മംഗളൂരു ഭാഗിക ലോക്ഡൗണിലേക്ക്; മലയാളി വിദ്യാർഥികൾ നാട്ടിലേക്ക് മടങ്ങിത്തുടങ്ങി
text_fieldsകാസർകോട്: കർണാടകയിൽ ഏർപ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ മംഗളൂരു നഗരം ഭാഗിക ലോക്ഡൗണിലേക്ക്. മംഗളൂരുവിൽനിന്നും മലയാളി വിദ്യാർഥികൾ കേരളത്തിലേക്ക് മടങ്ങിത്തുടങ്ങി. സംസ്ഥാനാന്തര യാത്രക്ക് ഇപ്പോൾ തടസ്സമില്ല. ചില സർവകലാശാല പരീക്ഷകൾ മാത്രമാണ് നടക്കുക. മംഗളൂരു സെൻട്രൽ മാർക്കറ്റ്, മാർക്കറ്റ് റോഡ് എന്നിവിടങ്ങളിൽ കോവിഡ് ചട്ടം പാലിക്കാത്ത കടകൾ പൊലീസ് പരിശോധന നടത്തി അടപ്പിച്ചു.
മംഗളൂരുവിൽ അപ്രഖ്യാപിത ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണെന്നും ശ്രുതിപരന്നിട്ടുണ്ട്. മുൻകരുതലെന്ന നിലയിൽ ചില വാണിജ്യ സമുച്ചയങ്ങളെയും അടപ്പിച്ചിട്ടുണ്ട്. കെ.എസ്.ആർ.ടി.സിയിൽ ഒരുവിഭാഗം പണിമുടക്കിലായതിനാൽ ബസുകൾ കുറവാണെന്ന് കർണാടക ആർ.ടി.സി ജീവനക്കാർ പറഞ്ഞു. ബസുകളിൽ 50ശതമാനം പേരെ മാത്രമേ കയറ്റേണ്ടതുള്ളൂവെന്ന നിർദേശം നൽകിയിട്ടുള്ളതിനാൽ നഗരത്തിലേക്ക് സാധാരണ ജനങ്ങളുടെ വരവ് നിലച്ചു. ഹോട്ടലുകളിൽനിന്നും പാർസൽ മാത്രമേ അനുവദിക്കുന്നുള്ളൂ.
നിർമാണ പ്രവർത്തനങ്ങൾ സാധാരണ നിലയിൽ മുന്നോട്ടുപോകുന്നുണ്ട്. ന്യായവില ഷോപ്പുകൾ, പഴക്കടകൾ, പച്ചക്കറി കടകൾ, പാൽ ഉൽപന്നങ്ങളുടെ കടകൾ, മത്സ്യ-മാംസ കടകൾ, ഇൻഷുറൻസ് ഒാഫിസുകൾ, എ.ടി.എമ്മുകൾ എന്നിവ തുറന്നുപ്രവർത്തിക്കുന്നുണ്ട്. ക്ഷേത്രങ്ങളിലും പള്ളികളിലും ചർച്ചുകളിലും നിയന്ത്രണം ശക്തമാക്കി. മേയ് നാലുവരെ രാത്രികാല കർഫ്യൂ തുടരുമെന്നാണ് സർക്കാർ ഉത്തരവ്. കർഫ്യൂ ശക്തമാക്കുന്നതിെൻറ ഭാഗമായി കേരള അതിർത്തി ഉൾ െപ്പടെ നഗരത്തിലേക്കുള്ള പ്രവേശന കവാടങ്ങളിലുമായി 75 ചെക്ക് പോസ്റ്റുകൾ സ്ഥാപിച്ചു.
എന്നാൽ യാത്രക്ക് തടസ്സമില്ല. യാത്രാരേഖകളും തിരിച്ചറിയൽ കാർഡുമുണ്ടായാൽ മതിയാകും. കർഫ്യുവിനെ തുടർന്ന്് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഏതാണ്ട് എല്ലാം തന്നെ അടച്ചു. വിദ്യാർഥികൾക്ക് നാട്ടിലേക്ക് മടങ്ങുന്നതിനു തടസ്സമില്ല. റെയിൽവേ സ്റ്റേഷനുകളിലും ബസ്സ്റ്റാൻഡുകളിലും പൊലീസ് നിരീക്ഷണമുണ്ടെങ്കിലും യാത്രയെ തടസ്സപ്പെടുത്തുന്ന സമീപനമില്ല.
ഇന്ന് കെ.എസ്.ആർ.ടി.സി സർവിസ് നഗരങ്ങളെ ബന്ധപ്പെടുത്തി മാത്രം
കാസർകോട് ജില്ലയിൽ ഇന്ന് 25 സർവിസ് മാത്രമേ കെ.എസ്.ആർ.ടി.സി നടത്തുകയുള്ളൂ. മംഗളരുവിലേക്ക് സർവിസ് നടത്തും. പുത്തൂർ, സുള്ള്യ, കാഞ്ഞങ്ങാട്, പയ്യന്നൂർ, കണ്ണൂർ റൂട്ടിൽ സർവിസുകളുണ്ടാകും. ഗ്രാമപ്രദേശങ്ങളിലേക്ക് സർവിസുകളുണ്ടാകില്ല. കോവിഡ് പ്രതിരോധ നടപടി ശക്തമാക്കിയ ശനി, ഞായർ ദിവസങ്ങളിൽ മാത്രമാണ് ഇൗ ഷെഡ്യൂളെന്നും കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്നും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.