സി.ബി.െഎക്കുമുേമ്പ കല്യോട്ട് പരീക്ഷിക്കുന്നത് ഇരട്ടക്കൊലയുടെ ജനഹിതം
text_fieldsകാസർകോട്: കല്യോട്ട് വാർഡിൽ കഴിഞ്ഞ പഞ്ചായത്ത്് തെരഞ്ഞെടുപ്പ് യു.ഡി.എഫിനെ ഞെട്ടിച്ചതാണ്. പാർട്ടിയുടെ നെടുേങ്കാട്ടയിൽ തോറ്റു. പിന്നാലെയാണ് അതേ വാർഡിൽ പാർട്ടിയുടെ ഉശിരൻ ചെറുപ്പക്കാർ വെേട്ടറ്റു മരിച്ചുവീണത്. അതിൽ കേരളമാകെ ഞെട്ടി. ശരത്ലാലും കൃപേഷും കൊല്ലപ്പെട്ട വാർഡിലാണ് കൃപേഷ് -ശരത്ലാൽ രക്തസാക്ഷി സ്മാരകം. ദേശീയ ശ്രദ്ധയാകർഷിച്ച വാർഡ്. രാഹുൽ ഗാന്ധി കുടിലുകയറിയ വാർഡ്, കല്യോട്ട് വാർഡ്. ഇത്തവണ വാർഡ് മാത്രമല്ല, ഗ്രാമ പഞ്ചായത്ത് തന്നെയും തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യത്തിൽ കവിഞ്ഞ് ഒന്നും പൂല്ലൂർ പെരിയയിൽ യു.ഡി.എഫിനില്ല. അതിെൻറ ആദ്യഘട്ടം എന്ന നിലയിൽ ഗ്രൂപ് തർക്കങ്ങൾക്ക് വിടനൽകി. എ ഗ്രൂപ്പിന് മേധാവിത്വമുള്ള പഞ്ചായത്തിൽ ഇൗ ലക്ഷ്യം സാക്ഷാത്കരിക്കാൻ െഎ ഗ്രൂപ് 'മത്സരത്തിനില്ല'. എന്നും കല്യോെട്ട കോൺഗ്രസുകാരുടെ പ്രിയപ്പെട്ട ഉമ്മൻ ചാണ്ടിയുടെ തീരുമാനമാണ് മുഖ്യം.
കോൺഗ്രസും സി.പി.എമ്മും തുല്യശക്തികളാണ് പുല്ലൂർ പെരിയയിൽ. എ ഗ്രൂപ്പിെൻറ സമുന്നത നേതാവ്, അന്തരിച്ച പി. ഗംഗാധരൻ നായർ പ്രസിഡൻറായിരുന്ന പഞ്ചായത്താണ് പുല്ലൂർ പെരിയ. ഏറെക്കാലം സി.പി.എം ഭരിച്ചു. 2010ൽ പഞ്ചായത്ത് കോൺഗ്രസ് തിരിച്ചുപിടിച്ചു. എന്നാൽ, 2015ൽ കോൺഗ്രസിനുള്ളിലെ സ്ഥാനാർഥി തർക്കം കാരണം പല വാർഡുകളും നഷ്ടപ്പെട്ടു. കോൺഗ്രസിെൻറ ഹൃദയഭാഗമായ കല്യോട്ട് അഞ്ചാംവാർഡിൽ സി.പി.എം നിർത്തിയ സ്വതന്ത്ര സ്ഥാനാർഥി ജയിച്ചു. മഹാഭൂരിപക്ഷവും കോൺഗ്രസുകാർ എന്ന് പറയപ്പെട്ട വാർഡിൽ കോൺഗ്രസ് തോറ്റു. ചാലിങ്കാൽ, കൂടാനം, കുമ്പള സീറ്റുകൾ കോൺഗ്രസിൽനിന്ന് എൽ.ഡി.എഫ് ചെറിയ വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പിടിച്ചെടുത്തു. പഞ്ചായത്ത് ഇടതുപക്ഷത്തേക്ക് തിരിച്ചുപോയി. എൽ.ഡി.എഫ് കൂടുതൽ കരുത്താർജിക്കുന്നതിനിടയിലാണ് പെരിയ ഇരട്ടക്കൊല നടന്നത്.
സി.പി.എമ്മിെൻറ നില പരുങ്ങലിലായിപ്പോയ നാളുകൾ. സംസ്ഥാനത്തുതന്നെ കോൺഗ്രസ് പുതിയ ഉണർവ് നേടിയത് കല്യോട്ടുനിന്ന്. ഏറെ പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും കണ്ണീരുംകണ്ട മണ്ണിൽ ഇടതുപക്ഷം ശക്തമായ നിലനിൽപിനുവേണ്ടിയുള്ള പോരാട്ടമാണ് നടത്തുന്നത്. കണ്ണീരു കാണാതിരിക്കില്ല എന്ന ആത്മവിശ്വാസത്തിൽ കോൺഗ്രസും.
യു.ഡി.എഫ് ജയിച്ചാലും ജയിച്ചില്ലെങ്കിലും പുല്ലൂർ-പെരിയ രാഷ്ട്രീയമായി ശ്രദ്ധിക്കപ്പെടാനാണ് പോകുന്നത്. ഇരട്ടക്കൊലയുടെ നേരറിയാൻ സി.ബി.െഎ എത്തുംമുേമ്പ ജനഹിതം പരിേശാധിക്കുക കൂടിയാണിപ്പോൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.