അവശ നിലയിലായ വൃദ്ധന് ജനമൈത്രി പൊലീസ് തുണയായി
text_fieldsതൈക്കടപ്പുറത്ത് അവനിലയിൽ കണ്ടെത്തിയ ജോസിനെജനമൈത്രി െപാലീസ് ആംബുലൻസിൽ കയറ്റി താലൂക്ക്
ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നു
നീലേശ്വരം: തൈക്കടപ്പുറം വേണുഗോപാൽ സ്മാരക എൽ.പി സ്കൂൾ വരാന്തയിൽ അവശനിലയിൽ കാണപ്പെട്ട വൃദ്ധന് നീലേശ്വരം ജനമൈത്രി പൊലീസ് തുണയായി.കോട്ടയം ചങ്ങനാശ്ശേരി സ്വദേശി ജോസ് കുന്നുപറമ്പലിനെയാണ് (74) ആശുപത്രിയിലേക്ക് മാറ്റിയത്.കാലിന് മുറിവുപറ്റി നടക്കാൻ കഴിയാതെ ആഹാരം പോലും കഴിക്കാൻ കഴിയാതെ അവശനിലയിലായിരുന്നു.
നീലേശ്വരം ജനമൈത്രി ബീറ്റ് ഓഫിസർമാരായ ഓമനക്കുട്ടൻ, ശൈലജ, സി.ഒമാരായ രതീഷ് കൊട്ടമണി, സുജിത് എന്നിവരുടെ നേതൃത്വത്തിൽ വെള്ളവും ഭക്ഷണവും നൽകി ആംബുലൻസിൽ താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ചെറുപ്പത്തിൽ തന്നെ വീടുവിട്ട് നീലേശ്വരത്ത് എത്തി പല ജോലികളും ചെയ്ത് കടവരാന്തയിൽ കിടന്നുറങ്ങുന്ന സ്വഭാവക്കാരനായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.