഷ്ട്രീയ മുതലെടുപ്പാണെന്ന് എൽ.ഡി.ഫ് ജില്ല കൺവീനർ കെ.പി. സതീഷ്ചന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു.
യു.ഡി.എഫ് ഭരണകാലത്ത് നിസ്സാര തുക മാത്രം വകയിരുത്തിയതിനാൽ ഈ പദ്ധതി സ്തംഭനാവസ്ഥയിലായിരുന്നു. 2016ൽ അധികാരത്തിൽ വന്ന എൽ.ഡി.എഫ് സർക്കാർ കിഫ്ബി മുഖേന ഫണ്ട് അനുവദിച്ചതിനെ തുടർന്നാണ് മലയോര ഹൈവേ നിർമാണം സാക്ഷാൽക്കരിക്കപ്പെട്ടത്. ജില്ലക്ക് മാത്രമായി 326 കോടി രൂപ അനുവദിക്കപ്പെട്ടു. ജില്ലയിലെ ആദ്യ റീച്ചായ നന്ദാരപദവു - ചേവാർ നിർമാണം പൂർത്തിയായി. രണ്ടാമത്തെ റീച്ചായ ചേവാർ എടപറമ്പിന് സാമ്പത്തികാനുമതി ലഭിച്ചു. മൂന്നും നാലും റീച്ചുകളായ എടപ്പറമ്പു-കോളിച്ചാൽ, കോളിച്ചാൽ - ചെറുപുഴ റീച്ചുകളുടെ പ്രവൃത്തി നടന്നുവരുകയാണ്.
എന്നാൽ, റോഡിെൻറ വനത്തിലൂടെ കടന്നുപോകുന്ന ചില ഭാഗങ്ങളുടെ നിർമാണം കേന്ദ്ര വനം പരിസ്ഥിതി വകുപ്പിെൻറ അനുമതി ലഭിക്കാത്തത് കാരണം പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടില്ല എന്ന സ്ഥിതി നിലനിൽക്കുന്നുണ്ട്. ഇതിനുള്ള അനുമതി നേടിയെടുക്കുന്നതിന് സംസ്ഥാന സർക്കാർ ഇടപെടൽ നടത്തിവരുകയാണ്. കേന്ദ്ര സർക്കാറിൽ ഇടപെടാൻ ബാധ്യതയുള്ള യു.ഡി.എഫ് നേതാവുകൂടിയായ കാസർകോട് എം.പിക്കും ഈ കാര്യങ്ങൾ അറിയുമെന്നാണ് ജനങ്ങൾകരുതുന്നത്. വസ്തുതകൾ ഇതായിരിക്കെ മലയോര ഹൈവേയുമായി ബന്ധപ്പെടുത്തി സംസ്ഥാന സർക്കാറിനെ കുറ്റപ്പെടുത്തിക്കൊണ്ട് യു.ഡി.എഫ് നടത്തുന്ന സമരവും പ്രചാരണങ്ങളും യു.ഡി.എഫ് ഭരണകാലത്ത് മലയോര ഹൈവേ നിർമാണത്തെ അവഗണിച്ചതിെൻറ ജാള്യം മറച്ചുവെക്കാനുള്ള പരിഹാസ്യ ശ്രമമാണെന്നും സതീഷ്ചന്ദ്രൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.