Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഒരു ബൂത്തിന്​ ഏഴു...

ഒരു ബൂത്തിന്​ ഏഴു ലിറ്റർ സാനിറ്റൈസർ

text_fields
bookmark_border
ഒരു ബൂത്തിന്​ ഏഴു ലിറ്റർ സാനിറ്റൈസർ
cancel

കാ​സ​ർ​കോ​ട്​: ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​ന് കോ​വി​ഡ് പ്രോ​ട്ടോ​കോ​ളി​െൻറ ഭാ​ഗ​മാ​യി ഓ​രോ പോ​ളി​ങ്​ ബൂ​ത്തി​ലേ​ക്കും ന​ൽ​കു​ക ഏ​ഴു ലി​റ്റ​ർ സാ​നി​റ്റൈ​സ​ർ വീ​തം. അ​ഞ്ചു ലി​റ്റ​റി​െൻറ ഒ​രു കാ​ൻ, 500 മി​ല്ലി ലി​റ്റ​റി​െൻറ നാ​ലു കു​പ്പി​ക​ൾ എ​ന്നി​വ​യാ​ണ് ന​ൽ​കു​ക. കൂ​ടാ​തെ 18 മാ​സ്‌​ക്കു​ക​ൾ, 12 ജോ​ടി കൈ​യു​റ​ക​ൾ, ആ​റ് ഫേ​സ് ഷീ​ൽ​ഡു​ക​ൾ എ​ന്നി​വ​ക്കു പു​റ​മെ പി.​പി.​ഇ കി​റ്റും ഓ​രോ ബൂ​ത്തി​ലേ​ക്കും ന​ൽ​കും.

ബൂ​ത്തു​ക​ളി​ലേ​ക്കു​ള്ള കോ​വി​ഡ് പ്ര​തി​രോ​ധ​സാ​മ​ഗ്രി​ക​ളു​ടെ വി​ത​ര​ണം തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു. 1409 ബൂ​ത്തു​ക​ളാ​ണ് ആ​കെ ജി​ല്ല​യി​ലു​ള്ള​ത്. പോ​ളി​ങ്​ ബൂ​ത്തി​ൽ പ്ര​വേ​ശി​ക്കു​ന്ന വോ​ട്ട​റു​ടെ കൈ​ക​ളി​ൽ പോ​ളി​ങ്​ അ​സി​സ്​​റ്റ​ൻ​റ്​ സാ​നി​റ്റൈ​സ​ർ ത​ളി​ക്കും. ഓ​രോ ബൂ​ത്തി​ലും സാ​നി​റ്റൈ​സ​ർ കൃ​ത്യ​മാ​യ അ​ള​വി​ൽ ഉ​പ​യോ​ഗി​ക്കു​മെ​ന്ന് ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് സെ​ക്ട​റ​ൽ ഓ​ഫി​സ​ർ​മാ​രു​ടെ പ​രി​ശീ​ല​ന​യോ​ഗ​ത്തി​ൽ ജി​ല്ല ക​ല​ക്ട​ർ ഡോ. ​ഡി. സ​ജി​ത്ബാ​ബു പ​റ​ഞ്ഞു.

കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ പാ​ലി​ക്കാ​ൻ പോ​ളി​ങ്​ ബൂ​ത്തി​നു മു​ന്നി​ലെ ക്യൂ​വി​ൽ വോ​ട്ട​ർ​മാ​ർ ത​മ്മി​ൽ ഒ​ന്ന​ര മീ​റ്റ​ർ അ​ക​ലം വേ​ണം. ഡി​സം​ബ​ർ 13ന് ​ഉ​ച്ച​ക്കു മൂ​ന്നു മ​ണി​ക്കു​ശേ​ഷം കോ​വി​ഡ് പോ​സി​റ്റി​വാ​കു​ന്ന​വ​ർ​ക്ക് ഡി​സം​ബ​ർ 14ന് ​വൈ​കീ​ട്ട് അ​ഞ്ചു മ​ണി​ക്കു​ശേ​ഷം വോ​ട്ട് ചെ​യ്യാ​മെ​ന്ന് ക​ല​ക്ട​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:panchayat election 2020
News Summary - localbody election: seven liter sanitizer for each booth
Next Story