കീം ആറാം റാങ്ക് സുഹൈൽ ഹാരിസിന്, ഫാർമസി എൻട്രൻസിൽ രണ്ടാം റാങ്ക് ജോയൽ ജെയിംസിന്
text_fieldsകാസർകോട്: കേരള എൻജിനീയറിങ് എൻട്രൻസ് പരീക്ഷയിൽ (കീം) ആറാം റാങ്ക് നേടിയ ഇബ്രാഹീം സുഹൈൽ ഹാരിസിന് ലക്ഷ്യം െഎ.െഎ.ടി. കാസർകോട് െബണ്ടിച്ചാൽ എം.എ മൗവൽ കോമ്പൗണ്ടിൽ എം.എ. ഹാരിസിെൻറയും ഷമീറ ഹാരിസിെൻറയും മകനാണ് സുഹൈൽ ഹാരിസ്.
ഇലക്ട്രോണിക്സ്, കമ്പ്യൂട്ടർ സയൻസ് എന്നിവയിൽ ഏതെങ്കിലുമൊരു ട്രേഡുമായി െഎ.െഎ.ടിയിൽ പഠിക്കാൻ പ്രവേശന പരീക്ഷക്ക് തയാറെടുക്കുന്നതിനിടെയാണ് കീമിെൻറ ആറാം റാങ്ക് തേടിയെത്തുന്നത്. ജെ.ഇ.ഇയിൽ 560ാം റാങ്കിലുള്ള സുഹൈലിന് കീമിെൻറ ആറാം റാങ്ക് ഏറെ പ്രതീക്ഷ നൽകുന്നതാണ്.
27നാണ് െഎ.െഎ.ടിയിലേക്കുള്ള പ്രവേശന പരീക്ഷ. കോളിയടുക്കം അപ്സര സ്കൂളിൽ പത്താം ക്ലാസുവരെ പഠിച്ച സുഹൈൽ പ്ലസ് വണിന് പാലായിൽ ചേർന്നാണ് എൻജിനീയറിങ്ങിന് തയാറെടുത്തത്. മികച്ച വിജയത്തോടെ പത്താം ക്ലാസും പ്ലസ് ടുവും പാസായിരുന്നു. കാസർകോട് നഗരത്തിൽ ഒറ ഗോൾഡ് ജ്വല്ലറി ഉടമയാണ് സുഹൈലിെൻറ പിതാവ് ഹാരിസ്. അബ്ദുൽ സുഹൈബ് ഹാരിസ്, മുഹമ്മദ് ഷാവേസ്, ഫാത്തിമ സൽമ എന്നിവർ സഹോദരങ്ങൾ.
വെള്ളരിക്കുണ്ട്: ഫാർമസി ദിനത്തിൽ ഫാർമസി എൻട്രൻസിൽ രണ്ടാം റാങ്ക് നേടിയതിെൻറ അഭിമാനമായി ജോയൽ ജെയിംസ്.പരപ്പ മൺകോട്ടയിൽ ജെയിംസ്- അന്നമ്മ ദമ്പതികളുടെ മകൻ ജോയൽ ജെയിംസാണ് ഫാർമസി എൻട്രൻസ് പരീക്ഷയിൽ രണ്ടാം റാങ്ക് നേടി മലയോരത്തിെൻറ അഭിമാനമായത്.
വെള്ളരിക്കുണ്ട് സെൻറ് ജൂഡ്സ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു പഠനത്തിനുശേഷം കഴിഞ്ഞ ഒരു വർഷമായി പാലയിലെ സ്വകാര്യ കോച്ചിങ് സെൻററിൽ എൻട്രൻസ് പരിശീലനത്തിലായിരുന്നു.സെപ്റ്റംബർ 25 ലോക ഫാർമസി ദിനമായി ആചരിക്കുന്ന ദിനംതന്നെ റാങ്ക് നേടാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷമുണ്ടെന്ന് ജോയൽ പറഞ്ഞു. എല്ലാവർക്കും സുരക്ഷിതവും ഫലപ്രദവുമായ മരുന്ന് എന്നതാണ് ഈ വർഷത്തെ ഫാർമസി ദിന സന്ദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.