Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഅൺലോക്കിലും ഓൺലൈൻ...

അൺലോക്കിലും ഓൺലൈൻ വിൽപന സജീവം

text_fields
bookmark_border
അൺലോക്കിലും ഓൺലൈൻ വിൽപന സജീവം
cancel

കാസര്‍കോട്: കോവിഡ് പശ്ചാത്തലത്തില്‍ നഗര ഗ്രാമ വ്യത്യാസമില്ലാതെ മുളപൊട്ടിയ ഓണ്‍ലൈന്‍ വില്‍പന അൺലോക്കിലും സജീവം. ആദ്യമാസങ്ങളിൽ തന്നെ കോവിഡ് ബാധിതരുടെ എണ്ണത്തിൽ റെക്കോഡിട്ട ജില്ലയിൽ ഹോം ഡെലിവറി നിർബന്ധമാക്കണമെന്ന് സർക്കാർ വ്യാപാരികളോട് നിർദേശിച്ചിരുന്നു.

പിന്നീട് ട്രിപ്​ൾ ലോക്ഡൗൺ പ്രഖ്യാപിച്ച തദ്ദേശ സ്ഥാപനങ്ങളിൽ പൊലീസ് തന്നെ ഓൺലൈനായി ഓർഡർ എടുത്ത് സാധനങ്ങൾ എത്തിച്ചുനൽകാൻ തുടങ്ങി. ഇതോടെയാണ് ഓൺലൈൻ വ്യാപാരം സജീവമായത്. ഭക്ഷണ വിഭവങ്ങളോ മത്സ്യമടക്കമുള്ള വീട്ടാവശ്യത്തിനുള്ള സാധനങ്ങളോ എന്നുവേണ്ട ആഘോഷവേളകളില്‍ നല്‍കാനുള്ള സമ്മാനങ്ങൾ വരെ ഓര്‍ഡര്‍ നൽകിയാൽ വീട്ടുപടിക്കലെത്തും.

ചെയ്തുവരുന്ന ജോലി തുടരാനാവാത്ത സാഹചര്യമുള്ളവരോ വിദേശങ്ങളിൽ നിന്നോ ഇതര സംസ്ഥാനങ്ങളിൽ നിന്നോ മടങ്ങി വന്നവരോ വീട്ടിലിരുന്ന് മടുത്ത സ്ത്രീകളോ തുടക്കമിട്ട നിരവധി സംരഭങ്ങളാണ് ജില്ലയുടെ വിവിധ മേഖലകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നത്.സമൂഹ മാധ്യമങ്ങളിലൂടെയാണ് വിൽപനക്കുള്ള സാധനങ്ങളുടെ വിവരം പ്രചരിപ്പിക്കുന്നത്. വാട്‌സ്​ ആപ്​ മെസേജിലൂടെയും ഫോണ്‍കാളിലൂടെയും ഓര്‍ഡറുകള്‍ സ്വീകരിക്കും.

ചെറിയ ഡെലിവറി ചാര്‍ജ് ഈടാക്കിയോ നിശ്ചിത ദൂരപരിധി വരെ സൗജന്യമായോ സാധനം വീടുകളിലെത്തിക്കും. സൂപ്പർ മാർക്കറ്റുകളാണെങ്കിൽ അവരുടെ വണ്ടികളിലോ ഓട്ടോറിക്ഷകളിലോ ആണ് സാധനങ്ങൾ അയക്കുക. കോവിഡ് മുൻകരുതൽ എന്ന നിലയിൽ പണം ഓൺലൈനിൽ നൽകി ശീലിച്ചവർ ഇപ്പോൾ സാധനങ്ങളുടെ വിവരങ്ങളും അത്തരത്തിൽ നൽകാൻ പഠിച്ചു.

ലിസ്​റ്റ്​ വരുന്നതിനനുസരിച്ച് സാധനങ്ങൾ എടുത്തുവെക്കാമെന്നതിനാൽ ക്യൂവിൽ നിർത്തി സാമൂഹിക അകലം പാലിച്ച് ഉപഭോക്താവിനെ കാത്തിരിത്തേണ്ട മുഷിപ്പ് സംരംഭകർക്കുമില്ല. ഉപഭോക്​താക്കളും ഹാപ്പി. എന്നാൽ, ഉദ്ദേശിച്ച ബ്രാൻഡോ അളവോ കിട്ടാത്ത പരിഭവം മാത്രമാണ് വളരെ കുറച്ചുപേരെങ്കിലും പങ്കുവെച്ചതെന്ന് വ്യാപാരികൾ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Online sales#Covid19Covid In Kerala
Next Story