പുതിയ കെൽ ജൂണിൽ; പഠനം ഉടൻ
text_fieldsകാസർകോട്: കേന്ദ്ര വ്യവസായ വകുപ്പ് കേരളത്തിന് കൈമാറാൻ തീരുമാനിച്ച ഭെൽ-ഇ.എം.എൽ, പുതിയ 'കെൽ' ആയി ജൂണിൽ പ്രവർത്തനം തുടങ്ങും. ഏതു രീതിയിൽ വേണമെന്നതു സംബന്ധിച്ച് പഠനം ഉണ്ടാകും. എം.ഡി, ചെയർമാൻ ഉൾപ്പടെയുള്ള കേന്ദ്ര പ്രതിനിധികളെ പുറത്താക്കി കേരളത്തിെൻറ ബോർഡും ജൂണിൽ നിലവിൽവരും.
കേന്ദ്ര സർക്കാർ രാഷ്ട്രീയപ്രേരിതമായി പിടിച്ചുെവച്ചുവെന്ന് പറയുന്ന ഭെൽ-ഇ.എം.എൽ കൈമാറ്റ ഫയലുകൾ സുപ്രീംകോടതിയുെട ഇടപെടലിനെ തുടർന്നാണ് കേരളത്തിന് കൈമാറിയത്. പൊതുമേഖല സ്ഥാപനങ്ങൾ വിൽക്കുകെയന്ന കേന്ദ്ര നയത്തിനു വിപരീതമായി ഇത് ഏറ്റെടുക്കാനുള്ള സംസ്ഥാന താൽപര്യം സുപ്രീംകോടതിയെ അറിയിച്ചതിനെ തുടർന്നാണ് കാസർകോട് കെൽ വീണ്ടും േകരളത്തിെൻറ സ്വന്തമാകുന്നത്.
പുതിയ മന്ത്രിസഭ അധികാരത്തിൽ വന്നയുടനെ കാസർകോട് ഭെൽ -ഇ.എം.എൽ പഴയ കെൽ ആയി പ്രവർത്തിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി റിയാബ് ചെയർമാൻ ശശിധരൻ നായർ 'മാധ്യമ'ത്തോട് പറഞ്ഞു. 'മന്ത്രിസഭാ തീരുമാനം വേണം. മൂന്നുവർഷം മുമ്പുള്ള പഠനത്തിെൻറ അടിസ്ഥാനത്തിലുള്ള സ്ഥിതിയാണ് ഇപ്പോഴുള്ളത്. പുതിയ നടപടികൾ വേണം' -അദ്ദേഹം പറഞ്ഞു.
ഏറ്റവും മികച്ച യൂനിറ്റായിരുന്നു കാസർകോടുള്ളത്. അക്കാരണത്താൽ തന്നെയാണ് ഭെൽ ഏറ്റെടുത്തത്. എന്നാൽ, സ്ഥാപനം പൂട്ടിച്ച് 35 കോടിയോളം രൂപ ബാധ്യതയുണ്ടാക്കുകയായിരുന്നു. ഇത് പരിഹരിക്കാൻ സാമ്പത്തിക സഹായം നൽകുന്നതിന് മന്ത്രിസഭാ തീരുമാനം വേണം. ഏതു രീതിയിൽ മുന്നോട്ടു കൊണ്ടുപോകണമെന്നതും നിശ്ചയിക്കണം. ഒന്നുകിൽ നിലവിലെ സ്ഥിതിയിൽ മുന്നോട്ടുപോകുക, രണ്ടാമത്തേത് കെൽ കോർപറേറ്റ് സ്ഥാപനത്തിൽ ലയിപ്പിക്കുക, മൂന്നാമത്തേത് കെൽട്രോണിനെക്കൊണ്ട് ഏറ്റെടുപ്പിക്കുക. തൊഴിലാളികൾക്ക് താൽപര്യം പഴയ കെല്ലിൽ (കോർപറേറ്റ്) ലയിപ്പിക്കാനാണ് എന്നാണ് അറിയുന്നത്.
2011 മാർച്ച് 28നാണ് കാസർകോട് കെല്ലിെൻറ 51 ശതമാനം ഒാഹരി ഭെല്ലിന് കൈമാറിയത്. ഒരു പുരോഗതിയും ഉണ്ടായില്ല. നവരത്ന കമ്പനിയായ ഭെൽപോലും വിൽക്കാനുള്ള നീക്കത്തിനിടയിൽ കാസർകോട് ഭെൽ -ഇ.എം.എൽ കേന്ദ്ര സർക്കാർ പരിഗണിച്ചില്ല എന്നുമാത്രമല്ല സംസ്ഥാന സർക്കാർ ഏറ്റെടുക്കുന്നതിനെ പ്രോത്സാഹിപ്പിച്ചതുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.