കാസർകോട് ജില്ല പഞ്ചായത്ത് പ്രസിഡൻറ്: ബി.ജെ.പി നിലപാട് നിർണായകം
text_fieldsകാസർകോട്: ജില്ല പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനത്തേക്ക് മടിക്കൈ പഞ്ചായത്ത് ഡിവിഷനിൽ നിന്ന് വിജയിച്ച ബേബി ബാലകൃഷ്ണനാണെന്ന് ഉറപ്പായി. എന്നാൽ, വൈസ് പ്രസിഡൻറ് സ്ഥാനത്തേക്ക് സി.പി.െഎ അവകാശവാദം ഉന്നയിക്കും.
2010ൽ ജില്ല പഞ്ചായത്ത് ഇടതുപക്ഷത്തിന് ലഭിച്ചപ്പോൾ സി.പി.െഎ അംഗമായിരുന്ന കെ.എസ്. കുര്യാക്കോസ് ആയിരുന്നു വൈസ് പ്രസിഡൻറ്.
ഇൗ കീഴ്വഴക്കമാണ് സി.പി.െഎ മുന്നോട്ടുവെക്കുക. ജില്ല പഞ്ചായത്ത് നേടാൻ ഇടതുപക്ഷത്തിന് വഴിത്തിരിവായ സ്ഥാനാർഥിത്വമാണ് ചെങ്കള ഡിവിഷനിൽ നിന്ന് വിജയിച്ച ഷാനവാസ് പാദൂരിേൻറത്.
കോൺഗ്രസ് വിട്ട പാദൂരിനെക്കൊണ്ട് സി.പി.എം നടത്തിയ സ്വതന്ത്ര പരീക്ഷണം വിജയിക്കുകയായിരുന്നു.
വൈസ് പ്രസിഡൻറ് സ്ഥാനത്ത് ഷാനവാസ് നിർബന്ധംപിടിച്ചാൽ എൽ.ഡി.എഫിൽ പ്രതിസന്ധിയാകും. സ്വതന്ത്രൻ എന്നതിനാൽ വൈസ് പ്രസിഡൻറ് സ്ഥാനം ഷാനവാസിനു നൽകി ജില്ല പഞ്ചായത്ത് ഭരണം ഉറപ്പിക്കാനുള്ള ശ്രമം സി.പി.എം നടത്തിയേക്കാം. ജില്ല പഞ്ചായത്തിൽ സി.പി.എമ്മിന് സീറ്റ് കഴിഞ്ഞ തവണത്തേക്കാളും കുറവാണ്.
സ്വതന്ത്രൻ, സി.പി.െഎ, കേരള കോൺഗ്രസ്, ലോക് താന്ത്രിക് ദൾ എന്നിവക്ക് ഒരോ സീറ്റുകൾ വീതം എട്ട് സീറ്റിെൻറ ബലമാണ് എൽ.ഡി.എഫിന്.
ഇതിൽ സി.പി.എമ്മിന് നാലു സീറ്റുകൾ മാത്രമേയുള്ളൂ. കഴിഞ്ഞ ജില്ല പഞ്ചായത്തിൽ സി.പി.എമ്മിന് ആറു സീറ്റുകളാണുണ്ടായിരുന്നത്. ദേലംപാടി തോൽക്കുകയും കള്ളാർ കേരള കോൺഗ്രസ് മാണി ഗ്രൂപ്പിന് നൽകുകയും ചെയ്തു.
ജില്ല പഞ്ചായത്ത് പ്രസിഡൻറ്, വൈസ് പ്രസിഡൻറ് സ്ഥാനങ്ങൾ എൽ.ഡി.എഫിൽ സംസ്ഥാന തലത്തിലാണ് അന്തിമമായി തീരുമാനിക്കപ്പെടുക. ജില്ല പഞ്ചായത്തിൽ വ്യക്തമായ മേൽൈക്ക ആർക്കും ഇല്ലാത്തതിനാൽ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ രണ്ടുസീറ്റുകളുള്ള ബി.ജെ.പിയുടെ നിലപാട് നിർണായകമാണ്.
പ്രസിഡൻറ് സ്ഥാനത്തേക്ക് എൽ.ഡി.എഫിനെതിരെ മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാർഥിക്ക് ബി.ജെ.പി വോട്ടുചെയ്താൽ എൽ.ഡി.എഫ് പരാജയപ്പെടുകയും ജയിച്ച യു.ഡി.എഫ് സ്ഥാനാർഥിക്ക് രാജിവെക്കേണ്ടിയും വരുമെന്ന ഭരണഘടനാപരമായ പ്രതിസന്ധിയുമുണ്ട്.
യു.ഡി.എഫ് സ്ഥാനാർഥിയെ നിർത്താതിരിക്കുകയാണെങ്കിൽ മാത്രമേ ഇൗ കടമ്പ തരണം ചെയ്യാനാവുകയുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.