വധൂവരന്മാർ അതിർത്തിക്കപ്പുറത്തും ഇപ്പുറത്തും; കോവിഡിൽ നീണ്ട് 'കേരള-കർണാടക' വിവാഹങ്ങൾ
text_fieldsകാസർകോട്: കേരളത്തിൽനിന്നും കർണാടകയിലേക്കും തിരിച്ചും പല ആവശ്യങ്ങൾക്കുമായി ഒരു പരിശോധനയുമില്ലാതെ പലരും പല വഴികളിൽ പോകുന്നുണ്ടാകും. എന്നാൽ, മംഗളകർമങ്ങൾക്കായി ആ 'വഴികൾ' പറ്റില്ല. അതിനു നിയമാനുസൃതമായ വഴികൾ തന്നെ അതിർത്തിയിൽ തുറക്കണം.
ഇങ്ങനെ തുറക്കുന്ന വഴി കാത്ത് നീളുകയാണ് പുത്തൂരിലെ സുസ്മിതയുടെയും ബദിയടുക്കയിലെ ഹർഷയുടെയും കല്യാണം. ജില്ല കോവിഡ് സെല്ലിെൻറ മാറിമാറിയുള്ള തീരുമാനങ്ങൾ ഇത്തരം ചടങ്ങുകൾക്ക് എങ്ങനെ വിലങ്ങാകുന്നുവെന്ന് നീളുന്ന ഇൗ വിവാഹം വെളിപ്പെടുത്തുന്നു.
ബദിയടുക്ക ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിലെ ഗോപാലകൃഷ്ണ ഭട്ടിെൻറ മകൻ ഹർഷ ഗണേഷിെൻറ, കർണാടക പുത്തൂരിലെ സുസ്മിതയുമായി നിശ്ചയിച്ച വിവാഹം അതിർത്തിയാത്രകൾ സംബന്ധിച്ച മാറുന്ന കോവിഡ് ചട്ടങ്ങളിൽ നീണ്ടുനീണ്ടുപോകുകയാണ്. കോവിഡ് പിടിമുറുക്കുന്നതിനുമുമ്പ് ഏപ്രിൽ നാലിനാണ് ഇവരുടെ വിവാഹം തീരുമാനിച്ചത്. കോവിഡ് പ്രതിരോധത്തിന് അതിർത്തി അടച്ചതോടെ വിവാഹ തീയതി മാറ്റി. പിന്നീട് തുറക്കൽ ഘട്ടങ്ങൾ ആരംഭിച്ചെങ്കിലും നിയന്ത്രണങ്ങൾ കല്യാണത്തിന് വിലങ്ങുതടിയായി. അതിർത്തി കടന്നാലുള്ള ക്വാറൻറീൻ, ആൻറിജൻ പരിശോധന എന്നിവ കാരണം മംഗളകർമം നീളുകയാണ്.
'രഹസ്യവഴികളിലൂടെ പുത്തൂരിലെ കല്യാണസ്ഥലത്തേക്ക് പോകാൻ കഴിയാഞ്ഞിട്ടല്ല. എത്രയോപേർ കടന്നുവരുന്നണ്ട്. ഇത് മംഗളകർമമാണ്. അതുകൊണ്ട് തട്ടിപ്പ് നടത്താൻ പറ്റില്ല. ആചാരപ്രകാരം പോകേണ്ടവർക്ക് പോകണം. ഒരു ദിവസം രാവിലെ പോയി വൈകീട്ട് വരാനുള്ള അനുമതി മതിയായിരുന്നു -വരൻ ഹർഷയുടെ സഹോദരി വർഷ മാധ്യമത്തോട് പറഞ്ഞു.
ജില്ല കോവിഡ് കോർ കമ്മിറ്റിയുടെ ഉത്തരവുകൾ അതിർത്തി കടക്കാനുദ്ദേശിക്കുന്നവർ തെറ്റിദ്ധരിക്കാനിടയാകുന്നുവെന്നും പരാതിയുണ്ട്. കേരളത്തിൽ ജോലിചെയ്യുകയും മംഗളൂരുവിൽ താമസിക്കുകയും ചെയ്യുന്ന ഡോക്ടർമാർ ഉൾ െപ്പടെയുള്ളവർ ഇപ്പോൾ കേരളത്തിൽ താമസിക്കുകയാണ്. ജില്ലയിൽ ഇല്ലാത്ത സ്പെഷലിസ്റ്റ് ഡോക്ടർമാർ സന്ദർശനം നിർത്തിവച്ചിരിക്കുന്നതും അതിർത്തി സംബന്ധിച്ച കോവിഡ് മാനദണ്ഡങ്ങൾ കാരണമാണെന്ന് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.