ഇനി സൈബർ സെല്ലിൽ നേരിട്ട് പരാതി നൽകാം
text_fieldsകാസർകോട്: ഇനി സൈബർ സെല്ലിൽ നേരിട്ട് പരാതി നൽകാം. ഇതുവരെ പൊലീസ് സ്റ്റേഷനുകളിൽ പരാതി നൽകി അവ റഫർ ചെയ്യുന്ന രീതിയാണുണ്ടായിരുന്നത്.
ജില്ല പൊലീസ് ഓഫിസ് കെട്ടിടത്തിലാണ് സൈബര്‍ പൊലീസ് സ്‌റ്റേഷന്‍ പ്രവര്‍ത്തിച്ചിരുന്നത്. സ്വന്തമായി സൗകര്യങ്ങളും അവശ്യ സംവിധാനങ്ങളും ഇല്ലാതിരുന്നതിനാലാണ് ഇൗ രീതി നിലനിന്നത്. ജില്ലക്കായി അനുവദിച്ച സൈബര്‍ പൊലീസ് സ്റ്റേഷെൻറ ഉദ്‌ഘാടനം നവംബർ ഒന്നിന് മുഖ്യമന്ത്രി വിഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കുന്നതോടെ സൈബർ സെൽ സ്വയംപര്യാപ്തമാകും.
ജില്ലയില്‍ 2008 ആഗസ്റ്റ് മുതല്‍ പ്രവര്‍ത്തിച്ചുവരുന്ന സൈബര്‍ സെല്‍ അപ്‌ഗ്രേഡ് ചെയ്‌താണ് സൈബര്‍ പൊലീസ് സ്‌റ്റേഷന്‍ അനുവദിച്ചത്. സൈബര്‍ വിഷയവുമായുള്ള പരാതികള്‍ പൊലീസ് സ്‌റ്റേഷനുകളിലോ, ജില്ല പൊലീസ് മേധാവി മുഖാന്തരമോ മാത്രം സമര്‍പ്പിക്കുന്ന രീതിയിലും മാറ്റംവരും.
ജില്ല പൊലീസ് മേധാവിക്ക് നൽകാമെങ്കിലും സ്റ്റേഷനുകളിൽ നൽകേണ്ടതില്ല. ഒരു മാസം ശരാശരി 60 മുതല്‍ 70 ഓളം സൈബര്‍ കുറ്റകൃത്യം, മൊബൈല്‍ ദുരുപയോഗം, ബാങ്കിങ്/ ഓണ്‍ലൈന്‍ തട്ടിപ്പ് തുടങ്ങി ചെറുതും വലുതുമായ പരാതികള്‍ നിലവില്‍ സൈബര്‍ സെല്‍ കൈകാര്യം ചെയ്യുന്നുണ്ട്. സൈബര്‍ പൊലീസ് സ്‌റ്റേഷന്‍ ആകുന്ന മുറക്ക് വലിയ സൈബര്‍ കുറ്റകൃത്യങ്ങള്‍ നേരിട്ടു സൈബര്‍ സെല്ലില്‍ സ്വീകരിക്കാന്‍ സാധിക്കും.
സൈബര്‍ പൊലീസ് സ്റ്റേഷെൻറ സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍ ചുമതല വിദ്യാനഗര്‍ ഇന്‍സ്‌പെക്‌ടർക്കാണ് നല്‍കിയിട്ടുള്ളത്. ഫോൺ: 9497976013.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.