103ലും വോട്ടു രേഖപ്പെടുത്തി നിട്ടോണി
text_fieldsകാസർകോട്: ബെള്ളൂർ പഞ്ചായത്തിലെ നാട്ടക്കല്ല് ജി.എച്ച്.എസ്.എസിൽ വോട്ടു രേഖപ്പെടുത്താനെത്തിയ ആളുടെ വയസ്സുകേട്ട് പോളിങ് ഉദ്യോഗസ്ഥർക്കും പൊലീസിനും അത്ഭുതം. ശാരീരിക അവശതകള്‍ ഉണ്ടെങ്കിലും 103കാരൻ നിട്ടോണിയാണ് പതിവ് തെറ്റിക്കാതെ രാവിലെ തന്നെ കൊച്ചുമകന് രവിക്കൊപ്പമെത്തി വോട്ട് രേഖപ്പെടുത്തിയത്.
ബെള്ളൂര്‍ കുദ്ദു ഹൗസിലാണ്, മുന്‍ തെയ്യം കലാകാരനും നാട്ടുവൈദ്യനുമായ നിട്ടോണി താമസിക്കുന്നത്. ജനാധിപത്യ ഭരണക്രമത്തില്‍ എല്ലാവരും അവരവരുടെ വോട്ടവകാശം വിനിയോഗിച്ച്, ഈ സമ്പ്രദായത്തെ അർഥപൂര്ണമാക്കണമെന്ന പക്ഷക്കാരനാണ് നിട്ടോണി.
12ാം വയസ്സിൽ തെയ്യം കെട്ടിത്തുടങ്ങിയ ഇദ്ദേഹം പാളത്തൊപ്പിയും നിർമിക്കാറുണ്ടായിരുന്നു. നാടൻ കലാകാരനായിരുന്നെങ്കിലും സർക്കാർ ആനുകൂല്യങ്ങൾ ഒന്നും ലഭിക്കുന്നില്ല. എന്നാൽ, പ്രതിഷേധിച്ച് വോട്ടു ചെയ്യാതെ മാറിനിൽക്കാനുമില്ല ഇദ്ദേഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.