കെ.ആർ. ഗൗരിയമ്മ -കാസർകോട് ജില്ലയുടെ വ്യവസായ ഭൂപടം വരച്ച മന്ത്രി
text_fieldsകാസർകോട്: അന്തരിച്ച മുൻ മന്ത്രി കെ.ആർ. ഗൗരിയമ്മ കാസർകോടിെൻറ ചരിത്രത്തിലും വലിയ സംഭാവന നൽകിയ മഹദ് വ്യക്തിത്വം. ജില്ലയിലെ പൊതുമേഖല സ്ഥാപനമായ കേരള ഇക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനീയറിങ് കമ്പനി (കെൽ) യാഥാർഥ്യമാക്കിയത് ഗൗരിയമ്മ വ്യവസായ മന്ത്രിയായിരിക്കുന്ന വേളയിലാണ്.
ഇന്ന് രാജ്യത്തെ മഹാരത്ന കമ്പനിയായ ഭെൽ പകുതിയിലധികം ഒാഹരി സ്വന്തമാക്കിയതോടെ ഭെൽ ഇലക്ട്രിക്കൽസ് മെഷീൻസ് ലിമിറ്റഡ് എന്നാണ് കമ്പനിയുടെ പേര്. ഭെൽ ഏറ്റെടുത്തതോടെ കമ്പനി തകർച്ചയിലേക്കും ഇപ്പോൾ ഒരു വർഷമായി അടച്ചിടലിേലക്കും നയിച്ചുവെങ്കിലും ഇത്രയും വലിയ കമ്പനി ജില്ലക്ക് നൽകിയതിൽ ഗൗരിയമ്മയുടെ പങ്ക് വലുതാണ്. ഇ. അഹമ്മദ് വ്യവസായ മന്ത്രിയായിരിക്കെ 1987 ജനുവരി 26നാണ് കെൽ യൂനിറ്റിന് കാസർകോട്ട് തറക്കല്ലിടുന്നത്.
അതേവർഷം ഏപ്രിൽ മുതൽ ഗൗരിയമ്മയാണ് പിന്നീട് വ്യവസായ മന്ത്രിയായത്. 1991ജൂൺ 17വരെ വ്യവസായ മന്ത്രിയായി ഇവർ തുടർന്നു. ഇക്കാലയളവിലാണ് കെൽ എന്ന സ്ഥാപനം പൂർത്തിയാക്കാൻ കഴിഞ്ഞത്. കെൽ വ്യവസായ പ്ലാൻറിെൻറ ഉദ്ഘാടനവും നടന്നത് ഇവരുടെ കാലത്ത്.ജില്ലക്ക് ലഭിച്ച ഏറ്റവും വലിയ നേട്ടമായി കെൽ യൂനിറ്റിനെ കണ്ടു.
ട്രെയിനുകൾക്കാവശ്യമായ ആൾട്ടർനേറ്ററുകൾ നിർമിക്കുന്ന രാജ്യത്തെ ഏറ്റവും മികച്ച പൊതുമേഖല സ്ഥാപനമായി കെൽ മാറി. 500ഒാളം പേർക്ക് നേരിട്ട് ജോലി നൽകുന്ന സ്ഥാപനം ജില്ലക്ക് വലിയ മുതൽക്കൂട്ടായി. സ്ഥാപനത്തിെൻറ വളർച്ചയും തളർച്ചയുമെല്ലാം അവർ അന്വേഷിച്ചുകൊണ്ടിരുന്നു.
ഏറ്റവും മികച്ച കമ്പനിയാക്കാൻ പരമാവധി ശ്രമിച്ചു. ഇങ്ങനെ കെ.ആർ. ഗൗരിയമ്മ എന്ന കേരളത്തിലെ മികച്ച വ്യവസായ മന്ത്രിമാരിൽ ഒരാൾ മറയുേമ്പാൾ കാസർകോടിന് കടപ്പാടുകൾ ഏറെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.