എസ്.എസ്.എൽ.സി ബുക്കിലെ വിവരങ്ങൾ മാഞ്ഞു
text_fieldsകാസർകോട്: 2018ൽ എസ്.എസ്.എൽ.സി പരീക്ഷയെഴുതിയ ആറിലൊന്ന് വിദ്യാർഥികളുടെ സർട്ടിഫിക്കറ്റ് വിവരങ്ങൾ മാഞ്ഞു.
ഇപ്പോൾ ബിരുദ പ്രവേശനത്തിന് ഇൗ സർട്ടിഫിക്കറ്റ് ആവശ്യമായിരിക്കെയാണ് മിക്ക കുട്ടികളുടെയും ഫലം മാഞ്ഞുപോയത്.
2018 മാർച്ചിൽ എസ്.എസ്.എൽ.സി ഫലത്തെ തുടർന്ന് ലഭിച്ച സർട്ടിഫിക്കറ്റ് വിദ്യാർഥികൾ പ്ലസ് വണിന് ചേരുേമ്പാൾ സ്കൂളുകളിൽ ഏൽപിച്ചിരുന്നു. ചില വിദ്യാർഥികൾക്ക് ആ സമയത്തുതന്നെ അക്ഷരം മായുന്ന കാഴ്ച കണ്ടിരുന്നു.
സ്കൂൾ അധികൃതരെ ബോധ്യപ്പെടുത്തിയതിെൻറ അടിസ്ഥാനത്തിൽ പരീക്ഷാ സെക്രട്ടറി സർട്ടിഫിക്കറ്റുകൾ തിരിച്ചുവിളിച്ചു.
എന്നാൽ, ശ്രദ്ധയിൽപെടാത്ത കുട്ടികൾ ഇപ്പോൾ പ്ലസ് ടു ഫലം വന്നു കഴിഞ്ഞ് സർട്ടിഫിക്കറ്റ് തിരിച്ചു വാങ്ങിയപ്പോഴാണ് എസ്.എസ്.എൽ.സി ജയിച്ചതിെൻറ തെളിവ് അപ്രത്യക്ഷമായത് കണ്ടു പേടിച്ചത്.
രണ്ടു വർഷമായി തങ്ങളുടെ സർട്ടിഫിക്കറ്റിനകത്ത് നടക്കുകയായിരുന്ന രാസമാറ്റം അവരറിഞ്ഞില്ല. ഒന്നും രണ്ടുമല്ല, കാസർകോട് വിദ്യാഭ്യാസ ജില്ല ഒാഫിസിൽ ഇതിനകം 3000 സർട്ടിഫിക്കറ്റുകൾ തിരിച്ചേൽപിക്കപ്പെട്ടിട്ടുണ്ട്.
'മൂവായിരത്തോളം സർട്ടിഫിക്കറ്റുകൾ ശരിയാക്കി തിരികെകൊണ്ടുവന്നിട്ടുണ്ട്. ഇപ്പോൾ വീണ്ടും സർട്ടിഫിക്കുറ്റകൾ എത്തികൊണ്ടിരിക്കുന്നു. തിരുവനന്തപുരം വകുപ്പ് ഒാഫിസ്പരിസരം ഹോട്സ്പോട്ടാണ്. ഒാഫിസിൽ ജീവനക്കാർകുറവ്.
ഇതുകാരണം തിരുത്തൽ നടക്കുന്നില്ല. സർട്ടിഫിക്കറ്റുകൾ അയച്ചുകൊടുക്കാനും സംവിധാനമില്ല. അതുകാരണമാണ് വൈകുന്നത്'-വിദ്യാഭ്യാസ ഒാഫിസിൽനിന്ന് അറിയിച്ചു. 2018ൽ ആറു കേന്ദ്രങ്ങളെയാണ് എസ്.എസ്.എൽ സി പുസ്തകം അച്ചടിക്കാൻ ഏൽപിച്ചത്.
ഇതിൽഒരു അച്ചടിശാലയിൽനിന്ന് വന്ന പുസ്തകമാണ് മുഴുവൻ അച്ചടി മാഞ്ഞുകൊണ്ടിരിക്കുന്നത്. പ്രശ്നമുള്ള സർട്ടിഫിക്കറ്റുകളെല്ലാം മാറ്റി നൽകുമെന്നും ഇതു ബിരുദ പ്രവേശനത്തെ ബാധിക്കില്ലെന്നും വിദ്യാഭ്യാസവകുപ്പ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.