മന്ത്രിപദവി: ചട്ടത്തിൽ മാറ്റം വരുത്താൻ സി.പി.െഎ; ചന്ദ്രശേഖരനെ വീണ്ടും പരിഗണിച്ചേക്കും
text_fieldsകാസർകോട്: ഒരാൾ ഒരുതവണ മന്ത്രിയെന്ന ചട്ടം സി.പി.ഐക്ക് കീറാമുട്ടി. 2016ലാണ് മത്സരിക്കുന്ന കാര്യത്തിലും മന്ത്രിയാകുന്ന കാര്യത്തിലും സി.പി.ഐയിൽ ചട്ടമുണ്ടാക്കിയത്. സി.കെ. ചന്ദ്രപ്പൻ, കാനം രാജേന്ദ്രൻ എന്നിവരാണ് ഇൗ നിയന്ത്രണങ്ങൾ കൊണ്ടുവന്നത്. പ്രത്യേക സാഹചര്യത്തിൽ മാറ്റം ആവാമെന്ന വകുപ്പുണ്ടെങ്കിലും പുതിയ മന്ത്രിമാരെ തെരഞ്ഞെടുക്കുന്ന കാര്യത്തിൽ ഇത് ചർച്ചക്ക് വഴിവെക്കും. തുടർച്ചയായി മൂന്നുതവണ എം.എൽ.എമാരായവർ നാലുപേരും രണ്ടുതവണ എം.എൽ.എമാരായവർ അഞ്ചുപേരുമാണ് ഇപ്പോഴുള്ളത്. ഇതിൽ പാർട്ടിയിലെ ഉയർന്ന പദവിയിലുള്ളത് രണ്ടുപേരാണ്. ദേശീയ കൗൺസിൽ അംഗങ്ങളാണ് ഇ.ചന്ദ്രശേഖരനും ജെ.ചിഞ്ചുറാണിയും. ഇരുവരും പാർട്ടിയുടെ സംസ്ഥാനത്തെ ഉയർന്ന ബോഡിയായ എക്സിക്യൂട്ടിവ് കൗൺസിൽ അംഗങ്ങൾ കൂടിയാണ്.
ഇ. ചന്ദ്രശേഖരനും പ്രസാദും ചിഞ്ചുറാണിയും കെ.രാജനും സംസ്ഥാന എക്സിക്യൂട്ടിവ് അംഗങ്ങളാണ്. ചന്ദ്രശേഖരനും ഇ.കെ. വിജയനും ചിറ്റയം ഗോപകുമാറും വി.ശശിയും ജയലാലും ഹാട്രിക് എം.എൽ.എമാരാണ്. ഒരുതവണ മന്ത്രിയായ ഇ. ചന്ദ്രശേഖരന് 2016ലെ ചട്ടമനുസരിച്ച് മന്ത്രിയാകാനാവില്ല.
എന്നാൽ, മത്സരിപ്പിച്ചത് മികച്ച പാർലമെേൻററിയൻ എന്നി നിലക്കാണെന്ന് സി.പി.ഐ നേതൃത്വം പറയുന്നു. കഴിഞ്ഞ സർക്കാറിൽ മുഖ്യമന്ത്രിയോട് പാർട്ടി നിലപാട് തുറന്നു പറയുകയും വിയോജിക്കേണ്ട സമയത്ത് വിയോജിക്കുകയും ചെയ്തത് ചന്ദ്രശേഖരന് പാർട്ടിക്കുള്ളിൽ മതിപ്പുണ്ടാക്കിയിട്ടുണ്ട്.
മൂന്നാർ വിഷയത്തിൽ എസ്.രാജേന്ദ്രൻ കൈയേറ്റക്കാരനാണെന്ന് മുഖ്യമന്ത്രിയുടെ സമീപത്ത് ഇരുന്നുകൊണ്ട് നിയമസഭയിൽ പറഞ്ഞ ചന്ദ്രശേഖരൻ, തോമസ് ചാണ്ടി വിഷയത്തിൽ പാർട്ടി മന്ത്രിമാരെ പിൻവലിപ്പിച്ച് ചാണ്ടിയുടെ പുറത്തേക്കുള്ള വഴിയും തുറന്നുകൊടുത്തു. മുഖ്യമന്ത്രിയുമായി ഏെറ അടുപ്പം സൂക്ഷിക്കുകയും ചെയ്തു. ചന്ദ്രശേഖരെൻറ മൂന്നാം അങ്കത്തിനു പിന്നിൽ മുഖ്യമന്ത്രിയുടെ താൽപര്യം കൂടിയുണ്ട് എന്ന അടക്കംപറച്ചിലുമുണ്ട്. ചന്ദ്രശേഖരെൻറ കാര്യത്തിൽ ചട്ടത്തിൽ മാറ്റം വരുത്താൻ കഴിയുമോയെന്നാണ് സി.പി.ഐ അന്വേഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.