നേതാക്കൾ എത്തുന്നു; പ്രചാരണം കൊഴുത്തു
text_fieldsകാസർകോട്: തെരഞ്ഞെടുപ്പ് അരികിലെത്തിയതോടെ പ്രചാരണവും സ്ഥാനാർഥി പര്യടനവും കൊഴുത്തു. ഹരിതചട്ടം പാലിക്കണമെന്ന നിർദേശമുള്ളതിനാൽ തോരണങ്ങൾ, ശബ്ദകോലാഹലങ്ങൾ എന്നിയവയൊന്നുമില്ലാതെ ശാന്തമായ തെരഞ്ഞെടുപ്പ് പ്രചാരണം മാതൃകയാവുകയാണ്. സംസ്ഥാനതല നേതാക്കൾ ജില്ലയിലേക്ക് എത്തിത്തുടങ്ങി. മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രൻ, സി.പി.എം കേന്ദ്രകമ്മിറ്റിയംഗം പി.കെ. ശ്രീമതി, മന്ത്രി ഇ. ചന്ദ്രശേഖരൻ എന്നിവർ ജില്ലയിലുണ്ട്.
• എൽ.ഡി.എഫ്
കാസർകോട്: ജില്ല പഞ്ചായത്ത് സിവിൽസ്റ്റേഷൻ ഡിവിഷൻ എൽ.ഡി.എഫ് സ്ഥാനാർഥി എം. അസീന പൊതു പര്യടനം നായന്മാർമൂലയിൽ സി.പി.എം ഏരിയ സെക്രട്ടറി കെ.എ. മുഹമ്മദ് ഹനീഫ ഉദ്ഘാടനം ചെയ്തു. പടിഞ്ഞാർമൂല, സന്തോഷ്നഗർ, തൈവളപ്പ്, എർമാളം, ബംബ്രാണിനഗർ, ചെർക്കള എന്നിവിടങ്ങളിലെ പര്യടനത്തിന് ശേഷം പാടിയിലും ഇബ്രാംവളപ്പിലുംമികച്ച സ്വീകരണം ഏറ്റുവാങ്ങി.
നാൽത്തടുക്ക, കല്ലക്കട്ട, കൊല്ലങ്കാന, ബന്നൂർ പയ്യോട്ട, മുട്ടത്തോടി, പന്നിപ്പാറ, എരുതുംകടവ്, റഹ്മാനിയ നഗർ എന്നിവിടങ്ങളിലെ പര്യടനത്തിന് ശേഷം ആലമ്പാടിയിൽ സമാപിച്ചു. വിവിധ കേന്ദ്രങ്ങളിൽ സ്ഥാനാർഥിക്ക് പുറമെ നേതാക്കളായ അസീസ് കടപ്പുറം, എം.കെ. രവീന്ദ്രൻ, എം. രാമൻ, പി.എം. നന്ദകുമാർ, ഹൈദർ കുളങ്ങര എന്നിവർ സംസാരിച്ചു.
• യു.ഡി.എഫ്
ചെങ്കള: ചെങ്കള ഡിവിഷൻ യു.ഡി.എഫ് സ്ഥാനാർഥി ടി.ഡി. കബീർ കഴിഞ്ഞ ദിവസം മുനമ്പം ജുമാമസ്ജിദിൽ ജുമുഅ നമസ്കാരത്തിന് ശേഷം വോട്ടഭ്യർഥന ആരംഭിച്ചു. തുടർന്ന് മാച്ചിപുറം മഹാലക്ഷ്മിപുരം ക്ഷേത്രം സന്ദർശിച്ചു. പെർളടുക്കം ടൗൺ, ചെമ്മനാട് ഗ്രാമ പഞ്ചായത്തിലെ മേൽപറമ്പ്, കുവ്വത്തൊട്ടി, വള്ളിയോട്,പെരുമ്പള എന്നിവിടങ്ങളിൽ വോട്ടഭ്യർഥിച്ചു.
ബ്ലോക്ക്, ഗ്രാമപഞ്ചായത് സ്ഥാനാർഥികളായ സന്തോഷ് കൊളത്തൂർ, രാജു കലാഭവൻ, ഹനീഫ ചെങ്കള, സുഫൈജ അബൂബക്കർ, വിജയലക്ഷ്മി, യു.ഡി.എഫ് നേതാക്കളായ കല്ലട്ര അബ്ദുൽ ഖാദർ, ആഷിഫ് മാളികെ, റഊഫ് ബായിക്കര, മൊയ്തു തൈര, അബൂബക്കർ കണ്ടത്തിൽ, ശാഫി ദേളി, അഫ്സൽ സിസ്ളു, മുനീർ മുനമ്പം, സിദ്ദീഖ് മാക്കോട്, ബി.കെ. മുഹമ്മദ്ഷാ, ശരീഫ് സലാല, ആയിഷ സഹദുല്ല, ഇർഷാദ് തെക്കിൽ, രാജീവൻ, ശ്രീരാഗ്, ഹമീദ് കുതിരിൽ, ഖലീൽ അബ്ബാസ് എന്നിവർ സ്ഥാനാർഥിയോടൊപ്പമുണ്ടായിരുന്നു.
• ബി.ജെ.പി
കുമ്പള: പിണറായി വിജയൻ നടപ്പാക്കുന്നത് സ്വപ്ന എഴുതിക്കൊടുക്കുന്ന പദ്ധതികളാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ പ്രസ്താവിച്ചു. കുമ്പളയിൽ നടന്ന എൻ.ഡി.എ പൊതുയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അഴിമതി മുഖമുദ്രയാക്കിയ ഇടത് വലത് മുന്നണികൾ കേരളത്തെ കട്ടുമുടിക്കുകയാണ്. തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ ഇരു മുന്നണികളുടെയും ലെയ്സൻ കമ്മിറ്റി യോഗം പൂജപ്പുര സെൻട്രൽ ജയിലിൽ ചേരേണ്ടിവരും.
ജനങ്ങളെ അഭിമുഖീകരിക്കാൻ ഭയന്ന് പ്രചാരണത്തിൽ നിന്നും ഒളിച്ചോടിയ പിണറായി വിജയൻ ഓൺലൈൻ പ്രചാരണം നടത്തുമെന്നാണ് സി.പി.എം പറയുന്നത്. മഞ്ചേശ്വരത്ത് ലീഗ് ഓൺലൈനും ഓഫ് ലൈനുമല്ലാത്ത അവസ്ഥയിലാണെന്നും സുരേന്ദ്രൻ പരിഹസിച്ചു.
• യുവജന, വിദ്യാർഥി സംഗമം
ചട്ടഞ്ചാൽ: ത്രിതല പഞ്ചായത് തെരഞ്ഞെടുപ്പിൽ ജില്ല പഞ്ചായത് ചെങ്കള ഡിവിഷൻ, കാസർകോട് ബ്ലോക്ക് പഞ്ചായത് ബണ്ടിച്ചാൽ ഡിവിഷൻ, ചെമ്മനാട് ഗ്രാമ പഞ്ചായത് പുത്തരിയടുത്ത് എട്ടാം വാർഡ്, സ്ഥാനാർഥികളായി ജനവിധിതേടുന്ന ടി.ഡി. കബീർ തെക്കിൽ, സമീമ അൻസാരി മീത്തൽ, ടി.പി. നിസാർ എന്നിവരുടെ പ്രചാരണാർഥം ചട്ടഞ്ചാൽ മുസ്ലിം ലീഗ്, യൂത്ത് ലീഗ്, എം.എസ്.എഫ് സംയുക്ത യുവജന, വിദ്യാർഥി സംഗമം സംഘടിപ്പിച്ചു. പൂത്തരിയടുക്കം എട്ടാം വാർഡ് മുസ്ലിം ലീഗ് പ്രസിഡൻറ് അഹ്മദ് മല്ലം അധ്യക്ഷത വഹിച്ചു.
മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കൗൺസിലർ റഊഫ് ബായിക്കര ഉദ്ഘാടനം ചെയ്തു. തമീം ചട്ടഞ്ചാൽ സ്വാഗതം പറഞ്ഞു.ചെങ്കള ജില്ല ഡിവിഷൻ സ്ഥാനാർഥി ടി.ഡി. കബീർ,എട്ടാം വാർഡ് സ്ഥാനാർഥി ടി.പി. നിസാർ, ബണ്ടിച്ചാൽ ബ്ലോക്ക് ഡിവിഷൻ സ്ഥാനാർഥി സമീമ അൻസാരി മീത്തൽ,സുലൈമാൻ ചട്ടഞ്ചാൽ,മൊയ്തു തൈര,സിദ്ദീഖ് മങ്ങാടൻ,ഖാലിദ് പുത്തിരി,അബു മാഹിനബാദ്,ഹസൈനാർ പുത്തരിയടുക്കം,സാദിഖ് ആലംപാടി,അൻസാരി മീത്തൽ,അർഷാദ് പട്ടുവത്തിൽ,ഇബ്രാഹിം പള്ളത്തുങ്കാൽ,മാഹിൻ പള്ളത്തുങ്കാൽ,നിയാസ്, സംസാരിച്ചു.
എൽ.ഡി.എഫ് ബേഡകം
ബേഡകം: ജില്ല പഞ്ചായത്ത് ബേഡകം ഡിവിഷന് സ്ഥാനാർഥി അഡ്വ. എസ്.എന്‍. സരിത കൊളത്തൂര്‍, ചേരിപ്പാടി, അരിച്ചെപ്പ് കുടുംബ യോഗം, പൂക്കുന്നത്ത് പാറ, ജയപുരം എന്നിവിടങ്ങളിലെത്തി വോട്ട് അഭ്യർഥിച്ചു. എല്‍.ഡി.എഫ് നേതാക്കളായ ബാലകൃഷ്ണന് കൊല്ലംപണ, ഇ. രാഘവന്, എം. മാധവന് വാവടുക്കം, കെ.പി. വിശ്വന്, ബാലന് പൂക്കുന്നത്ത് പാറ, നാരായണി, വാര്‍ഡ് സ്ഥാനാർഥി എ. മാധവന് എന്നിവരും സ്ഥാനാർഥിയോടൊപ്പമുണ്ടായിരുന്നു.
ജില്ല പഞ്ചായത്ത് വൊര്‍ക്കാടി ഡിവിഷന് സ്ഥാനാർഥി പുഷ്പ ജയറാം ഇന്നലെ പൈവളികെ പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളില്‍ വോട്ട് അഭ്യർഥിച്ചു. മജില്‍ പള്ളം ബ്ലോക്ക് സ്ഥാനാർഥി മുസ്തഫ എം.ഡിയും കൂടെയുണ്ടായിരുന്നു. ഇന്ന് സ്ഥാനാർഥിയുടെ പൊതുപര്യടനം ആരംഭിക്കും. രാവിലെ തുമിനാട് നിന്ന് ആരംഭിച്ച് കുഞ്ചത്തൂര്പദവ്, കുഞ്ചത്തൂര്‍, മാട ജങ്ഷന്, രാഗം ജങ്ഷന്, ഉദ്യാവര്‍ ഗുത്തു, മച്ചംപാടി, പാവൂര്‍ പോസ്റ്റ് ഒാഫിസ്, കെദുംപാടി, തവിടുഗോളി, പാവളംപാടി, സുള്ള്യമേ, ബാക്കറവയല്, തലക്കി, സൊടക്കൂര്, മജീര്‍പള്ള, ബേക്കറി ജങ്ഷന് എന്നീ സ്വീകരണങ്ങള്‍ക്ക് ശേഷം പാവൂര്പൊയ്യയില് സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.