കാസർകോട് അഞ്ചിടത്തും പോളിങ് 70 ശതമാനത്തിന് മുകളിൽ
text_fieldsകാസർകോട്: രാവിലെ ഏഴുമണിക്ക് േപാളിങ് ആരംഭിച്ചതോടെ ജില്ലയിലെ കാസർകോട് ഒഴികെയുള്ള മണ്ഡലങ്ങളിലെ ബൂത്തുകളിൽ നീണ്ട ക്യൂ ഉണ്ടായിരുന്നു.
ഒരുമണിക്കൂർ കഴിഞ്ഞ് ജില്ലയിലെ േപാളിങ് പുറത്തുവിട്ടപ്പോൾ 2.5 ശതമാനം. മഞ്ചേശ്വരം 2.20, ഉദുമ 2.07, കാഞ്ഞങ്ങാട് 2.23, തൃക്കരിപ്പൂർ 2.40 എന്നിങ്ങനെയായിരുന്നു. കാസർകോട് 1.80 ശതമാനം മാത്രമായിരുന്നു. ഒമ്പതുമണി പിന്നിട്ടപ്പോൾ ഇത് ഉയരാൻ തുടങ്ങി. മഞ്ചേശ്വരത്ത് 14.30 ഉദുമയിൽ 14.33, കാഞ്ഞങ്ങാട് 14.71, തൃക്കരിപ്പൂർ 14.70 എന്നിങ്ങനെയായി ശതമാന നിരക്ക്. എന്നാൽ, കാസർകോട് മന്ദഗതിയിൽതന്നെ തുടർന്നു. കാസർകോട്ട് 12.75 ശതമാനമായിരുന്നു. പത്തുമണിയോടെ നാലു മണ്ഡലങ്ങളും 16ലേക്കു കുതിച്ചപ്പോൾ കാസർേകാട് 14ൽ എത്തിയതേയുള്ളൂ.
രണ്ടുമണിയോടെ തൃക്കരിപ്പൂർ മണ്ഡലം േപാളിങ്ങിൽ മുന്നിലെത്തി. 55.80 ശതമാനം. കുറവ് കാസര്‍കോട് മണ്ഡലത്തിലാണ് (49.61%). നിയമസഭ മണ്ഡലം തിരിച്ചുള്ള കണക്ക് ചുവടെ ചേര്‍ക്കുന്നു.
570889 പേരാണ് ഇൗ സമയം വോട്ട് രേഖപ്പെടുത്തിയത്. ഉച്ചയോടെ ജില്ലയിലെ മണ്ഡലത്തിലെ വോട്ടുനില ഇങ്ങനെയാണ്: മഞ്ചേശ്വരം മണ്ഡലം - ആകെ വോട്ടുചെയ്തവര്‍-120331. പുരുഷ വോട്ടര്‍മാര്‍-59261, സ്ത്രീ വോട്ടര്‍മാര്‍-61070. കാസര്‍കോട് മണ്ഡലം: ആകെ വോട്ടുചെയ്തവര്‍-100090. പുരുഷ വോട്ടര്‍മാര്‍- 51987, സ്ത്രീ വോട്ടര്‍മാര്‍-48103. ഉദുമ മണ്ഡലം: ആകെ വോട്ടുചെയ്തവര്‍-117182. പുരുഷ വോട്ടര്‍മാര്‍-56343, സ്ത്രീ വോട്ടര്‍മാര്‍-60839. കാഞ്ഞങ്ങാട് മണ്ഡലം: ആകെ വോട്ടുചെയ്തവര്‍-120308. പുരുഷ വോട്ടര്‍മാര്‍-59020. സ്ത്രീ വോട്ടര്‍മാര്‍- 61287. ട്രാന്‍സ്ജെന്‍ഡേര്‍സ്-1. തൃക്കരിപ്പൂര്‍ മണ്ഡലം: ആകെ വോട്ടുചെയ്തവര്‍-112872. പുരുഷ വോട്ടര്‍മാര്‍-53739. സ്ത്രീ വോട്ടര്‍മാര്‍-59132. ട്രാന്‍സ്ജെന്‍ഡേര്‍സ്-1
നാലുമണിയോടെ േപാളിങ് കനത്തു: ജില്ലയില്‍ 632000 പേര് വോട്ട് രേഖപ്പെടുത്തി. തൃക്കരിപ്പൂര്‍ മണ്ഡലമാണ് മുന്നിൽ 61.84 ശതമാനം. കുറവ് കാസര്‍കോട് മണ്ഡലത്തിലാണ് (54.98 ശതമാനം) . മഞ്ചേശ്വരം മണ്ഡലം: ആകെ വോട്ടുചെയ്തവര്‍-133370(60.16 ശതമാനം). പുരുഷ വോട്ടര്‍മാര്‍-65128, സ്ത്രീ വോട്ടര്‍മാര്‍-68242. കാസര്‍കോട് മണ്ഡലം: ആകെ വോട്ടുചെയ്തവര്‍ -110943(54.97 ശതമാനം). പുരുഷ വോട്ടര്‍മാര്‍-56980, സ്ത്രീ വോട്ടര്‍മാര്‍-53963. ഉദുമ മണ്ഡലം: ആകെ വോട്ടുചെയ്തവര്‍-129917 (60.64 ശതമാനം)പുരുഷ വോട്ടര്‍മാര്‍-62004, സ്ത്രീ വോട്ടര്‍മാര്‍-67913, കാഞ്ഞങ്ങാട് മണ്ഡലം: ആകെ വോട്ടുചെയ്തവര്‍-132248 (60.55 ശതമാനം). പുരുഷ വോട്ടര്‍മാര്‍-64352, സ്ത്രീ വോട്ടര്‍മാര്‍-67895. ട്രാന്‍സ്ജെന്‍ഡേഴ്സ്-1. തൃക്കരിപ്പൂര്‍ മണ്ഡലം: ആകെ വോട്ടുചെയ്തവര്‍-125071 (61.84 ശതമാനം). പുരുഷ വോട്ടര്‍മാര്‍-58982. സ്ത്രീ വോട്ടര്‍മാര്‍-66088, ട്രാന്‍സ്ജെന്‍ഡേഴ്സ്-1.
സാധാരണ നിലയിൽ വോെട്ടടുപ്പ് അവസാനിക്കുന്ന ആറുമണിയോടെ ജില്ലയില്‍ വൈകീട്ട് ആറുവരെ 405033 സ്ത്രീ വോട്ടര്‍മാരും 367658 പുരുഷ വോട്ടര്‍മാരും രണ്ട് ട്രാന്‍സ് ജെന്‍ഡേഴ്സും ഉള്‍പ്പെടെ ആകെ 773703 പേര് വോട്ട് രേഖപ്പെടുത്തി. തൃക്കരിപ്പൂര്‍ മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ പോളിങ് ശതമാനം (73.68 ശതമാനം)ഏറ്റവും കുറവ് കാസര്‍കോട് മണ്ഡലത്തിലാണ് (67.02 ശതമാനം).
മഞ്ചേശ്വരം മണ്ഡലത്തിൽ 72.94 ശതമാനം, കാസർകോട് 67.02 ശതമാനം, ഉദുമയിൽ 72.50 ശതമാനം കാഞ്ഞങ്ങാട്ട് 72.17 ശതമാനം, തൃക്കരിപ്പൂരിൽ 74.13 ശതമാനം എന്നിങ്ങനെയാണ് പോളിങ്. രാത്രി 8.30 വരെയായപ്പോഴേക്കും അഞ്ചു മണ്ഡലങ്ങളിലും 70 ശതമാനത്തിനുമുകളിൽ പോളിങ് ഉയർന്നു. ഏഴുമണിവരെ കോവിഡ് ബാധിതർക്കാണ് നീക്കിവെച്ചത്. കോവിഡ് ഇതരർ ക്യൂവിലുണ്ടെങ്കിൽ അവർക്ക് സ്ലിപ് നൽകിയിരുന്നു.
2016ൽ മഞ്ചേശ്വരത്ത് പോൾ ചെയ്തത് 208145 വോട്ടാണ്(76.19). കാസർകോട് (76.38 ശതമാനം), ഉദുമ(80.16), കാഞ്ഞങ്ങാട് (78 ശതമാനം), തൃക്കരിപ്പൂർ(81.48) എന്നിങ്ങനെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.