Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightപൈ​വ​ളി​ഗെ സൗ​രോ​ർ​ജ...

പൈ​വ​ളി​ഗെ സൗ​രോ​ർ​ജ വൈ​ദ്യു​തി നി​ല​യം രാ​ഷ്​​ട്ര​ത്തി​ന് സ​മ​ർ​പ്പി​ച്ചു

text_fields
bookmark_border
Paivalike Solar Power Plant
cancel

കാ​സ​ർ​കോ​ട്​: സൗ​രോ​ർ​ജം കാ​ലാ​വ​സ്ഥ മാ​റ്റ​ത്തി​ന് എ​തി​രാ​യ പോ​രാ​ട്ടം ഉ​റ​പ്പാ​ക്കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ​റ​ഞ്ഞു. കാ​സ​ർ​കോ​ട് സൗ​രോ​ർ​ജ പാ​ർ​ക്കി​‍െൻറ ഭാ​ഗ​മാ​യി പൈ​വ​ളി​ഗെ കൊ​മ്മ​ൻ​ഗ​ള​യി​ലെ 250 ഏ​ക്ക​റി​ൽ സ്ഥാ​പി​ച്ച 50 മെ​ഗാ​വാ​ട്ട് സൗ​രോ​ർ​ജ വൈ​ദ്യു​തി നി​ല​യം ഓൺലൈനായി രാ​ഷ്​​ട്ര​ത്തി​ന് സ​മ​ർ​പ്പി​ക്കു​ക​യാ​യി​രു​ന്നു പ്ര​ധാ​ന​മ​ന്ത്രി. കാ​സ​ർ​കോ​ടി​ന് ശു​ദ്ധ​വും ഹ​രി​ത​വു​മാ​യ ഊ​ർ​ജം സ​മ​ർ​പ്പി​ക്കു​ക​യാ​ണെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു. ഇ​ന്ത്യ സൗ​രോ​ർ​ജ വൈ​ദ്യു​തി​ക്ക് വ​ള​രെ​യ​ധി​കം പ്രാ​ധാ​ന്യം ന​ൽ​കു​ന്നു. ഇ​ന്ത്യ​യി​ൽ സൗ​രോ​ർ​ജ വൈ​ദ്യു​തി ഉ​ൽ​പാ​ദ​ന​ത്തി​ൽ 30 ഇ​ര​ട്ടി വ​ർ​ധ​ന ഉ​ണ്ടാ​യെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

കേ​ര​ള ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ, മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി. കേ​ര​ള​ത്തി​‍െൻറ ഊ​ർ​ജ മേ​ഖ​ല​യി​ൽ ക​ഴി​ഞ്ഞ നാ​ല​ര വ​ർ​ഷ​ത്തി​നി​ടെ വ​ൻ കു​തി​ച്ചു​ചാ​ട്ടം ഉ​ണ്ടാ​യ​താ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞു. കാ​സ​ർ​കോ​ട് അ​മ്പ​ല​ത്ത​റ​യി​ൽ 50 മെ​ഗാ​വാ​ട്ട് സൗ​രോ​ർ​ജ പ​ദ്ധ​തി 2017ൽ ​ഉ​ദ്ഘാ​ട​നം ചെ​യ്തി​രു​ന്നു. ഇ​പ്പോ​ൾ പൈ​വ​ളി​ഗെ​യി​ൽ 50 മെ​ഗാ വാ​ട്ട് പ​ദ്ധ​തി​കൂ​ടി യ​ഥാ​ർ​ഥ്യ​മാ​യെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. കേ​ന്ദ്ര ഊ​ർ​ജ സ​ഹ​മ​ന്ത്രി ആ​ർ.​കെ. സി​ങ്, കേ​ന്ദ്ര ഗാ​ർ​ഹി​ക ന​ഗ​ര​കാ​ര്യ മ​ന്ത്രി ഹ​ർ​ദീ​പ് സി​ങ് പു​രി, സം​സ്ഥാ​ന വൈ​ദ്യു​തി മ​ന്ത്രി എം.​എം. മ​ണി, എം.​സി. ക​മ​റു​ദ്ദീ​ൻ എം.​എ​ൽ.​എ, ടി.​എ​ച്ച്.​ഡി.​സി ഇ​ന്ത്യ ലി​മി​റ്റ​ഡ് സി.​എം.​ഡി ഡി.​വി. സി​ങ്, ആ​ർ.​പി.​സി.​കെ.​എ​ൽ സി.​ഇ.​ഒ അ​ഗ​സ്​​റ്റി​ൻ തോ​മ​സ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

ജി​ല്ല​യി​ൽ പൈ​വ​ളി​ഗെ, മീ​ഞ്ച, ചി​പ്പാ​ർ വി​ല്ലേ​ജു​ക​ളി​ൽ കെ.​എ​സ്.​ഇ.​ബി മു​ഖേ​ന സ​ർ​ക്കാ​ർ ന​ൽ​കി​യ 250 ഏ​ക്ക​റി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ നി​ക്ഷേ​പി​ച്ച ഏ​ക​ദേ​ശം 288 കോ​ടി രൂ​പ​യി​ലാ​ണ് കേ​ന്ദ്ര പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​മാ​യ ടി.​എ​ച്ച്.​ഡി.​സി ഇ​ന്ത്യ ലി​മി​റ്റ​ഡ് പ​ദ്ധ​തി യ​ഥാ​ർ​ഥ്യ​മാ​ക്കി​യ​ത്. പ​ദ്ധ​തി​യി​ൽ 165149 മ​ൾ​ട്ടി ക്രി​സ്​​റ്റ​ലി​ൻ സൗ​രോ​ർ​ജ പി.​വി മോ​ഡ്യൂ​ളു​ക​ൾ സ്ഥാ​പി​ച്ചാ​ണ് വൈ​ദ്യു​തി ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന​ത്.

കി​ലോ​വാ​ട്ട് അ​വ​റി​ന് 3.10 രൂ​പ​ക്കാ​ണ് ഈ ​വൈ​ദ്യു​തി ക​രാ​ർ പ്ര​കാ​രം കെ.​എ​സ്.​ഇ.​ബി​ക്ക് വി​ൽ​ക്കു​ന്ന​ത്. ഇ​വി​ടെ നി​ന്നും ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന വൈ​ദ്യു​തി ര​ണ്ട് 33 കെ.​വി. ഫീ​ഡ​റു​ക​ൾ വ​ഴി കു​ബ​നൂ​ർ 110 കെ.​വി സ​ബ് സ്​​റ്റേ​ഷ​നി​ലെ​ത്തി​ച്ച് അ​വി​ടെ സ്ഥാ​പി​ച്ച 25 എം.​വി.​എ ശേ​ഷി​യു​ള്ള ര​ണ്ട് ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ൾ വ​ഴി​യാ​ണ് പ്ര​സ​ര​ണം ന​ട​ത്തു​ന്ന​ത്. ടാ​റ്റാ പ​വ​ർ സോ​ളാ​റാ​ണ് നി​ല​യം നി​ർ​മി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Solar Power Plantkasaragod Paivalike
News Summary - kasaragod Paivalike Solar Power Plant Dedicated to the Nation
Next Story